Kambikuttan Malayalam

Sex stories Kambikuttan kambikathakal

മരുമകളുടെ കടി – 21 + ബെന്നിയുടെ പടയോട്ടം (CLIMAX)

“എടി പെമ്പ്രന്നോത്തി..നിന്റെ തന്ത ഇട്ടി ഉണ്ടല്ലോ? ആ മുതുകാള. അയാള്‍ ഈ പ്രായത്തിലും പെണ്ണ് പിടിക്കാന്‍ പോകുന്നുണ്ട്. പക്ഷെ ഞാന്‍ അങ്ങനെ ഉള്ള ആളല്ല. വല്ല അവളുമാരും എന്നെ ഇഷ്ടപ്പെട്ടാല്‍ ഞാന്‍ എന്നാ ചെയ്യാനാടീ?”

“ഉം.എന്റെ അപ്പന്‍ ആളത്ര നല്ലപുള്ളി അല്ല എന്നെനിക്ക് അറിയാം. പക്ഷെ ബെന്നിച്ചായന്റെ മുന്‍പില്‍ അങ്ങേരു വല്ലതുമാണോ..” സുജ ചിരിച്ചു.

“നീ എന്റെ വായീന്ന് കേക്കും. ങാ എടി അത് പറഞ്ഞപ്പഴാ ദുബായില്‍ പോയതുകൊണ്ട് ഒത്ത ചെറിയ ഒരു ബിസിനസ് കേസ് ഓര്‍മ്മ വന്നത്” ബെന്നി പറഞ്ഞു.

“എന്താ ഇച്ചായാ?”

“ഞാന്‍ അവിടെ കുറെ സ്വര്‍ണ്ണക്കച്ചവടക്കാരെ കണ്ടു പരിചയപ്പെട്ടു. എനിക്ക് പരിചയം ഇല്ലാത്ത ലൈന്‍ ആയത് കൊണ്ട് വലിയ താല്പര്യം ഒന്നും കാണിച്ചില്ല. വേണമെങ്കില്‍ സാധനം സുരക്ഷിതമായി എത്തിച്ചു തരാം, സാധനം വിറ്റാല്‍ മതി  എന്നവര്‍ പറഞ്ഞു. നല്ല ലാഭമുള്ള പരിപാടി ആണെങ്കിലും റിസ്ക്‌ ഉണ്ട്. അതുകൊണ്ട് ഞാന്‍ താല്‍പ്പര്യം കാണിച്ചില്ല”

“അപകടമുള്ള പണി ഒന്നും വേണ്ട ഇച്ചായാ”

“ഏയ്‌..ഞാന്‍ അത്തരം പണിക്ക് പോകുമോ? പക്ഷെ അവിടെ വച്ച് ഒരു മലയാളി ചെറുക്കനെ പരിചയപ്പെട്ടു. ഏതോ ഒരു ഷഫീക്ക്. അവന്റെ മുതലാളിയെ കാണാന്‍ പോയപ്പോള്‍ കണ്ടതാണ്. അവന്റെ വാപ്പയ്ക്ക് ഇവിടെ കള്ളക്കടത്ത് പരിപാടി ആണത്രേ. സ്വര്‍ണ്ണം എത്ര എത്തിച്ചു കൊടുത്താലും അയാള്‍ വില്‍ക്കും എന്നാണ് അവന്‍ പറഞ്ഞത്. അയാളെ ഒന്ന് കണ്ടാലോ എന്ന് ആലോചിക്കുകയായിരുന്നു” ബെന്നി അവളെ നോക്കി.

“എന്തിനാ ഇച്ചായാ..വല്ല കുഴപ്പവും പറ്റിയാലോ?”

“എടി ഞാനിതില്‍ ഇന്‍വെസ്റ്റ്‌ ചെയ്യുന്ന ആള് മാത്രമാണ്. ബാക്കി എല്ലാം ദുബായില്‍ നിന്നുമാണ് നിയന്ത്രണം. ഈ പറഞ്ഞ ആള്‍ എനിക്ക് പണം നല്‍കിയാല്‍ മാത്രമേ അയാള്‍ക്ക് സ്വര്‍ണം കിട്ടൂ. ദുബായില്‍ ഞാന്‍ പേമെന്റ് ചെയ്യും. പിടിക്കപ്പെട്ടാല്‍ അയാള്‍ മാത്രമേ കുടുങ്ങൂ. കാരണം ഞാന്‍ ചിത്രത്തിലെ ഇല്ല. പക്ഷെ കേട്ടിടത്തോളം അയാള്‍ക്ക് വലിയ ക്ലയന്റ്സ് ആണ് ഉള്ളത്. അതുകൊണ്ട് മുകളില്‍ പിടിപാടും കാണും. നഷ്‌ടമായ കാശ് ഇത് ചെയ്ത് തിരിച്ചു പിടിച്ചാലോ എന്നാലോചിക്കുകയായിരുന്നു. എന്തായാലും സ്ഥലക്കച്ചവടം ഉടനെ എങ്ങും ഉഷാറാകാന്‍ പോകുന്നില്ല. വെറുതെ ഇരുന്നു ചൊറി കുത്തുന്നത്തിലും ഭേദമല്ലേ എന്തെങ്കിലും ചെയ്യുന്നത്…” അവന്‍ വീണ്ടും അവളെ നോക്കി.

“ഇച്ചായന്റെ ഇഷ്ടം. പക്ഷെ കുഴപ്പത്തില്‍ ഒന്നും ചാടാതെ നോക്കണേ”

“ഇത് കേള്‍ക്കുമ്പഴാ എനിക്കെന്റെ മറ്റേടത്തൂടെ ചൊറിഞ്ഞ് കേറുന്നത്. എടീ ലക്ഷങ്ങള്‍ അല്ല, കോടികള്‍ കള്ളപ്പണമായി കൈകാര്യം ചെയ്തിട്ടുള്ള എനിക്ക്, സര്‍ക്കാര്‍ ഓര്‍ക്കാപ്പുറത്ത് നോട്ടു പിന്‍വലിച്ചിട്ടും നയാപൈസ നഷ്ടമായില്ല എന്ന് പറഞ്ഞാല്‍, അത് ആരുടെ കഴിവാ? നിന്റെ തന്തേടെ കഴിവോ?” അവന്‍ കോപത്തോടെ ചോദിച്ചു.

“എന്ത് പറഞ്ഞാലും എന്റെ അപ്പനെ ആണ് ഇച്ചായന്‍ പറയുക..ഹും..” അവള്‍ ദേഷ്യത്തോടെ ഇറങ്ങിപ്പോയി.

“ഈ ഊമ്പിയ പെണ്ണുങ്ങളോട് സംസാരിച്ചാല്‍ ചൊറിഞ്ഞ് കേറും..അലവലാതികള്‍” അവന്‍ ചെന്ന് ഒരു പെഗ്ഗ് കൂടി ഒഴിച്ചിട്ട് ഒരുവലിക്ക് കുടിച്ചു.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025