Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജീവിതമാകുന്ന നൗക 2

അവർ തമ്മിൽ അല്പം ഉച്ചത്തിൽ ചിരിച്ചു കളിച്ചു സംസാരിക്കാൻ തുടങ്ങി   അത് വരെ അവിടെ മൊത്തം നിശബ്ദതയും ചെറിയ കുശുകുശുക്കലും മാത്രമായിരുന്നു . പെട്ടന്ന് ഡയറക്ടർ എന്ന എഴുതിയ റൂമിൽ നിന്ന് ഒരു സ്ത്രീ ഇറങ്ങി വന്നു. എല്ലാവരും അവരുടെ ഉച്ചത്തിൽ ഉള്ള സംസാരത്തിന് ചീത്ത വിളി കിട്ടും എന്ന് കരുതി .എന്നാൽ ഡയറക്ടർ മേഡം അവളുടെ അടുത്തേക്ക് പുഞ്ചിരിച്ചു കൊണ്ട് വന്ന് അവളുടെ കൈയിൽ പിടിച്ചു കൊണ്ട് അല്പം നേരം കുശലം പറഞ്ഞിട്ട് തിരിച്ചു റൂമിലേക്ക് പോയി.

 

 

അല്പം സമയം കഴിഞ്ഞപ്പോൾ  ആദ്യ ഗ്രൂപ്പ് ഡിസ്കഷൻ ഉള്ളവരെ ഒരു സ്റ്റാഫ് വന്ന് വിളിച്ചു. അർജുനും അന്നയും  അടക്കം ആദ്യ 10 പേർ. അകത്തുള്ള  ഒരു കോൺഫറൻസ്  റൂമിലാണ് ഗ്രൂപ്പ് ഡിസ്കഷൻ. Current  affairs ആണ് ടോപ്പിക്ക് UN രക്ഷ സമിതിയിൽ ഇന്ത്യക്ക് സ്ഥിരഅംഗത്വം അതാണ് വിഷയം . മാർക്കിടാൻ നേരത്തെ കണ്ട ഡയറക്ടർ അടക്കം ഉള്ളവർ വലിയ കോൺഫറൻസ് ടേബിളിൻ്റെ  ഒരു സൈഡിൽ ഉപവിഷ്ടരായി.

സ്വയം പരിചയപ്പെടുത്തൽ ആയിരുന്നു ആദ്യം. അർജുൻ തൻ്റെ പുതിയ പേരടക്കം എല്ലാം ഭംഗിയായി അവതരിപ്പിച്ചു. എന്നിട്ടു ബാക്കി ഉള്ളവരെ വീക്ഷിച്ചു  എല്ലാം ചെറിയ പിള്ളേർ  ആണ്. പലരുടെയും മുഖത്തു ടെൻഷൻ. ആദ്യമായിട്ടാണ് ഇതിൽ പങ്കെടുക്കുന്നത് എന്ന് വ്യക്തം. ഗ്രൂപ്പ് ഡിസ്കഷൻ തുടങ്ങിയതും അന്ന എന്നവൾ ആദ്യമേ സംസാരിച്ചു അതിൽ നിന്ന് തന്നെ ടോപിക്കിനെ കുറിച് അവൾക്ക് അല്പം വിവരം ഉണ്ടെന്ന്  മനസ്സിലായി. മാത്രമല്ല അവൾ ഗ്രൂപ്പ് ഡിസ്കഷൻ്റെ മോഡറേറ്റർ സ്ഥാനവും ഏറ്റെടുത്തു. പരിമിതമായ സമയത്തിനുള്ളിൽ വിഷയത്തിനെ ആസ്പദമായി  സംസാരിക്കാൻ വേണ്ടിയാണ് എല്ലാവരും ശ്രമിക്കുന്നത്. ചിലർക്ക് സബ്ജെക്റ്റിനെ കുറിച്ച ഒന്നുമറിയില്ലെങ്കിലും എന്തോക്കയോ തള്ളി മറക്കാൻ  പരിശ്രമിക്കുന്നുണ്ട്.  അന്ന എന്നവൾ നല്ല ഷോ ആണ്.

താൻ ഒഴികെ ഉള്ള എല്ലാവരും ടോപ്പിക്കിനെ കുറിച്  സംസാരിച്ചിക്കുന്നു, സമയം കഴിയാറുമായി. അർജുൻ തനിക്ക് സംസാരിക്കണം എന്ന് വിചാരിച്ചപ്പോളേക്കും അന്നാ അർജുൻ്റെ  നേരെ തിരിഞ്ഞു ഒരു ചെറു പുച്ഛത്തോടെ കൊണ്ട് പറഞ്ഞു

“since this gentleman here has not spoken yet lets give him an opportunity to conclude this discussion”

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025