” ഡാ ജോക്കുട്ടാ ”
” ഹും ”
” എന്തിനാടാ ആ രഞ്ചുനെ ഇത്ര വിഷമിപ്പിക്കുന്നെ …ഒക്കേ പറയടാ ‘
” ഓ …അത്ര വിഷമം ആണേല്‍ ദീപൂനെ ആലോചിച്ചോ ”
‘ ങാ …അത് പറഞ്ഞപ്പോഴാ ഓര്‍ത്തെ …അവനു വല്ല ലൈനും ഉണ്ടോടാ ?”
” ഇല്ലാതില്ല ..”
” ങേ ?” ആരാടാ അത് ?”
” ചെറിയൊരു സംശയം മാത്രമേ ഉള്ളൂ …പറയാറായിട്ടില്ല ”
” ഹും ..നിനക്കോ ?”
” എനിക്കുമുണ്ട് ”
” ങ്ങും ….അത് പറ …നിനക്കാ കാര്യം രഞ്ചുനോട് പറയത്തില്ലേ ?…ഏതാ കക്ഷി ? പേരെന്നാ ? എവിടുള്ളതാ? ”
” വീടിന്‍റെ അടുത്തുള്ളതാ ….പേര് അനിത ..ഞാന്‍ അനീന്നു വിളിക്കും ..’
” ഡാ …ഡാ …നീ കുറെ കൂടുന്നുണ്ടേ ?”
അല്‍പ നേരം രണ്ടു പേരും ഒന്നും മിണ്ടിയില്ല …
” ആട്ടെ …ആ രഞ്ചു നല്ല ഗ്ലാമറല്ലേ? അവളെക്കാള്‍ കൂടുതല്‍ നിയെന്താ അനിതയില്‍ കണ്ടത് ?”
” പിന്നെ …എന്‍റെ അനിതയെ ഒന്നും പറയണ്ട … എന്‍റെ അനിക്കാ ഗ്ലാമര്‍ കൂടുതല്‍ ”
അനിത ഒന്ന് ഞെളിഞ്ഞു ….
“ഓ …പിന്നെ ..ഒത്തിരി ഗ്ലാമാറോന്നും ഇല്ല ”
” ഉണ്ട് …നല്ല പൊക്കം …നല്ല നിറം …നീളന്‍ മുടി …”
” പിന്നെ ?”
” പിന്നെ ….പിന്നെ ആ ചിരി കണ്ടാല്‍ മതി …ആ മൂക്കും …ആ ചുണ്ടും ..പിന്നെ ..”
” പിന്നെയൊന്നും ഇല്ല …നീ വണ്ടി നിര്‍ത്തിക്കെ ” ബാങ്ക് അപ്പോഴേക്കും എത്തിയിരുന്നു
” അനീ …ഞാന്‍ വൈകിട്ട് വരുവേ ” അവന്‍ പുറകില്‍ നിന്ന് വിളിച്ചു പറഞ്ഞപ്പോള്‍ അനിത നാക്ക് കടിച്ചു , കണ്ണുരുട്ടി കാണിച്ചു
അന്നുച്ചക്ക് ഊണും കഴിഞ്ഞു എല്ലാവരും കൂടി വര്‍ത്തമാനം പറഞ്ഞിരിക്കുവായിരുന്നു ബാങ്കില്‍ … അരുണ്‍ ഉച്ചയോടെ അവിടുത്തെ സേവനം മതിയാക്കി മെയിന്‍ ബ്രാഞ്ചിലേക്ക് പോയി ….ഇപ്പോളത് ലേഡീസ് ഒണ്‍ലി ബാങ്കെന്ന് പറയാം … സ്റാഫ് എല്ലാം പെണ്ണുങ്ങള്‍ …മേരി ചേച്ചി പഴയ സ്റാഫ് ആയതു കൊണ്ട് ഇങ്ങോട്ട് ഇട്ടിരിക്കുന്നതാണ് …അനിതയും ജലജയും പുതിയതായത് കൊണ്ട്കമ്പികുട്ടന്‍നെറ്റ്മേരി കുറച്ചു നാള്‍ കാണും … സംസാരിച്ചു കൊണ്ടിരുന്നപ്പോള്‍ അന്‍വര്‍ അങ്ങോട്ട് കടന്നു വന്നു . അന്‍വറിനെ കണ്ടു സഫിയ എഴുന്നേറ്റു കാബിനിലേക്ക് പോയി …. പുറകെ അന്‍വറും .
