Kambikuttan Malayalam

Sex stories Kambikuttan kambikathakal

കാമുകിയും ഞാനും പിന്നെ എന്റെ കുടുമ്പവും 3

ശില്പ കുളി കഴിഞ്ഞ് വന്നു. അവൾ മറ്റൊരു ഷോട്സും ബാനിയനുമായിരുന്നു ധരിച്ചിരുന്നത്. ഈ സമയം അവളുടെ ശരീരത്തിന്റെ ഭംഗി നോക്കാൻ എന്റെ അഭിമാനം സമ്മതിച്ചില്ല.

“ബോറടിച്ചോ…” ശിൽപ്പ ചോദിച്ചു.

“ഹേയ്.. ഇല്ല..” ചേച്ചിയാണ് പറഞ്ഞത്.

“ഇയാൾ ഒന്നും മുണ്ടൂലെ…” ശില്പ എന്നെ നോക്കി ചോദിച്ചു.

“വല്ലാണ്ട് മിണ്ടികണ്ട, പിന്നെ വായ പൂട്ടാൻ പാടവും..” ചേച്ചി എന്നെ ഒന്ന് ട്രോളി. ഞാൻ ഒന്ന് ചിരിക്കുക മാത്രം ചെയ്തു.

“അതൊന്നും സരല്യ.. എന്നോട് സംസാരിക്കാൻ ആരാ ഉള്ളത്.. നിങ്ങളൊക്കെ അല്ലാതെ..” ശിൽപ്പയുടെ ആ വാക്കുകളിൽ ഒരു ഗദ്ഗദം എനിക്ക് അനുഭവപെട്ടു. ഞാൻ സംശയത്തോടെ ചേച്ചിയെ നോക്കി.

“ഒന്ന് പോടി സെന്റി അടിക്കാതെ…നീ വിശേഷങ്ങൾ പറ നിന്റെ ദുബായ് ലൈഫ് ഒക്കെ പറഞ്ഞുതാ..” ചേച്ചി എന്തോ ഒളിച്ച് വെക്കുന്നത് പോലെ തോന്നി.

“എന്തോന്ന് ദുബായ് ലൈഫ്… മടുത്തു… പിന്നെ ജീവികണ്ടേ എവിടെയായാലും അത് കൊണ്ട് ഇങ്ങനെ പോണ്…”

” നീ പിന്നേം ഓരോന്ന് ആലോചിച്ച് വെറുതെ…” ചേച്ചി കൈ നീട്ടി ശിൽപയെ കെട്ടി പിടിച്ചു. ശിൽപയുടെ കണ്ണുകൾ പതിയെ നിറയുന്നത് ഞാൻ അറിഞ്ഞു. ഞാൻ കഥയറിയാതെ മിഴിച്ച് നിൽക്കുകയായിരുന്നു.

“ഞാൻ നിങ്ങളെ വെറുതെ വിഷമിപ്പിച്ചുലെ…” അൽപ്പം കഴിഞ്ഞു ചേച്ചിയുടെ തോളിൽ നിന്നും എഴുനേറ്റ് കണ്ണുകൾ തുടച്ച് കൊണ്ട് ശില്പ പറഞ്ഞു. അപ്പോൾ അവൾ വല്ലാതെ ചിരിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു.

“നീങ്ങൾ ഇരിക്ക് ഞാൻ ചോക്ലേറ്റ് എടുക്കാം..” എന്നും പറഞ്ഞു ശിൽപ്പ എഴുനേറ്റു.

“ചോക്ലേറ്റ് മാത്രം പോര നീ കൊണ്ടുവന്നത് മൊത്തം ഞങ്ങൾക്ക് കാണണം..” ചേച്ചി ചിരിച്ച് കൊണ്ട് പറഞ്ഞു.

“ദേ ഇരിക്കുന്നു അത് മുഴുവൻ നിനക്കുള്ളതാണ്..” മൂലയിൽ ഇരിക്കുന്ന വലിയ കർബോഡ് പെട്ടി ചുണ്ടികൊണ്ട് ശില്പ പറഞ്ഞു.

ഞാൻ ആ മൂലയിലേക്ക് നോക്കി. അത്യാവശ്യം വലിപ്പമുള്ള ഒരു പെട്ടി. പ്ലാസ്റ്റിക്ക് ടാപ്പ് കൊണ്ട് വരിഞ്ഞു ചുറ്റിയിരിക്കുന്നു. അതിന്റെ പുറത്ത് ‘SHILPA C, DUBAI TO KOCHIN’ എന്ന് വലിയ അക്ഷരത്തിൽ എഴുതിയിരിക്കുന്നു.

“എടി ശിൽപ്പെ ഒരു കത്തിയെടുത്തോ നമുക്ക് ഇത് പൊളിച്ച് നോക്കാം..” അകത്തേക്ക് പോയ ശിൽപ്പയോട് ചേച്ചി വിളിച്ചു പറഞ്ഞു. ചേച്ചി ആ പെട്ടിക്ക് ചുറ്റും നടന്നുനോക്കുക്കയായിരുന്നു.

The Author

Hypatia

മദ്ധ്യേ ശക്‌തിം സസാധ്യം ജ്വലന പുരയുഗാശ്രിഷ്വഥോ പാശശക്‌തിം ക്രോമൈം ഗ്ലീം സൌഃ ക്രമേണ പ്രിവിലിഖിതു ബഹി- ര്‍മ്മന്ത്ര വര്‍ണ്ണാന്‍ ഭളേഷു ഏകൈകം ഭാനുസംഖ്യേഷ്വപി മദനശരൈ, ര്‍ന്നിത്യയാ, മാതൃകാര്‍ണ്ണൈ ശ്വാവീതം യന്ത്രമേതദ്ധരണി പുരഗതം ശ്രീകരം വശ്യകാരി.
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025