Kambikuttan Malayalam

Sex stories Kambikuttan kambikathakal

മാളവികയും രജനിയും

ക്രമേണ മാളവികയുടെ അധികാരവും, നിയന്ത്രണവും എല്ലാം രജനിയിലായി. രജനിയും കാഴ്ച്ചക്ക് ഒട്ടും മോശമായിരുന്നില്ല, എന്നാൽ മാളവിക എന്ന സൂര്യനു മുന്നിൽ ചന്ദ്രന്റെ ശോഭയേ രജനിക്കുണ്ടായിരുന്നുള്ളൂ.

ഒരു കുടുസുമുറിയാണ് അവർക്ക് കിട്ടിയത്. അതു തന്നെ കിട്ടിയത് ഭാഗ്യം എന്നു കരുതി അവർ അതിൽ ഒതുങ്ങിക്കൂടി.

രജനി പണ്ടു മുതൽ തന്നെ സെക്‌സ് സംബന്ധമായ വിഷയങ്ങളിൽ സ്വയംപര്യാപ്തത നേടിയിരുന്നു. അയൽവക്കത്തുള്ള 2 പ്രായക്കൂടുതലുള്ള ചേച്ചിമാർ ( സഹോദരിമാർ ) ആയിരുന്നു ഗുരുക്കൾ.

അവരും രജനിയും തമ്മിൽ വേഴ്ച്ചകൾ ഒന്നും ഉണ്ടായതായി അവൾ പറഞ്ഞിട്ടില്ല, എന്നാൽ ആ കാലഘട്ടത്തിൽ രതിസംബന്ധമായ പുസ്തകങ്ങൾ സപ്ലേ ചെയ്തിരുന്നത് ആ സഹോദരിമാരായിരുന്നു.

പ്രായത്തിൽ ഇളയവളായ രജനി അവരോടൊപ്പമാണ് തോട്ടിലും മറ്റും കുളിക്കാൻ പോയിരുന്നത്. നേരെ എതിർവശത്തുള്ള ആ വീട്ടിൽ രാത്രി കിടക്കാൻ പോകാറും ഉണ്ടായിരുന്നു. (ഇന്നത്തെ സ്ലീപ്പോവർ ) ഇതെല്ലാം രജനി പറഞ്ഞതിൽ നിന്നും, മറ്റ് സംഭവങ്ങളിൽ നിന്നും രജനിക്ക് നേഴ്‌സറി വിദ്യാഭ്യാസം കിട്ടിയത് കൗമാരത്തിൽ ആ ചേച്ചിമാരിൽ നിന്നുമാണെന്ന് ഊഹിക്കാം.!!

മാളവിക നാണക്കാരിയും, ഒതിങ്ങിയ പ്രകൃതവുമായിരുന്നെങ്കിൽ രജനിക്ക് ആ രീതിയേ അല്ലായിരുന്നു. ഡ്രെസ് മാറുന്നതൊക്കെ വലിയ മറയൊന്നും ഇല്ലാതായിരുന്നു. അത് കാണുമ്പോൾ മാളവിക ചൂളും. പക്ഷേ രജനിയോട് ചോദിക്കാനുള്ള ധൈര്യമൊന്നുമില്ല.

സെക്സ് സംബന്ധമായ തുറന്ന്‌ സംസാരം, ശരീരത്തിൽ അധികാരഭാവത്തിലുള്ള സ്പർശനം എല്ലാം രജനിക്ക് ഹരമായിരുന്നു.

പയ്യെ പയ്യെ മാളവികയ്ക്ക് മനസിലായി – ഇത് തന്നോട് മാത്രമേ ഉള്ളൂ – ക്ലാസിലെ മറ്റ് പെൺകുട്ടികളോടൊന്നും രജനി ഇത്രയും ഓപ്പൺ അല്ല.!!

അതെന്തായിരിക്കും അങ്ങിനെ?

ഇവൾ പാതി ആണാണ് എന്നത് സ്പഷ്ടം.

ഇനി ഇഷ്ടവും അതു പോലൊക്കെ തന്നെയാണോ?

തന്നോട് സാധാരണമല്ലാത്ത ബന്ധമല്ലേ ഇവൾ കാട്ടുന്നത്?

മറ്റ് ചില സംശയങ്ങളും മാളവികയ്ക്ക് തോന്നിയിരുന്നു.

തന്റെ അടിവസ്ത്രങ്ങളും മറ്റും അവൾ ശ്രദ്ധിക്കുന്നുണ്ട്. ഒരു പക്ഷേ അവ പരിശോദിക്കുകയും ചെയ്യുന്നുണ്ട്. എന്തെന്നാൽ വില കൂടിവയാണ് താൻ ധരിക്കുന്നതെന്നും, അതിന്റെ കമ്പിനി നെയ്മും, സൈസും എല്ലാം അവൾക്ക് അറിയാമെന്ന്‌ മാളവികയ്ക്ക് മനസിലായി. താൻ റൂമിലില്ലാത്ത സമയത്ത് അത് കൈയ്യിലെടുത്ത് നോക്കിയില്ലെങ്കിൽ അവളെങ്ങിനെ അതെല്ലാം അറിഞ്ഞു?

The Author

Sojan

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025