“ഏയ് മിസ്റ്റര്‍ മാത്തന്‍, താങ്കള്‍ സാധങ്ങളുടെ വില വാങ്ങണം. ഫ്രീ പാടില്ല. പ്ലീസ്” ഹരീഷ് തിടുക്കത്തോടെ പറഞ്ഞു.
“എന്തിന്? ഈ വീടിനും പറമ്പിനും നിങ്ങളുടെ കമ്പനി എനിക്ക് നല്‍കുന്ന വാടക എത്രയാണ് എന്ന് മിസ്റ്റര്‍ ഹരീഷിന് അറിയുമോ?”
അയാളുടെ ചോദ്യം കേട്ട ഞാന്‍ ഞെട്ടി. ഇതും ഇയാളുടെ വസ്തുവാണോ? അപ്പോള്‍ ഇയാളൊരു കോടീശ്വരന്‍ ആണല്ലോ! എന്റെ മനസ്സില്‍ അറിയാതെ അയാളോട് ആരാധന ഉടലെടുക്കുന്നത് ഞാനറിഞ്ഞു.
“ഇത് താങ്കളുടെ പ്രോപ്പര്‍ട്ടിയാണോ?” ഹരീഷ് അത്ഭുതത്തോടെ ചോദിച്ചു.
“യെസ്; പക്ഷെ ഇപ്പോള്‍ നിങ്ങള്‍ക്കാണ് ഇതിന്റെ ഉടമസ്ഥാവകാശം; അതുകൊണ്ട് എനിക്ക് ഇതിന്മേല്‍ നിയമപരമായ അധികാരം ഇപ്പോഴില്ല. അതിന്റെയൊരു വിധേയത്വം എന്നോട് നിങ്ങള്‍ കാണിക്കാനും പാടില്ല” അയാള്‍ മീശ തടവിക്കൊണ്ട് ചിരിച്ചു. യാത്ര പറഞ്ഞുപോകുന്നതുവരെ അയാള്‍ സംസാരിച്ചുകൊണ്ടേയിരുന്നു.
“ഹി ഈസ് എ മില്യനേര്‍”
രാത്രി ഹരീഷിന്റെ നെഞ്ചില്‍ തലവച്ചു കിടക്കുമ്പോള്‍ ഞാന്‍ പറഞ്ഞു. ഹരീഷ് മറുപടി ഒന്നും പറഞ്ഞില്ല. എനിക്കറിയാമായിരുന്നു എന്താണ് അവന്റെ മനസിലുള്ളതെന്ന്.
അടുത്തദിവസം ഹരീഷ് പോയിക്കഴിഞ്ഞപ്പോള്‍ ഞാന്‍ പഴയതുപോലെ തനിച്ചായി. ഞാന്‍ പറഞ്ഞല്ലോ, നഗരത്തിലെ ജീവിതം എന്നിലെ ലൈംഗികത മരവിപ്പിക്കും. ഹരീഷിന്റെ തിരക്കുള്ള ജീവിതവും ചടങ്ങുപോലെ നടന്നിരുന്ന ഔപചാരിക ബന്ധപ്പെടലുകളും ആ മരവിപ്പിന് കാരണങ്ങള്‍ ആയിട്ടുണ്ടാകാം. പക്ഷെ ശുദ്ധാവായു ധാരാളമായി ലഭിക്കുന്ന, ശുദ്ധജലവും കിളിക്കൂട്ടങ്ങളും ഉള്ള ഈ സ്ഥലം എന്നിലെ ചേതനകളെ മുന്‍പെങ്ങും ഇല്ലാത്തവിധത്തില്‍ ഉണര്‍ത്തിയിരിക്കുന്നു.
ഹരീഷ് പോയശേഷമാണ് ഞാന്‍ കുളിക്കാന്‍ കയറിയത്.
ഏതാണ്ട് ഒരാഴ്ച അങ്ങനെ പോയി. കേണല്‍ മാത്തന്‍ പിന്നീട് വീട്ടിലേക്ക് വന്നിട്ടില്ല. ജോലിക്കാരുടെ കൈവശം അയാള്‍ എന്നും വല്ലതുമൊക്കെ കൊടുത്തുവിടും. ഇപ്പോള്‍ ഫ്രിഡ്ജില്‍ നിറയെ സാധനങ്ങള്‍ ഉണ്ട്. ഇതിനകം മറ്റു പ്രശ്നങ്ങള്‍ ഒന്നുമുണ്ടായതുമില്ല. പക്ഷെ പലതും സംഭവിക്കാനിരിക്കുന്നതേയുള്ളൂ എന്ന് ഞാന്‍ അറിഞ്ഞിരുന്നില്ലല്ലോ?
