ഞാൻ അടുക്കളയിൽ ചെന്നിട്ട് ഫ്രിഡ്ജിൽ നിന്നും അരി മാവു എടുക്കുമ്പോൾ അമ്മ വന്നു പറഞ്ഞു.
“മോളെ ഞാൻ ഇഡലി ഉണ്ടാക്കാം”
ഞാൻ പിന്നെ കുളിക്കാനായി ബാത്റൂമിലേക്ക് കയറി.
ഷവറിൽ കുളിക്കുമ്പോ ഇന്നത്തെ കാര്യങ്ങൾ എന്തൊക്കെയാണ് M.D ഏല്പിച്ചത് എന്ന് ഞാൻ ഓർത്തു. രണ്ടു ദിവസം മുൻപ് റിസോർട്ടിൽ നിന്നും പോന്നതാണ് ഞാൻ .
ആഹ് ..ഒരു ഫൈനൽ റൌണ്ട് ഇന്റർവ്യൂ ഇന്നുള്ള കാര്യം എനിക്ക് ഓർമ വന്നു. റെസ്യുമെ നേരത്തെ കണ്ടിരുന്നു ഒരു വെളുത്ത മെലിഞ്ഞ പയ്യൻ ആണ് വിദേശത്തു വിദ്യാഭ്യാസം പൂർത്തിയാക്കിയ ഒരു സുന്ദരൻ.
പേര് ഓർത്തെടുക്കാൻ ശ്രമിച്ചപ്പോൾ ആ കിട്ടുന്നില്ല . ആ എന്തായാലും ഇതൊരു പേരിനുള്ള ഇന്റർവ്യൂ അല്ലെ. M.D നേരത്തെ പറഞ്ഞിരുന്നു ദേവനെ സെലക്ട് ചെയ്തിട്ടുണ്ട് എന്ന്.
ഹാ ദേവൻ ഞാൻ അത് മറന്നിട്ടില്ല.
കുളി കഴിഞ്ഞപ്പോൾ അമ്മ അടുക്കളയിൽ തിരക്ക് കൂട്ടുന്നത് ഞാൻ കണ്ടു.
ഏട്ടൻ അപ്പോഴേക്കും എണീറ്റു ഹാളിൽ പത്രം വായിക്കുകയായിരുന്നു. അച്ഛൻ നടക്കാൻ പോയിരിക്കുകയാവും.
വരാൻ സമയം ആയിട്ടുണ്ടാകില്ല.
ഞാൻ അടുക്കളയിൽ പോയി ഏട്ടനും എനിക്കും ചായ എടുത്തു കൊണ്ട് ഹാളിലേക്ക് വന്നു.
