Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഇരു മുഖന്‍ 7

അതെഴുതിയത് വിഷ്ണു തന്നെ ആവും.  അവന്റടുത്തുന്നു അങ്ങനെ കേട്ടപ്പോൾ തോന്നിയ പരിഭ്രമമോ അതോ അര്യയോടു താന്‍ ചെയ്യുന്നതു തെറ്റാന്നുള്ള തോന്നലോ, അവളെ ഒന്ന് അസോസ്തമാക്കി. പിന്നങ്ങോട്ട് അവനോടുള്ള സംസാരവും അവള്‍തന്നെ  അറിയാതെ കുറഞ്ഞു.  അപ്പൊഴാണ് രവുണ്ണി തന്റെ പുതിയ  ബെൻസ് വാങ്ങിയത് അതിൽപിന്നെ അരുണിമയുടെ വരവും പോക്കും അതിലായി.  സ്വഭാവികമായി അവളെ ഓസുന്നവരുടെ എണ്ണം കൂടി.

 

പക്ഷേ വിഷ്‌ണുവിന് അവൾ തന്നിൽ നിന്നും മനഃപൂർവം അകലാൻ നോക്കുന്നത് മനസിലായിരുന്നു.

“അമ്മി” എന്ന് വിളിച്ചത് ഇത്ര വലിയ പാതകമാണോ? ശ്രീ പണ്ടുമുതലേ അങ്ങനല്ലേ വിളിക്കാറ്, അപ്പൊ അവനോടു ഇങ്ങനൊന്നും കാട്ടാത്തതോ. താൻ ഒന്നുമില്ലേ അവളുടെ ഒരു വലിയ പ്രശ്നം പരിഹരിച്ചവനല്ലേ. ഇപ്പൊ കാണുമ്പോൾ ഒന്ന് ചിരിക്കപോലുമില്ല, ഇത്രക്ക് ഗൗരവം എന്തിനാണ്. പൈസയുടെ തലക്കനം അല്ലാതെന്താ. പഴയ കാറ് മാറ്റി ഇപ്പൊ പുതിയ ബെൻസ് വാങ്ങിയതല്ലേ, അതൊക്ക ഉള്ളവനെ അവൾക്കു മതിയായിരിക്കും. അപ്പൊ താനും ഇനി മിണ്ടണില്ല എന്തിനാ വെറുതെ നാണം കെടുന്നത്.

 

പിറ്റേന്ന് വിഷ്ണു അൽപ്പം ഗൗരവത്തിൽ തന്നെ നടന്നു. അരുണിമയെ കണ്ടിട്ടും പതിവ് പോലെ ചിരിച്ചില്ല, എന്തിനു മൈന്റ് കൂടി ചെയ്തില്ല. അതിൽ പിന്നെ കാന്റീനിൽ വെച്ചും അല്ലാതെയുമൊക്കെ അവൻ അവളുടെ മുൻപിൽ ആര്യയോട് കൂടുതൽ അടുപ്പം ഉള്ളപോലെ പെരുമാറി.

 

അരുണിമ വെറുതേ വിഷ്ണു എപ്പോഴേലും വന്നു തന്നോട് ഇഷ്ടം പറയും എന്നുള്ളില്‍ ആശിച്ചിരുന്നു. വിഷ്ണുവിന്റെ പെട്ടെന്നുള്ള ഈ പെരുമാറ്റം അവൾക്കും ഒരുപാട് വേദന ഉണ്ടാക്കി, അപ്പൊ ഇന്നലെവരെ തന്റെ മുന്നിൽ കാട്ടിയതൊക്കെ ചുമ്മാതായിരുന്നോ. തന്നെ വെറുതെ ആഗ്രഹിപ്പിച്ചതായിരുന്നോ? ആവും ആര്യ പണ്ടേ പറഞ്ഞിട്ടുള്ളതല്ലേ വിഷ്ണു അവളുടേതാണെന്ന്, അവനെ ആഗ്രഹിച്ച താൻ വിഡ്ഢി, വെറുതെ മോഹിച്ചു. അവനെ ഏട്ടനായി കണ്ട സമയത്തു മനസിൽ ഉള്ളത് തുറന്നു പറയാരുന്നു പക്ഷേ ഇപ്പോൾ, ഇത് വല്ലാത്തൊരു അവസ്‌ഥ തന്നെ. ഇഷ്ടമാണ് അതിപ്പോ പായുന്നത് ശെരിയാണോ? തന്നോട് ഇപ്പൊ അകൽച്ച ഉണ്ടെങ്കിലും തന്റെ ഉറ്റ കൂട്ടുകാരിയുടെ ച്ചേക്കനെ തട്ടിഎടുക്കാൻ മാത്രം ദുഷ്ടആണോ താൻ? അങ്ങനെ നൂറു നൂറു ചിന്തകൾ അവൾടെ ഉള്ളിലൂടെ പോയി.

 

അങ്ങനെ അടുക്കുന്നതിനു മുന്നേ അവർ അകന്നു എന്നുവേണം പറയാൻ. വിഷ്ണു നഷ്ടപെടുന്നത് സഹിക്കാന്‍ പറ്റാതെ വിഷമിച്ചു നടന്ന ആര്യയുടെ പലപ്പൊഴുമുള്ള പ്രതികരണങ്ങള്‍  അതിനു ആക്കം കൂട്ടി എന്നുവേണം പറയാന്‍.

എങ്കിലും വിഷ്ണുവിന് പെട്ടന്നു അരുണിമയോട് കാണിക്കുന്ന ഈ അകൽച്ചയുടെ കാരണം എന്താണന്നറിയാൻ അവൾ പലവെട്ടം ശ്രെമിച്ചു. പക്ഷേങ്കില് വിഷ്ണു അവളെ  മൈന്റ് ചെയ്യാത്തോണ്ട് അവൾ അവസാനം അത് ആര്യയോട് തന്നെ ചോദിച്ചു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025