ബര്‍മുഡ ധരിച്ചിരുന്ന അങ്കിളിന്റെ കണംകാലുകളുടെ വണ്ണവും അതിലെ ഉരുണ്ട മസിലും കൊതിയോടെ ഞാന്‍ നോക്കി. ഇരുമ്പിന്റെ ബലമുണ്ടായിരുന്നു ആ കാലുകള്‍ക്ക്. അവിടെ ഉണ്ടായിരുന്ന ഒരു ബെഞ്ചില്‍ ഞാനിരുന്നു. പൂര്‍ണ്ണ മദ്യവിരോധിയായ ഭര്‍ത്താവിനെ മറന്ന് വൈന്‍ രുചിക്കാനുള്ള ആര്‍ത്തിയോടെ ഇരിക്കുകയാണ് ഞാന്‍. ഒരിക്കല്‍ എന്റെയീ ആഗ്രഹം ഹരീഷിനോട് പറഞ്ഞതാണ് ഞാന്‍. അവന് എന്നോട് അന്ന് സംസാരിച്ചതേയില്ല. ഇതൊക്കെ കൊടിയ പാപം ആണെന്നാണ് അവന് വിശ്വസിക്കുന്നത്. എന്നാല്‍ എനിക്കങ്ങനെ ഒരു വിശ്വാസമില്ല.
“അങ്കിള്‍, ഈസിറ്റ് എ സിന്?” വൈന്‍ നിറച്ച ഗ്ലാസ് വാങ്ങിയ ശേഷം കുസൃതിച്ചിരിയോടെ ഞാന്‍ ചോദിച്ചു.
“യു മീന്‍ ദിസ്?” അങ്കിള്‍ എനിക്കെതിരെ കിടന്ന ബെഞ്ചില്‍ ഇരുന്നുകൊണ്ട് ചോദിച്ചു.
“യാ”
“ഹൌ കം? വെല്‍, ജീസസ് പറഞ്ഞിരിക്കുന്നത് മനുഷ്യന്റെ ഉള്ളിലേക്ക് ചെല്ലുന്ന യാതൊന്നും അവനെ അശുദ്ധനാക്കുന്നില്ല എന്നാണ്. അതായത് ആഹാരമോ പാനീയമോ; ഞാനും അത് വിശ്വസിക്കുന്നു”
“പിന്നെ എന്താണ് മനുഷ്യനെ അശുദ്ധനാക്കുന്നത്?”
“അവന്റെ സ്വഭാവം. സ്വഭാവം നന്നെങ്കില്‍ അവന് നല്ലത്; അല്ലെങ്കില്‍ അവന് മോശം; എനിവേ..ചിയേഴ്സ്” അങ്കിള്‍ ഗ്ലാസ് മുകളിലേക്ക് ഉയര്‍ത്തി. ഞാനും അങ്ങനെ ചെയ്തശേഷം അത് ചുണ്ടോടു മുട്ടിച്ചു. ജീവിതത്തിലാദ്യമായി എന്റെ നാവ് വൈനിന്റെ സ്വാദ് അറിഞ്ഞു.
