ജെസി വീട്ടിലേക്കു കയറിയപ്പോള്‍ അനിത മുറ്റമടി തുടര്‍ന്നു..ഇടക്കൊന്നു നടു നിവര്‍ത്തിയപ്പോള്‍ തന്‍റെ മുലയിടുക്കും നോക്കി രണ്ടാം നിലയിലെ മുറിയില്‍ നില്‍ക്കുന്ന ജോക്കുട്ടനെ കണ്ടു ..
അനിത അവനെ നോക്കി ഒന്ന് കണ്ണുരുട്ടിയിട്ട് നൈറ്റിയുടെ കഴുത്ത് പിടിച്ചു കൊണ്ട് അടിക്കാന്‍ തുടങ്ങി ..വീണ്ടും നോക്കിയപ്പോള്‍ അവനവിടെ ഇല്ലായിരുന്നു ..അനിതക്ക് ചിരി വന്നു
അന്നും കുറെ ആളുകളെ വിളിച്ചു … സ്ഥിര നിക്ഷേപത്തിനും മറ്റും താല്പര്യമുള്ളവരെ സെലക്റ്റ് ചെയ്തു മാനേജര്‍ക്ക് പാസ് ചെയ്യും ..അവരു കാണേണ്ടവരെ പോയി കണ്ടോളും .. പക്ഷെ അതിന്റെ ഗുണം അവര്‍ക്ക് മാത്രം…വിളിച്ചു ആരെങ്കലും വന്നാല്‍ മാത്രം അനിതക്കും അരുണിനും മെച്ചമുള്ളൂ
കുറച്ചു ദിവസം കഴിഞ്ഞു . ഒരു ദിവസം ഉച്ച കഴിഞ്ഞു അഞ്ചു മണി ആയി കാണും ..ആ നേരത്ത് ഒരു ചെറുപ്പക്കാരന്‍ കയറി വന്നു …പത്തിരുപത്തിയെട്ടു വയസു കാണും ..കയ്യില്‍ ഒരു സ്വര്‍ണ ചെയിനും മാലയും ഒക്കെയിട്ട് …. വില കൂടിയ പെര്‍ഫ്യൂം ഒക്കെയടിച്ചു…
” ഹെലോ സാര്‍ ..നമസ്കാരം ‘
അനിത എഴുന്നേറ്റു കൈ കൂപ്പി …അരുണ്‍ ചെയറില്‍ ഇല്ലായിരുന്നു …മെയിന്‍ ബ്രാഞ്ച് വരെ എന്തോ ആവശ്യത്തിനു പോയതാണ്
” ഹും …ഞാന്‍ അന്‍വര്‍ … ദുബായില്‍ ആണ് ..എനിക്ക് കുറച്ചു കാഷ് ഇന്‍വെസ്റ്റ് ചെയ്യാന്‍ താല്പര്യം ഉണ്ട് , അതിന്.ഇവിടുത്തെ ഇന്ട്രെസ്റ്റ് റേറ്റും മറ്റും അറിയാന്‍ വന്നതാണ് ”
” ഇരിക്ക് സാര്‍ ” അനിത അവനു റേറ്റും മറ്റും പറഞ്ഞു കൊടുത്തു .
” ഈ റേറ്റ് ന്യൂ ജെനറേഷന്‍ ബാങ്കില്‍ എല്ലാം ഉള്ളതാണല്ലോ …ഇതില്‍ എനിക്ക് താല്പര്യമില്ല ”
അനിതയുടെ മുഖം വിളറി . ഇവന്‍ ഒരു മൂന്നിന് മേലെ നിക്ഷേപിച്ചാല്‍ നല്ലൊരു ഇന്സേന്റിവ് കിട്ടുമായിരുന്നു
” ചേച്ചി …. ” എന്തോ പറഞ്ഞു കൊണ്ടിറങ്ങി വന്ന സഫിയ അവനെ കണ്ടു
” എന്താ ?”
” സാര്‍ നമ്മുടെ റേറ്റും മറ്റും അറിയാന്‍ വന്നതാണ് …അദേഹത്തിന് ഈ റേറ്റ് താല്പര്യമില്ല ”
” സര്‍ …അകത്തേക്ക് വരൂ …ചേച്ചി …നമ്മുടെ ഹക്കിം സാറിനെ വിളിച്ചു ഈ ലോണിന്റെ ഡീറ്റെയില്‍ കൊടുക്കണം ….സാര്‍ നമുക്ക് അകത്തിരുന്നു സംസാരിക്കാം “
