” പറയാം …. സംഭവം വേറെ ഒന്നുമല്ല അളിയാ …”‘
”ഹാ പറ ……. ബിയർ അടിക്കാൻ വല്ലോം ആണേൽ പൊന്നു മൈരേ എന്നെ വിട്ടേക്ക് …. കഴിഞ്ഞ തവണത്തെ നിനക്കു ഓർമ ഉണ്ടല്ലോ അവന്റെ ഒരു കപ്പാസിറ്റി ചെക്കിങ് …… നീ വെച്ച വാളെല്ലാം ആ ബാറുകാര് എന്നെ കൊണ്ടാ കോരിപ്പിച്ചേ ”….. സ്വല്പം ഈർഷ്യയോടെ വിഷ്ണു അത് പറഞ്ഞപ്പോ
” ഇത് അതൊന്നും അല്ല കോപ്പേ ””
”പിന്നെ ” ?
അല്പം മടിയോടെ അർജുൻ ” എടാ അവളില്ലെ ” ?
അത് കേട്ട് വിഷ്ണു ” ഏത് ലവൾ ” ?
അല്പം ദേഷ്യത്തോടെ അർജുൻ ” എടാ ഇന്നലെ ഞാൻ ഒരു പെണ്ണിനെ കണ്ട കാര്യം പറഞ്ഞില്ലേ …. നീയും അത് നോട്ട് ചെയ്തല്ലോ …. അവള് തന്നെ …. ”
അത് കേട്ട് വിഷ്ണു നെറ്റി ചുളിച്ചു കൊണ്ട് ….’ഹാ ലവളോ …. അവള് ഇന്നലെ തന്നെ പോയില്ലേ ….. അവൾക് എന്തുവാ പടിയെണീ ഇത്ര വിഷമിച്ചു പറയാൻ ….
അർജുൻ; അവൾക്കു ഒന്നും പറ്റി ഇല്ല …. പറ്റിയത് എനിക്കാ
ഒന്ന് മിണ്ടാൻ കൂടി പറ്റി ഇല്ല …. ഇന്നലത്തെ ആ തിരക്ക് കഴിഞ്ഞ അവളെ അന്വേഷിച്ചു പോയെങ്കിലും അവളെ പിന്നെ കാണാൻ പറ്റി ഇല്ല അളിയാ …..
അതോണ്ട്……
വിഷ്ണു; അതോണ്ട് …..?
അർജുൻ ; അതോണ്ട് നീ ഒന്ന് എന്നെ ഹെല്പ് ചെയ്യണം .
വിഷ്ണു; ഞാൻ ഇതിനിടെൽ എന്തുട്ട് ചേല് ചെയ്യാനാടാ ….. നീ കാണുന്ന പോലെ ഞാനും അവളെ കാണുന്നെ ആദ്യമായിട്ടാ ….. എന്തൊക്കെ പറഞ്ഞാലും മുടിഞ്ഞ ലുക്ക് ആയിരുന്നു ആ പെണ്ണ് …..അത് പോട്ടെ ഇത് വരെ ആരെ കണ്ടാലും വലിയ മൈൻഡ് ഇല്ലാതിരുന്ന നിനക്കു ഇപ്പോ എന്താ പെട്ടെന്നു ഒരു ചാഞ്ചാട്ടം …. ആ കല്യാണത്തിന് ഇടയ്ക്കു നീ ആ കറുത്ത ഷർട്ടും കേറ്റി ഇട്ടു വന്നപ്പഴേ ഞാൻ ഒന്ന് മണത്തതാ …. സത്യം പറയടാ എന്താ സംഭവം ?
അർജുൻ ചായ മുഴുവൻ മോദി കുടിച് കൊണ്ട് പതിയെ വിഷ്ണുനെ നോക്ക്കി …. ശേഷം അവനോട് …. ” അറിയില്ലെടാ ….. ഒരിക്കൽ ഞാൻ നിന്നോട് ഞാൻ കണ്ട ഒരു സ്വപ്നത്തിന്റെ പറ്റി പറഞ്ഞിട്ടില്ലേ …. ഓർക്കുന്നുണ്ടോ നീ അത് ?
അത് കേട്ട് വിഷ്ണു …. ” പിന്നെ അത് മറക്കാൻ പറ്റുമോ …. അവന്റെ കൊണോത്തിലെ ഒരു സ്വപ്നം …… നീ കാരണം അന്ന് ആ രെഞ്ചു മിസ് ന്റെ വായിലിരിക്കുന്നെ മൊത്തം കേട്ടത് ഞാൻ ….. എന്നിട്ട് ആ രണ്ടു മണിക്കൂർ വെളിലും ….. അവന്റെ ഒരു മഴേം നുണകുഴിം ചിരിയും …….മറന്നിട്ടില്ല നീ ബാക്കി പറയ് ”
അർജുൻ ആ സമയം അവൻ കണ്ട സ്വപ്നത്തിലേക്ക് ഒന്നു എത്തി നോക്കുകായിരുന്നു , എഞ്ചിനീയറിംഗ് രണ്ടാം വര്ഷം പഠിക്കുന്ന സമയത് ……. അന്ന് നല്ല ഇടവപാതി മഴ ഉള്ള ദിവസം ആയിരുന്നു …. രെഞ്ചു മിസ്സിന്റെ തിയറി ഓഫ് structure ക്ലാസ്സ് തകൃതി അയി നടക്കുന്നുണ്ട് , ക്ലാസ് ഉട നീളം ക്ലാസ്സിൽ ശ്രെദ്ധിച്ചു ഇരിക്കുമ്പോഴാണ് അര്ജ്ജുനന് ഒന്ന് തല ഡെസ്കിൽ വെക്കാൻ തോനീത് , ഒറക്കം കണ്ണുകളിൽ വന്നു തലോടുമ്പോ അർജുൻ ഡെസ്കിൽ തല അമർത്തി കഴിഞ്ഞിരുന്നു , കോരിച്ചൊരിയുന്ന മഴയും ഇളം തണുപ്പും …. ബാക് ഗ്രൗണ്ട് മ്യൂസിക് അയി രെഞ്ചു മിസ്സിന്റ്റെ ക്ലാസും …..
