Kambikuttan Malayalam

Sex stories Kambikuttan kambikathakal

കാമുകിയും ഞാനും പിന്നെ എന്റെ കുടുമ്പവും 3

“ചേച്ചി റേഡിയയോ..” ഞാൻ ഒന്ന് എറിഞ്ഞു നോക്കി

“മമ്” ഒരു മൂളാൽ മാത്രമായിരുന്നു മറുപടി.

“അപ്പൊ ഞാ… ഞാൻ” ഞാൻ എന്റെ ശങ്ക മറച്ചു വെച്ചില്ല.

“നീ വരണ്ട.. ഞാൻ ബസ്സിന് പോയിക്കോളാം..”

അത് കേട്ടപ്പോൾ എനിക്ക് ശരിക്കും സങ്കടം വന്നു. ചേച്ചിയുമായി ഇത്രയും അടുത്തിട്ടും ഒരു ചെറിയ തെറ്റിന്റെ പേരിൽ എന്നെ അവോയിഡ് ചെയ്യുന്നതിൽ എനിക്ക് നല്ല വിഷമം തോന്നി. ഞാൻ ഒന്നും മിണ്ടാതെ മുറിയിൽ നിന്നും പുറത്തേക്ക് പോയി.

ചേച്ചിയുടെ കൂടെ പോകുന്നില്ലേൽ ഇന്ന് ഷോപ്പിൽ പോയേക്കാം എന്നും കരുതി ഞാൻ കുളിച്ച് വന്നു. ചേച്ചി അപ്പൊ ഹാളിൽ ഉണ്ടായിരുന്നു.

“നീ എന്നെ ഒന്ന് കവലയിൽ വിട്ട് താ…” എനിക് അത് തീരെ പിടിച്ചില്ലെങ്കിലും ഞാൻ മറുത്ത് ഒന്നും പറയാൻ പോയില്ല.

പോവുന്ന വഴിക്ക് ഞാൻ ഒരു തവണ കൂടി സോറി പറഞ്ഞു നോക്കി.

“ചേച്ചി സോറി.. അറിയാതെ പറഞ്ഞു പോയതാ…”

“മമ്..” ചേച്ചി മൂളുക മാത്രമാണ് ചെയ്തത്. പിന്നെ ഞാൻ ഒന്നും പറയാൻ പോയില്ല.

“ഇവിടെ നിർത്തണ്ട, ബസ്സ് കിട്ടാൻ കുറെ സമയവും നീ എന്നെ എറണാകുളത്തു ഇറക്കിയിട്ട് പോരെ” കവലയിൽ എത്താൻ നേരം ചേച്ചി പറഞ്ഞു.

എന്റെ നാട്ടിൽ നിന്നും ഒരു മണിക്കൂർ സമയം എടുക്കും എറണാകുളത്തേക്ക്. ആ സമയമത്രയും ചേച്ചിയെ ഞാനോ ഒന്നും മിണ്ടിയില്ല. ചേച്ചി പറഞ്ഞു തന്ന ഫ്ലാറ്റിന്റെ മുന്നിൽ വണ്ടി നിർത്തിയപ്പോൾ ചേച്ചി പറഞ്ഞു

“അവൾ എന്തൊക്കെയോ സാധനങ്ങൾ കൊണ്ട് വന്നിട്ടുണ്ട്, അത് നീ കൊണ്ട് പൊയ്ക്കോ.. വരുമ്പോൾ എനിക്ക് അതും പിടിച്ച് ബസ്സിൽ വരാൻ കഴിയില്ല..” അതിനും ഞാൻ ഒന്നും പറഞ്ഞില്ല. ചേച്ചിയുടെ കൂടെ ഞാനും നടന്നു.

ലിഫ്റ്റ് കയറി ആറാം നിലയിൽ ഫ്ലാറ്റ് നമ്പർ 6C യുടെ  മുന്നിൽ ചെന്ന് ചേച്ചി ബെല്ലടിച്ചു. അല്പം കഴിഞ്ഞു, വാതിലിന്റെ ലോക്ക് തിരിയുന്ന ശബ്ദം എനിക്ക് കേൾക്കാം. ഫോട്ടോയിൽ കണ്ട ആ ചാരക്കിനെ കാണാം എന്നതായിരുന്നു അപ്പോഴത്തെ എന്റെ മനസ്സിൽ. ശില്പ തന്നെയായിരുന്നു വാതിൽ തുറന്നത്.

The Author

Hypatia

മദ്ധ്യേ ശക്‌തിം സസാധ്യം ജ്വലന പുരയുഗാശ്രിഷ്വഥോ പാശശക്‌തിം ക്രോമൈം ഗ്ലീം സൌഃ ക്രമേണ പ്രിവിലിഖിതു ബഹി- ര്‍മ്മന്ത്ര വര്‍ണ്ണാന്‍ ഭളേഷു ഏകൈകം ഭാനുസംഖ്യേഷ്വപി മദനശരൈ, ര്‍ന്നിത്യയാ, മാതൃകാര്‍ണ്ണൈ ശ്വാവീതം യന്ത്രമേതദ്ധരണി പുരഗതം ശ്രീകരം വശ്യകാരി.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025