കുറച്ചുപേരെ അവിടെ കണ്ടത്..അത് ഇളയമ്മയുടെ അമ്മയും ഒരു വകീലും ആയിരുന്നു…പിന്നെ അമ്മയോട് സംസാരിച്ചപ്പോൾ ആണ് മനസ്സിലായത് മാമനും ഇളയമ്മയും തെറ്റി..ഡിവോഴ്സ് ചെയ്യാൻ തീരുമാനിച്ചു എന്ന്…
എന്റെ പ്രതികാരം എല്ലാം ആവി ആയിപ്പോയി…സംഭവം എന്താ എന്നൊന്നും മനസ്സിലായില്ല…ആകെ കിക്കടിച്ച അവസ്ഥ…
അതോടെ എന്റെ പ്രതികാരം അവിടെ തീർന്നിരുന്നു….
എന്നാൽ ഞാൻ അറിഞ്ഞില്ല ഇനിയാണ് എന്റെ ജീവിതം മുഴുവൻ മാറുന്നതെന്ന്…
____________________________________
അങ്ങനെ കോളജ് കാലം വന്നു…നല്ല ബുട്ടിഫുൾ ആണ് എന്നൊക്കെയാണ് നാട്ടിലെ പിള്ളേർ എല്ലാരും പറഞ്ഞത്…നല്ല റാങ്ക് ഉള്ളതുകൊണ്ട് ഇഷ്ടം ഉള്ള എന്നാൽ നാട്ടിൽ നിന്നും നല്ല ദൂരത്തിൽ ഉള്ള ഒരു കോളേജ് തിരഞ്ഞെടുത്തു….
നല്ല അന്തരീക്ഷം… പുതിയ നല്ല കൂട്ടുകാർ…അങ്ങനെ ലൈഫ് അടിച്ചു പൊളിക്കാൻ തുടങ്ങി…
ക്ലാസ്സിൽ കയറാത്ത തല്ലുകൊള്ളികൾ എന്ന പേരും വന്നു…വെറും രണ്ടു വർഷം കൊണ്ട് കോളേജിലെ ഏറ്റവും വലിയ റൗഡികൾ ആയി മാറി നമ്മൾ….
