” അനീ …ഇനി വല്ലതും വേണോ ?’ അവിടെ നിന്നവന്‍ വിളിച്ചു ചോദിച്ചത് കേട്ടു ലൈം ജ്യൂസ് കുടിക്കുവായിരുന്നു അനിത വിക്കി പോയി ..വിക്കി അവള്‍ ചുമച്ചപ്പോള്‍ ജോജി അടുത്തേക്ക് വന്നു അവളുടെ നിറുകയില്‍ പതുക്കെ അടിച്ചു
” എന്നാ അനീ ഇത് …പതുക്കെ കുടിച്ചാല്‍ പോരെ ?” അനിത അവനെ ദയനീയമായി നോക്കി കൊണ്ട് തിരിഞ്ഞു നോക്കി ..അവളുടെ നേരെ പുറകില്‍ ഇരിക്കുന്നവളും അവരുടെ നേരെ നോക്കുന്നുണ്ടായിരുന്നു …അപ്പോഴും ചുമക്കുന്നതിനാല്‍ അനിതക്ക് ഒന്നും മിണ്ടാനായില്ല…അപ്പോള്‍ കണ്ടത് പോലെ ജോജി ആ പെണ്‍കുട്ടികളുടെ നേരെ തിരിഞ്ഞു
” ങാ …ഇതെന്നാ ? നിങ്ങളിത് വരെ പോയില്ലേ ?”
” ആരാടാ ഇത് ?”
” എന്‍റെ ഫ്രണ്ടാ …അനിത …വീടിന്‍റെ അടുത്തുള്ളതാ ”
അനിത അവന്‍റെ കയ്യില്‍ അമര്‍ത്തി നുള്ളി …വിക്കി അവളുടെ കണ്ണില്‍ നിന്ന് വെള്ളം വരുന്നുണ്ടായിരുന്നു …ജോജി പോക്കറ്റില്‍ നിന്ന് ടവല്‍ എടുത്തു കണ്ണ് തുടച്ചു കൊടുത്തു
” നിങ്ങളെന്നാ പോകാത്തെ … ?’
” പോകാത്തത് കൊണ്ട് ചിലരുടെ ചുറ്റിക്കളി മനസിലായി ” ആരാണെന്ന് ചോദിച്ചവള്‍ പറഞ്ഞു.
അനിത അവനെ രൂക്ഷമായി ഒന്ന് നോക്കിയിട്ട് താഴേക്കിറങ്ങി
” അമ്മെ …ഞാന്‍ അവളുമാര്‍ക്കിട്ട് ഒന്ന് താങ്ങിയതാ …..കോളെജില് വെച്ച് അവള് മാരെന്നെ വാരും ..അത് കൊണ്ടാ ..അമ്മ പിണങ്ങല്ലേ ‘ ബാങ്കില്‍ വെച്ച് തന്നെ വയറ്റില്‍ പിറന്നില്ല എന്ന് പറഞ്ഞു അനിത അവനെ പറയാതെ വിലക്കിയപ്പോള്‍ …തന്‍റെ മനസില്‍ ഉള്ളത് ജോജി പറയാതെ പറയുകയായിരുന്നു
വീടെത്തും വരെ അനിത ഒന്നും മിണ്ടിയില്ല .
അവള്‍ക്കു ജോജി ‘അനീ ‘ എന്ന് വിളിച്ചത് വല്ലാതെ ഹര്‍ട്ട് ചെയ്തു … പിന്നീടുള്ള ടവല്‍ കൊണ്ടുള്ള ഒപ്പലും … വീടിന്‍റെ അടുത്തുള്ളതാ…ഫ്രണ്ടാ എന്നുള്ള പറച്ചിലും …ഒക്കെ ഈയിടെയായുള്ള അവന്‍റെ പെരുമാറ്റവും നോട്ടവും ഒക്കെ കൂട്ടി കിഴിച്ചു നോക്കുമ്പോള്‍ ഒരു സുഖമില്ലായ്മ ഫീല് ചെയ്യുന്നു .
അന്ന് കടക്കാന്‍ നേരം പതിവ് വിശേഷങ്ങള്‍ പങ്കു വെക്കവേ അവള്‍ സത്യനോട് ഈ കാര്യവും പറഞ്ഞു ..എന്നാല്‍ അവന്‍റെ വല്ലാത്ത നോട്ടത്തെ കുറിച്ചോ ഒന്നും പറഞ്ഞില്ല …മകനെ പോലെ വളര്‍ത്തി കൊണ്ട് വന്നവന്‍ തന്നെയല്ലേ ..എന്നാല്‍ കേട്ടു കഴിഞ്ഞു സത്യന്‍ പൊട്ടി ചിരിക്കുവാണ് ചെയ്തത്
