രാവിലെ അപ്പൊ കഴിക്കാൻ നീ കാണില്ലേ കണ്ണാ ….
ഇല്ലമ്മേ …. ഇത് എപ്പോ തീരും എന്നൊന്നും അറിയില്ല , ഉച്ചക്ക് ഞാൻ വരാൻ നോക്കാമെ ” പിന്നെ ചിരിച്ചോണ്ട് ലളിതമ്മേടെ കവിളിൽ ഒരു ഉമ്മ കൊടുത്തു ” ഉമ്മ”
തിരിച്ചു അവന്റെ അമ്മയും കൊടുത്തു …. എല്ലാ ദിവസോം ഇത് ഒരു പതിവാ …. അര്ജ്ജുനെ വാക്കുകൾ കൊണ്ട് പോവും ലളിതാമ്മ നോവിച്ചിട്ടില്ല ….സ്നേഹത്തോടെ അവനെ ലളിതാമ്മ മാത്രേ കണ്ണാ എന്ന് വിളിക്കു
തിരിച്ച അർജുൻ ആണേലും അങ്ങനെ തന്നെ , അവന്റെ ‘അമ്മ കഴിഞ്ഞേ മറ്റു എന്തുമുള്ളു , സ്നേഹത്തോടെ അല്ലാതെ മറ്റൊരു മുഖം അർജുൻ അവന്റെ അമ്മയുടെ കണ്ടിട്ടേ ഇല്ല , ലളിതമ്മേടേം അർജുൻറേം സ്നേഹം പലപ്പോഴും മാധവൻ കണ്ടിട്ടു ഉള്ളതുമാണ് …. ഒരിക്കൽ അടുക്കളേൽ കറിക്കു arinjondu ഇരുന്ന ലളിതേടെ കൈ ഒന്ന് സ്ലിപ് ചെയ്തു കട്ട് അയി , ആ സമയത്തു വെള്ളം എടുക്കാൻ വേണ്ടി വന്ന അർജുൻ കണ്ടു കൊണ്ട് ഓടിച്ചെന്നു … അത്യാവശ്യം ആഴത്തിൽ കട്ട് ആയത് കൊണ്ട് ചോര നന്നായി ഒഴുകുന്നുണ്ടായിരുന്നു …. അത് കണ്ടു പേടിച്ചരണ്ട പോലെ അർജുൻ എന്ത് ചെയ്യണം എന്ന് അറിയാതെ നിന്നു അർജുന്റെ മുഖത്തേക്ക് നോക്കിയ ലളിത ഇത് കണ്ടു കൊണ്ട് തന്നെ ” കണ്ണാ ഒരു തുണി കൊണ്ട് വാടാ ഇത് ഒന്ന് വെച്ച് കേട്ടട്ടേ …. ഓടി ഹാളിലേക്ക് ചെന്ന് അർജുൻ തുണി പരതി , ആ സമയത് ആണ് വീട്ടിലേക്കു മാധവനും എത്തിയത് , ഓടി പരിഭ്രാന്തിയോടെ നടക്കുന്ന അർജ്ജുനെ കണ്ട മാധവൻ ” എന്ത് പറ്റിയട അച്ചു …. നീ എന്താ പന്തം കണ്ട പെരുച്ചാഴിയെ പോലെ നടക്കുന്നെ ”
” അച്ഛാ ഒരു തുണി വേണം അത്യാവശ്യമായിട്ട് …. അമ്മയുടെ കൈ …..
ഇത്രേം പറഞ്ഞു കൊണ്ട് അർജുൻ നേരെ നോക്കിത് മാധവൻ ഉടുത്ത നിന്നിരുന്ന മുണ്ടിലേക്കു ആയിരുന്നു
“അമ്മയുടെ കൈക്കു എന്ത് പറ്റിയ് ….. ചോദ്യം മുഴുവിക്കാൻ കഴിഞ്ഞില്ല അതിനു മുൻപേ മാധവൻ നിലത്തേക്ക് വീണു പോയി എന്ത് സംഭവിച്ചു എന്നറിയാതെ ചുറ്റും നോക്കിയ മാധവൻ താഴേക്കു ഒരു നിമിഷം നോക്കി ….. ഉടുത്തിരുന്ന മാധവന്റെ മുണ്ടും പറിച്ചു കൊണ്ട് അർജുൻ അടുക്കളയിലേക്കു ഓടുവായിരുന്നു ….. ഓടുന്ന സമയത് തന്നെ മുണ്ടു കീറി അവന്റെ അമ്മയുടെ അടുക്കൽ എത്തി .. എന്നിട്ട് മുറിവ് കഴുകി തുടച്ച വൃത്തി ആകിയതിനു ശേഷം ശ്രെദ്ധയോടെ മുറിവ് അവൻ കെട്ടി …. എല്ലാം കഴിഞ്ഞു തിരിഞ്ഞു നിന്ന നിമിഷം ലളിത എന്തോ കണ്ടു ഞെട്ടിയത് പോലെ നിന്നു അത് കണ്ട അർജുൻ അവന്റെ ‘അമ്മ നോക്കുന്നിടത്തോട്ട് അവന്റെ കണ്ണുകൾ പായിച്ചു …….
അവിടെ വാതിലിനടുത് ഡിങ്കനെ പോലെ രണ്ടു കയ്യും എലിക്ക് കുത്തി ഒരു ഷർട്ടും ഷെഡ്ഡിയും മാത്രം ഇട്ടു തങ്ങളെ തന്നെ നോക്കി നിക്കുന്നു ….
“ഹ ഹ ഹ ഹ ഹ ഹ ……. പെട്ടെന്നാണ് ഒരു പൊട്ടിച്ചിരി കേട്ടത് …. മാധവന്റെ ആ നിപ്പും കോലവും കണ്ടു ലളിതക്ക് പൊട്ടി ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല ….. ഇത് കണ്ടു അർജുനനും ചിരിച്ച പൊയ്യ് …. അല്പം ഗൗരവത്തോടെ നിന്ന മാധവൻ ഒരുനിമിഷം ലളിതയെ നോക്കി എന്നിട് അയാളെ തന്നെ ഒന്ന് നിരീക്ഷിച്ചു അറിയാതെ തന്നെ ചിരി അയാളുടെ മുഖത്തും പ്രേത്യക്ഷമായി
” ഏന്തുവാ മാധവേട്ട ഇത് …. ഇവിടെ വല്ല ഗുസ്തി മത്സരം നടക്കുന്നുണ്ടോ ? ” ചിരിയോടെ തന്നെ ലളിത മാധവനോട് ആരാഞ്ഞു ……
” ദോ നിന്ടെ മോൻ അവിടെ നിക്കണില്ലേ അവനോട് തന്നെ ചോദിക്കു ” ……
വളിച്ച ചിരിയുമായി നിന്ന അർജുന്റെ മുഖത്തേക്ക് ഒരുനിമിഷം ലളിത ഒന്ന് നോക്കി …. എന്താ എന്ന അർത്ഥത്തിൽ ലളിത തല അര്ജുനനോട് ആട്ടി കൊണ്ട് ചോദിച്ചു …..ഒന്നുമില്ലമ്മേ എന്നർത്ഥത്തിൽ ചുമൽ കുലുക്കി കൊണ്ട് ചരിച്ചു കൊണ്ട് അവൻ ആ കെട്ടിയ മുറിവിലേക്കു നോക്കി …. എണിറ്റു കീറി എടുത്ത ആയ തുണിയിലേക്കും
