Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജീവിതം സാക്ഷി – തുടക്കം

ജെസി സാരി അഴിച്ചു ഹാങ്ങറില്‍ തൂക്കിയിട്ടു ബാത്‌റൂമില്‍ കയറി ഫ്രെഷായി വന്നു , അനിതയുടെ സമീപമിരുന്നു

‘ എന്നതാടി പ്രശനം ?’

” ജെസി …അത് …പിന്നെ ” അനിത അന്നുണ്ടായ സംഭവങ്ങളെല്ലാം ജെസിയോട് പറഞ്ഞു

“അനീ , ഞാന്‍ അത് നിന്നോട് എങ്ങനെ പറയുമെന്ന് കരുതി ഇരിക്കുവായിരുന്നു .. മാനേജ്മെന്റ് ഒന്നിനും നിര്‍ബന്ധിക്കുകയില്ല .. പക്ഷെ , ഇങ്ങനത്തെ ചില കാര്യങ്ങള്‍ ഉണ്ട് താനും . ടാര്‍ഗറ്റ് തികക്കാനും ജോലി സ്ഥിരതക്ക് വേണ്ടിയും …. നമ്മളും വീണു പോകും ”

” ജെസ്സി അപ്പോള്‍ നീയും ?’ അനിതയുടെ മുഖത്ത് വല്ലാത്തൊരു ഭാവം വിരിഞ്ഞു .

” ഹും ….നിനക്കറിയില്ലേ …ജോണിച്ചന്‍ മരിച്ചു കഴിഞ്ഞു ആ നഷ്ട പരിഹാരം പോലും കിട്ടാതെ കഷ്ടപെട്ട ആ അവസ്ഥയില്‍ അല്ലെ ഈ ജോലി കിട്ടിയത് … അഞ്ചാറു മാസം കഴിഞ്ഞു ടാര്‍ഗറ്റ് തികക്കാന്‍ കഴിയാതെ വിഷമിച്ചപ്പോള്‍ അന്നത്തെ ഒരു മാനേജര്‍ ആണ് പോംവഴി പറഞ്ഞു തന്നത് …ആദ്യം ഉള്‍ക്കൊള്ളാന്‍ പറ്റിയില്ലെങ്കിലും ഞാനും നിര്‍ബന്ധിതയായി ..ഇപ്പൊ നല്ല വരുമാനം ഉണ്ട് …വെടി എന്നാ പേര് മാത്രമില്ല …നമുക്കിഷ്ടം ഉള്ളവരെ മൈന്റ് ചെയ്‌താല്‍ മതി … ബാക്കിയുള്ളോര്‍ക്ക്‌ ചെറിയൊരു സ്പര്‍ശന സുഖവും ഒക്കെ കൊടുക്കും …അത്ര തന്നെ ”

ഒട്ടും കൂസലില്ലാതെ ജെസിയുടെ സംസാരം കേട്ടു അനിത ആകെ സ്തബ്ധയായി . അവളുടെ മനസില്‍ സഫിയയുടെ കയ്യിലിരുന്നു വിറയ്ക്കുന്ന അന്‍വറിന്റെ മുഴുത്ത കുണ്ണ കടന്നു വന്നു..

” അനീ …നീ മാനേജര്‍ പോസ്റ്റില്‍ ട്രൈ ചെയ്യുന്നു എന്ന് കേട്ടപ്പോള്‍ വിലക്കിയത് ഇത് കൊണ്ടാണ് ”

“നീ രാവിലെ ഒന്ന് പറയാന്‍ മേലായിരുന്നോ ജെസി …ഇതിപ്പോ …ഇതിപ്പോ …പോരാന്‍ നേരം സഫിയ സാര്‍ HO യിലേക്ക് പെപ്പര്‍ അയച്ചു എന്ന് തോന്നുന്നു ”

” ഇത്ര ധിറുതി വേണ്ടായിരുന്നു അനീ ….. ഞാന്‍ അത് പറഞ്ഞില്ല .ശെരി തന്നെ , അതിനൊരു കാരണവും ഉണ്ട് …നിന്നെ കൂടുതല്‍ വിലക്കാത്തതിനു കാരണം , ഒരു പക്ഷെ നീ ഓര്‍ക്കും , നീയും മാനേജര്‍ ആകുന്നതില്‍ എനിക്ക് ഉള്ള അസൂയ കൊണ്ടാണെന്ന് ‘

The Author

Mandhan Raja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025