Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഫാം ഹൌസ് 1

എന്നെ അതിയായി സ്നേഹിക്കുന്ന സ്വന്തം ഭര്‍ത്താവിനെ വഞ്ചിക്കുന്ന ഒരു ഭാര്യയായി ഞാന്‍ മാറും എന്ന് ആ ദിവസംവരെ ഞാന്‍ സ്വപ്നത്തില്‍പ്പോലും ചിന്തിച്ചിരുന്നില്ല. ഹരീഷിന്റെ ഔപചാരിക ബന്ധപ്പെടലില്‍ തൃപ്തി കണ്ടെത്താന്‍ ശ്രമിച്ചിരുന്ന, അല്ലെങ്കില്‍ തൃപ്തി നടിച്ചിരുന്ന എന്നിലെ അസംതൃപ്തയായ പെണ്ണ് ലജ്ജയില്ലാതെ മറനീക്കി പുറത്തുവന്നത് എന്നെപ്പോലും ഞെട്ടിച്ചുകൊണ്ടാണ്. എന്നിലെ കാമാസക്തിയുടെ പ്രഭാവം ഭീകരമായിരുന്നു. എല്ലാം, എല്ലാം എന്റെ നിയന്ത്രണത്തിനും അതീതമായ ആസക്തിമൂലം തന്നെ സംഭവിച്ചതാണ്.

ഹരീഷ് ഒരു ദ്വിദിന സെമിനാറിന് പോയ സമയം. രണ്ടു പകലും രണ്ടു രാത്രികളും ഞാന്‍ വീട്ടില്‍ തനിച്ചായി. ഒറ്റയ്ക്ക് വീട്ടിലിരുന്നു മടുത്തുതുടങ്ങിയിരുന്ന ഞാന്‍ അവന്‍ ജോലിക്ക് പോയിക്കഴിഞ്ഞാല്‍ സ്കൂട്ടറില്‍ കറങ്ങാന്‍ പോകുമായിരുന്നു. പക്ഷെ പുരുഷന്മാരുടെ മൂര്‍ച്ചയുള്ള നോട്ടങ്ങള്‍ കാരണം ഒരിടത്തും അധികം നനില്‍ക്കാന്‍ എനിക്ക് കഴിഞ്ഞിരുന്നില്ല. കൂടെ പുരുഷനില്ലാതെ എന്നെപ്പോലെ ഒരു പെണ്ണ് തനിച്ചു നില്‍ക്കുന്നതുകണ്ടാല്‍ മനോരോഗികള്‍ക്ക് പല വികല ചിന്തകളും ഉണ്ടാകുക സ്വാഭാവികമാണല്ലോ?

ഹരീഷ് സെമിനാറിന് പോയ അന്ന് കേണലിന്റെ ജോലിക്കാരന്‍ കുറച്ചു തേനും കോഴിമുട്ടകളും കൊണ്ടുവന്നു. മുട്ട തീര്‍ന്നിരിക്കുകയായിരുന്നു. അയാള്‍ കൊടുത്തുവിടുന്ന സാധനങ്ങള്‍ കൃത്യമായിത്തന്നെയായിരിക്കും എത്തുക. ഞങ്ങള്‍ കഴിക്കുന്ന അളവ് അയാള്‍ക്ക് മനക്കണ്ണില്‍ അറിയാവുന്നപോലെ.

“മാഡത്തിനു ഫാം കാണാന്‍ ആഗ്രഹമുണ്ടെങ്കില്‍ ചെല്ലാന്‍ സാബ് പറഞ്ഞിട്ടുണ്ട്” നേപ്പാള്‍ സ്വദേശിയായിരുന്ന അവന്‍ ഹിന്ദിയില്‍ പറഞ്ഞു.

തേനും മുട്ടകളും വാങ്ങിയശേഷം ഞാന്‍ തലയാട്ടി.

“ഇന്ന് മുഴുവന്‍ സമയവും സാബ് ഫാമില്‍ത്തന്നെയുണ്ട്. വരുന്നുണ്ടെങ്കില്‍ ലഞ്ചും അവിടെയാകാം എന്ന് പറയാന്‍ പറഞ്ഞു” പോകാന്‍നേരം അവന്‍ പറഞ്ഞു.

ഫാം കാണണം എന്നെനിക്ക് ആഗ്രമുണ്ടായിരുന്നു. ഹരീഷിനോട് പറഞ്ഞതുമാണ്. പക്ഷെ കേണലിനോട് വലിയ അടുപ്പം വേണ്ട എന്നായിരുന്നു അവന്റെ മറുപടി. അന്നയാള്‍ എന്നെ ആദ്യമായി കണ്ടപ്പോള്‍ ഹോട്ട് എന്ന് വിശേഷിപ്പിച്ചത് അവനിഷ്ടപ്പെട്ടിരുന്നില്ല. തേന്‍ ലേശം കൈവെള്ളയില്‍ ഒഴിച്ച് ഞാന്‍ രുചിച്ചുനോക്കി. അസാധ്യ രുചി. ഇതാണ് യഥാര്‍ത്ഥ തേന്‍. കുപ്പി ഞാന്‍ ഫ്രിഡ്ജില്‍ വച്ചു; മുട്ടകളും. രാവിലെ കുളിച്ചിരുന്നില്ല. സാധാരണ ഉച്ചയോടെയാണ് കുളിക്കുക. കുളിച്ചിട്ട് ലഞ്ച് കഴിക്കും.

അടുക്കളയില്‍ നിന്നും ലിവിംഗ് റൂമിലെത്തി ഞാന്‍ സോഫയിലേക്ക് വീണു. ഫാമിലേക്ക് പോകണോ? ഹരീഷ് അറിഞ്ഞാല്‍? ഞാന്‍ അസ്വസ്ഥതയോടെ എഴുന്നേറ്റ് മുറിയില്‍ ഉലാത്തി. കേണല്‍ മാത്തന്‍ രസികനാണ്; കോടീശ്വരനും. തന്റേടിയും കൂടിയാണ് അയാള്‍. അന്ന് അവന്മാരെ അടിച്ചോടിച്ചത് കണ്ടില്ലേ? ഛെ, ഇങ്ങനെയൊക്കെ എന്തിനാണ് ഞാന്‍ ചിന്തിക്കുന്നത്? ഹരീഷ് എത്ര സുന്ദരനാണ്. വെളുത്ത് തുടുത്ത സുമുഖന്‍. പക്ഷെ അയാള്‍ കറുത്തിട്ടാണ്. കറുത്ത് തടിച്ച് കാണാന്‍ കൊള്ളാത്ത വലിയ മുഖമുള്ള മനുഷ്യന്‍. അയാളെ ഞാന്‍ വേറേതോ തരത്തില്‍ ഇഷ്ടപ്പെടുന്നുണ്ടോ? ഏയ്‌, ഇല്ല. സ്വന്തം മനസിന്റെ ഉള്ളറകള്‍ എനിക്കുതന്നെ അജ്ഞമായിരുന്നു.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025