“പെട്ടന്ന് അകത്തേക്ക് ഒരു നഴ്‌സ് കയറിവന്നിട്ടു പറഞ്ഞു, സിസ്റ്റർ വേഗം വരൂ 107 ഇലെ Patient കോംപ്ലിക്കേഷൻ ആണ്. Perinatal asphyxia ഉണ്ട്, കൂടാതെ ബ്ലീഡിങ് ഉം ഉണ്ട്.
“ദേവൻ പറഞ്ഞു, കൂടെ പൊയ്ക്കോളാൻ.”
ഞാൻ അവരുടെ ഒപ്പം പോയി. ഏനിക്ക് സത്യത്തിൽ എന്താണ് നടക്കുന്നത് എന്ന് മനസിലായില്ലായിരുന്നു. ലേബർ റൂമിന്റെ അകത്തേക്ക് നേരെത്തെ വന്ന നഴ്‌സ് കടന്നപ്പോൾ ഞാൻ കൂടെ ചെന്നു.
അവിടെ ഞാൻ കണ്ടത്, എന്റെ സ്വന്തം അമ്മ പ്രസവവേദന കൊണ്ട് പിടയുന്നു, എന്റെ കണ്ണിൽ നിന്നും വെള്ളം കുടുകുടാ എന്ന് ഒഴുകി. ഞാൻ വേഗം അടുത്തേക്ക് ചെന്ന് എന്റെ അമ്മയുടെ കൈകളിൽ കോർത്ത് പിടിച്ചു.
“ഇപ്പൊ ശരിയാകും, ജസ്റ് 5min ഒന്ന് ഹോൾഡ് ചെയ്യൂ”
ഡോക്ടറും നഴ്‌സ് മാരും ഓരോന്ന് ചെയ്തു കൊണ്ടിരുന്നു.
ഞാൻ പക്ഷെ എന്റെ അമ്മയെ മാത്രം ശ്രദ്ധിച്ചുകൊണ്ട് കൂടെ നിന്നു.
അമ്മ വേദന കൊണ്ട് പിടയുമ്പോ ഡോക്ടർ നഴ്‌സുമാർ പതിയെ പതിയെ പുഷ് ചെയ്യാൻ അമ്മയോട് പറഞ്ഞോണ്ട് , കുഞ്ഞിനെ പുറത്തേക്ക് എടുക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു ..
[ഈ സീൻ ഞാൻ മനപ്പൂർവം വലിച്ചു നീട്ടാത്തത് ആണ് ]
കണ്ണിലൂടെ വെള്ളം വന്നിട്ട് ഒന്നും കാണാൻ പറ്റാത്ത അവസ്‌ഥയായിരുന്നു. അടുത്ത നിമിഷം, ഡോക്ടർ ഒരു കുഞ്ഞിനെ പതിയെ അമ്മയുടെ യോനിയിൽ നിന്നും പുറത്തെടുക്കുന്നത് പോലെ ഞാൻ കണ്ടു.
എങ്കിലും നിലവിളിച്ചു കരയുന്ന കുഞ്ഞിനെ എന്റെ കൈയിലേക്ക് തന്നപ്പോൾ ഞാൻ wipe ചെയ്തു ഒരു തവണ എന്നെ തന്നെ നോക്കി തിരിച്ചു ഡോക്ടർക്ക് കൊടുത്തു. അമ്മ വേദനകൊണ്ട് തളർന്നു മയങ്ങുന്നത് കാണാനുള്ള ധൈര്യം എനിക്കില്ലായിരുന്നു..
ഞാൻ മയങ്ങുന്ന പോലെ അകത്തുള്ള ഒരു നഴ്സിന് തോന്നിയപ്പോൾ, എന്നോട് വെള്ളം കുടിച്ചുവരാൻ കൂടെയുള്ള നഴ്‌സ് പറഞ്ഞു.
ഞാൻ പുറത്തേക്ക് ചെന്നപ്പോൾ, എന്റെ അച്ഛനെ കണ്ടു, എനിക്കൊന്നു കെട്ടിപിടിച്ചു കരയണം എന്ന് തോന്നി.
