Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇരു മുഖന്‍ 7

 

“”അത് പണ്ട് ശ്രീക്കു അവടെ പേര് മുഴുവനും പറയാന്‍ പറ്റാത്തോണ്ട് അവന്‍ വിളിച്ചതാ അങ്ങനെ. പക്ഷെ ഞാന്‍ വിളിച്ച അവള്‍ ദേഷ്യപ്പെടും. വെറുതെ ഒരു രെസം.””

 

“”അത്ര രെസമൊന്നും ഇല്ല. മേലില്‍ അവളുടെ പുറകെ നടന്നു എന്നെ നാണം കെടുത്തിയാല്‍ ഉണ്ടല്ലോ.””

 

“”ഞാന്‍ എപ്പോ ആരുടെ പുറകെ പോയന്നാ നീ പറയുന്നേ?””

 

“”ഞാന്‍ ഒന്നും അറിയുന്നില്ലെന്ന് വിഷ്ണുവെട്ടാന്‍ കരുതരുത്, അവളെ കാണുമ്പോ ഉള്ള ഒലുപ്പിക്കലും കൊഞ്ചലും ഒന്നും വേണ്ടാന്ന്””

ആര്യ തന്‍റെ ചുറ്റിക്കളി കണ്ടുപിടിച്ചതിന്റെ ജാള്യത അവന്‍ മറച്ചു വെച്ചവന്‍ വീണ്ടും കളിയില്‍ ശ്രെധിച്ചു. എങ്കിലും ജയം ആര്യയുടെ ഒപ്പമായിരുന്നു.

 

പിന്നെ പിന്നെ കാന്റീനിലും വരാന്തയിലും അരുണിമ വിഷ്ണുവിനെ എപ്പോഴും കണ്ടുമുട്ടി. ആദ്യമവള്‍ക്ക് അതിന്റെ ഗുടന്‍സ് പിടി കിട്ടിയില്ല  പിന്നവളുടെ കാറിന്റെ  ഗ്ലാസില്‍ വിരല്‍കൊണ്ട് ”” ആമി vs വിഷ്ണു “” എന്ന് ഒരു ഹാര്‍ട്ട് സിംമ്പലില്‍ കണ്ടപ്പോള്‍ അവളൊന്നു ഞെട്ടി. അവള്‍ അത് അപ്പോഴേ മായിച്ചു കളഞ്ഞു.പിറ്റേന് അതേ എഴുത്ത് അവളുടെ ക്ലാസിലെ ബോര്‍ഡില്‍ കണ്ടപ്പോലെ അതവള്‍ക്ക്‌ ഉള്ള പണിതന്നെ എന്ന് ഉറപ്പിച്ചു. വിഷ്ണു ഏട്ടന്‍ ഏതായാലും ഇങ്ങന ഒന്നും ചെയ്യില്ല എന്നവക്കുറപ്പായിരുന്നു. പക്ഷെ ആമി എന്നാ പേര് വേറെ ആര്‍ക്കും അറിയത്തുമില്ല . ഇനി വിഷ്ണു ഏട്ടന്‍ തന്നെ ആകുമോ അത് ചെയ്തത്? ഉള്ളില്‍ എന്നോ തോന്നിയ മോഹമാണ് വിഷ്ണു പക്ഷെ ആര്യ!….. ഇന്നാ ബോര്‍ഡില്‍ ആ പടം മയിച്ചത് അവള്‍ ആയിരുന്നല്ലോ, അപ്പോള്‍ അവളുടെ മുഖം കണ്ടപ്പോ തന്നെ അരുണിമക്ക് പേടിയായി.

 

ഉച്ചക്ക് വരാന്തയില്‍ വെച്ചവനെ കണ്ടപ്പോള്‍.

 

“”വിഷ്ണുവേട്ടാ””

 

ഒരു പരാതി പറയാന്‍ എന്നപോലെ അവള്‍ വിളിച്ചു.

 

“”എന്താ ആമി….””

 

ഒരു അല്പം തമാശയോടെ ചിരിച്ചോണ്ടവന്‍ പറഞ്ഞെങ്കിലും അവളുടെ മുഖം മാറുന്നകണ്ടിട്ടവന് മുഖത്ത് അടികിട്ടിയ പോലെയായി.

 

അതേ സമയം അവന്റെ ആ മറുപടിയില്‍ അവള്‍ തീര്‍ത്തും ഞെട്ടി പിന്നെ അവൾ അവിടെ നിന്നില്ല അവള്‍ക്കറിയേണ്ടതെല്ലാം അതില്‍ ഉണ്ടായിരുന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025