Kambikuttan Malayalam

Sex stories Kambikuttan kambikathakal

ജീവിതം സാക്ഷി – തുടക്കം

” ജെസി ….ഞാനാകെ വിഷമിച്ചിരിക്കുവാ ..സത്യേട്ടന്‍ ഈ ജോലി കണ്ടു എന്തൊക്കെയോ ചെയ്തു കൂട്ടിയെന്നു തോന്നുന്നു …കൊച്ചിന്റെ ഫീസ്‌ …വീട് പണി ..വീടിന്‍റെ ലോണ്‍ അടവ് … കടയിലെ ലോണും മറ്റും …എനിക്ക് വയ്യ ‘

അനിതക്ക് ആകെ സങ്കടം ആയി ….വീട്ടിലേക്ക് നടക്കുമ്പോള്‍ അവള്‍ക്കാകെ കണ്ഫ്യൂഷന്‍ ആയിരുന്നു

!! ഈ ജോലി …തുടരണോ വേണ്ടയോ ?????? !!

വീട്ടിലെത്തിയിട്ടും അനിതക്ക് ഒന്നിനും ഒരുഷാറ് തോന്നിയില്ല . അല്‍പ നേരം കഴിഞ്ഞപ്പോള്‍ ദീപു വാതില്‍ക്കല്‍ വന്നു ഒന്ന് നോക്കിയിട്ട് പോയി

!! മിക്കവാറും ഉടനെ തന്നെ പോസ്റ്റിങ്ങ്‌ ഉണ്ടാവും . വേറെ ഏതെങ്കിലും ബ്രാഞ്ചില്‍ ആവും , നല്ല ജോലിയൊക്കെ ആയിരുന്നു .ഇഷ്ടപ്പെട്ടു വന്നതാ ..ജോലി വേണ്ടാന്ന് എങ്ങനെ സത്യെട്ടനോട് പറയും . പുള്ളി ചിട്ടിയും മറ്റും ചേര്‍ന്ന് കുറെ ചിന്തിച്ചു കൂട്ടിയതാ , പോകുന്നില്ല എന്നതിന് എന്ത് കാരണം പറയും ..പറഞ്ഞാല്‍ ജെസിയുടെ കാര്യം എങ്ങാനും ചോദിച്ചാല്‍ അവള്‍ക്കും അത് നാണക്കേട് അല്ലെ …ഇത്രയും നാള്‍ അവളോട്‌ കാണിച്ച സ്നേഹം ഒക്കെപോകും ..ജോണി മരിച്ചെങ്കിലും സത്യേട്ടന്‍ അവളെ കൂടപ്പിറപ്പിനെ പോലെയാണ് നോക്കിയിരുന്നത് . അച്ഛന്‍ എന്ന് ജോക്കുട്ടനും വിളിക്കണേ …അതെ ബഹുമാനവും …അല്ല താനെന്തിനാ ഇത്ര പരിഭ്രമിക്കുന്നെ?.. മാനേജ്മെന്റ് ഒന്നിനും നിര്‍ബന്ധിക്കുന്നില്ലല്ലോ …പിന്നെന്തിനാ താന്‍ വിട്ടു വീഴ്ചകള്‍ ചെയ്യുന്നേ … പരമാവധി മുന്‍പോട്ടു പോയി നോക്കാം …!!

” തല വേദന മറ്റോ ആണോ അമ്മെ ? ” ദീപു വീണ്ടും മുറിയിലേക്ക് വന്നപ്പോള്‍ അനിത എഴുന്നേറ്റു

” ഇല്ല മോനെ …ചായ വേണോ ?”

” വേണ്ടമ്മേ …അമ്മ കിടക്കുന്നത് കണ്ടു ചോദിച്ചതാ ..ഇഷ്ടമില്ലേ അമ്മ ജോലിക്ക് പോകണ്ടന്നെ”

” ഹും …നമുക്ക് നോക്കടാ ദീപു ..”

അനിത മാറാനുള്ള ഡ്രെസ് എടുത്തപ്പോള്‍ ദീപു അവന്‍റെ മുറിയിലേക്ക് പോയി

വൈകിട്ട് അത്താഴം കഴിഞ്ഞു കിടക്കുമ്പോള്‍ അനിത മൂകയായിരുന്നു . അല്ലെങ്കില്‍ ബാങ്കിലെ അന്നത്തെ വിശേഷങ്ങള്‍ ഓരോന്നായി സത്യന്‍റെ അടുത്ത് പറയുന്നവള്‍ ആണ്

” അനീ ..എന്താടി ..ഞാന്‍ വന്നപ്പോള്‍ മുതല്‍ കാണുന്നതാ …എന്നാ പറ്റി ? ബാങ്കില്‍ എന്തേലും ?”

The Author

Mandhan Raja

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025