Kambikuttan Malayalam

Sex stories Kambikuttan kambikathakal

മസോച്ചിസം

അമ്മ : ” നീ അവന്റെ മെക്കിട്ടു കേറി കാണും ”

പുല്ല് അമ്മയ്ക്ക് ഇപ്പൊ എന്റെ അഭിനയം ഒക്കെ മനസ്സിലായി തുടങ്ങി. പണ്ടൊക്കെ ഇങ്ങനെ അഭിനയിച്ച് ഇവന് എത്ര തല്ലു വാങ്ങി കൊടുത്തിട്ടുണ്ട്.

ഞാൻ : ” ഓഹോ അപ്പൊ രണ്ടും ടീമാ അല്ലെ ”

അമ്മ : ” എനിക്ക് രണ്ടും ഒരുപോലെ അല്ലേടി ” അമ്മ എന്നെയും നവീനെയും ചേർത്ത് പിടിച്ചു പറഞ്ഞു. ഞാനും ഏട്ടനും അമ്മയുടെ രണ്ടു കവിളിലും ഉമ്മ നൽകി.

ഞാൻ എന്റെ ലഗ്ഗേജ് മുഴുവൻ എടുത്ത് എന്റെ മുറിയിൽ കൊണ്ട് പോയി വച്ചു. എന്നിട്ട് കുളിച്ചു ഫ്രഷ് ആയി. എന്നിട്ട് യാത്ര ക്ഷീണം ഒക്കെ തീർക്കാൻ ആയി കേറി ചുരുണ്ടു കൂടി ഒന്ന് കിടന്നുറങ്ങി. അതിരാവിലെ വന്നു കയറിയത് കൊണ്ട് ഒരു പത്ത് മണി വരെ ഞാൻ ഉറങ്ങി. അപ്പോളേക്കും അമ്മ എന്നെ ബ്രേക്ഫാസ്റ് കഴിക്കാൻ വേണ്ടി വിളിച്ചുണർത്തി. യാത്ര ക്ഷീണം ഒക്കെ ഉറങ്ങി തീർത്ത ഞാൻ ഉന്മേഷത്തോടെ എണീറ്റു വന്നു.

ഞാൻ : ” അല്ല അമ്മ ഇന്ന് ഓഫീസിൽ പോകുന്നില്ലേ. ”

അമ്മ : ” നീ ഇന്ന് വന്നല്ലോ അതുകൊണ്ട് ഞാൻ പോയില്ല. ഇന്ന് ഓഫീസ് ഫുൾ അവധി കൊടുത്തു”

ഞാൻ : ” കൊള്ളാം ഞാൻ ഒന്ന് വന്നതിനാണോ ഇത്രയും ”

അമ്മ : ” പിന്നെ ഭാവി CEO ആണല്ലോ നീ. അപ്പൊ ഇത്ര എങ്കിലും വേണം ”

ഞാൻ : ” ആ അതൊക്കെ പിന്നെ ഇപ്പൊ എന്തെങ്കിലും കഴിക്കാൻ എടുക്ക്. ആനയെ തിന്നാനുള്ള വിശപ്പ് ഉണ്ട്. ”

ഞങ്ങൾ റൂമിൽ നിന്ന് താഴേക്ക് ഇറങ്ങി ചെന്നപ്പോൾ ചേട്ടനെ അവിടെ ഒന്നും കണ്ടില്ല. ഞാൻ ചേട്ടന്റെ മുറിയിൽ പോയി നോക്കിയപ്പോൾ ദേ പഞ്ച് ബാഗിൽ ഇടിച്ചുകൊണ്ട് നിക്കുന്നു അവൻ.

ഞാൻ : ” ഏട്ടാ വാ കഴിക്കാം. കുറെ നാൾ ആയല്ലോ ഏട്ടന്റെ കൂടെ ഇരുന്ന് കഴിച്ചിട്ട് ”

നവീൻ അത് കേട്ട് ബോക്സിങ് ഗ്ലൗസ് ഊരി വച്ചു. രാവിലെ എന്നെ സോഫയിലേക്ക് എടുത്ത് എറിഞ്ഞതല്ലേ ഒരു പണി തിരിച്ചു കൊടുത്തേക്കാം എന്ന് എനിക്ക് തോന്നി. ഞാൻ ഓടിച്ചെന്നു ചേട്ടന്റെ പുറകിലൂടെ ചെന്ന് മുതുകിലേക്ക് ചാടി കയറി. എന്നിട്ട് എന്റെ കയ്യ് രണ്ടും ചേട്ടന്റെ കഴുത്തിൽ ചുറ്റി വരിഞ്ഞു. ചേട്ടന്റെ കണ്ണ് തുറിച്ചു വന്നു. ഒരു നിമിഷം കൊണ്ട് ചേട്ടന് ശ്വാസം എടുക്കാൻ ബുദ്ധിമുട്ട് തുടങ്ങി. “തോൽവി സമ്മതിക്ക് ഞാൻ വിടാം ” ഞാൻ ചേട്ടന്റെ ചെവിയിൽ പറഞ്ഞു.

എന്നാൽ എന്നെ ഞെട്ടിച്ചു കൊണ്ട് ചേട്ടൻ എന്റെ കൈകൾ നിഷ്പ്രയാസം അഴിച്ചു. അങ്ങനെ ഒന്നും അഴിക്കാൻ പറ്റാത്ത റിയർ നേക്കഡ് ചോക്ക് എന്ന പൂട്ടാണ് ഞാൻ ഇട്ടത്. അതും നല്ല പെർഫെക്ട് ആയി ലോക്ക് ചെയ്തത്. അത് ഇവൻ നിഷ്പ്രയാസം അഴിച്ചു. എനിക്ക് വിശ്വസിക്കാൻ പറ്റിയില്ല. 6 വർഷം മുൻപ് അവന് സ്കിൽ ഉണ്ടായിരുന്നു. ശക്തി അത്രേം ഇല്ലായിരുന്നു. എന്നേക്കാൾ ഇപ്പൊ ശക്തി ഒരുപാട് കൂടി ചേട്ടന്.

The Author

Jon Snow

King in the north
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025