Kambikuttan Malayalam

Sex stories Kambikuttan kambikathakal

മൃഗം 18

“നിങ്ങള്‍ക്ക് കേള്‍ക്കാന്‍ സമയമുണ്ട് എന്ന് കരുതിയാണ് ഞാന്‍ അല്‍പം വിശദമായി പറയുന്നത്. കാരണം അസീസിന് മുംതാസിന്റെ ചരിത്രം അറിയാന്‍ വഴിയില്ല എന്നെനിക്ക് തോന്നി. നിങ്ങള്‍ അവളുടെ വാപ്പയേയും ഉമ്മയെയും ഒന്ന് കാണണം. ഒരു വട്ടം ആ പാവങ്ങളുടെ മുഖങ്ങള്‍ നേരില്‍ കണ്ടാല്‍ ഞാനെന്തിനാണ് ഇത്ര പാടുപെട്ട് കാണാന്‍ വന്നതെന്ന് സ്വയം മനസിലാകും. രാപകല്‍ കഠിനമായി അധ്വാനിച്ചാണ് ആ വാപ്പ മകളെ വളര്‍ത്തിയത്. അവള്‍ക്ക് ഏറ്റവും നല്ല വിദ്യാഭ്യാസം നല്‍കാന്‍ വേണ്ടി സ്വന്തം സുഖങ്ങള്‍ അവര്‍ രണ്ടുപേരും ത്യജിച്ചു. മകള്‍ക്കൊപ്പം താമസിക്കാന്‍ വേണ്ടി പത്തും പതിനഞ്ചും രൂപ വീതം മാറ്റി വച്ച് ഒരു വീടുണ്ടാക്കാനുള്ള സമ്പാദ്യവും ആ വാപ്പ കരുതുന്നുണ്ടായിരുന്നു. ഇതൊക്കെ ചെയ്യാന്‍ അവര്‍ക്ക് സന്തോഷമേ ഉള്ളായിരുന്നു. കാരണം അവര്‍ ഇരുവരുടെയും സന്തോഷമെന്നത് ആ മകള്‍ മാത്രമായിരുന്നു. അവളെയാണ് ആ ചെകുത്താന്മാര്‍ മരണത്തിലേക്ക് തള്ളിവിട്ടത്. എന്നിട്ട് നിരപരാധിയായ നിങ്ങളെ പ്രതിയാക്കി ജയിലിലും അയച്ചു. എന്തിന് വേണ്ടിയാണ് അസീസ്‌ നിങ്ങള്‍ ഇത്തരം ദുഷ്ടന്മാര്‍ക്ക് കൂട്ട് നില്‍ക്കുന്നത്? എന്റെ മുംതാസിനെ ചതിച്ച ആ നീചന്മാരെ എനിക്ക് നിയമത്തിന്റെ കൈകളില്‍ എത്തിക്കണം. അതിനെനിക്ക് അസീസിന്റെ സഹായം വേണം. അതിനു വേണ്ടിയാണ് ഞാന്‍ നിങ്ങളെ കാണാന്‍ വന്നത്” ഡോണ ലേശം വികാരത്തോടെയാണ് സംസാരിച്ചത്.
“ഹും..ഇതായിരുന്നോ കാര്യം. എന്റെ മുതലാളിമാര്‍ക്ക് എതിരെ ഞാന്‍ സംസാരിക്കണം അല്ലെ..നിങ്ങള്‍ അതിനു വച്ച വെള്ളം അങ്ങ് വാങ്ങി വച്ചേക്ക്.. എന്നിട്ട് സ്ഥലം വിട്” അസീസ്‌ എഴുന്നേറ്റ് മൂട് തട്ടിക്കൊണ്ടു പറഞ്ഞു.
“അസീസ്‌..എന്തിന് വേണ്ടി? എന്തിന് വേണ്ടിയാണ് നിങ്ങള്‍ അവരുടെ തെറ്റിന്റെ ഫലം ചുമക്കുന്നത്? നിങ്ങള്‍ ചെയ്യാത്ത തെറ്റിന് ശിക്ഷ അനുഭവിക്കുന്നതിന് നക്കാപ്പിച്ച അല്ലാതെ എന്തെങ്കിലും കാര്യമായ സഹായം അവര്‍ ചെയ്യുന്നുണ്ടോ? ഇന്നും നിങ്ങള്‍ ജീവിക്കുന്നത് ഇവിടെയല്ലേ? ഈ ചെറിയ കൂരയില്‍? പക്ഷെ അവരോ? ഒന്നുകില്‍ നിങ്ങള്‍ക്ക് നല്ല സാമ്പത്തിക ഗുണം വേണം..അതല്ലെങ്കില്‍ ഒരു നല്ല കാര്യത്തിന് വേണ്ടി ആയിരിക്കണം ഈ ത്യാഗം. ഇത് രണ്ടുമല്ലാതെ എന്തിനിങ്ങനെ ഒരു കഴുതയായി സ്വയം മാറുന്നു?” ഡോണയുടെ സ്വരത്തില്‍ കോപവും നിരാശയും ഉണ്ടായിരുന്നു.
ആരോ കൈയടിക്കുന്ന ശബ്ദം കേട്ടപ്പോള്‍ മൂവരും ഞെട്ടലോടെ നോക്കി. ഉള്ളില്‍ നിന്നും അസീസിന്റെ ഭാര്യ ആയിരുന്നു കൈയടിച്ചുകൊണ്ട് ഇറങ്ങി വന്നത്.
“കൈ കൊട് മോളെ കൈ കൊട്.. ഈ ബോധമില്ലാത്ത മനുഷ്യനോട് ഞാന്‍ ഇന്നും കൂടി ചോദിച്ച ചോദ്യമാണ് നീ ഇപ്പോള്‍ ചോദിച്ചത്. ഇയാളുടെ മുതലാളിമാര്‍..ത്ഫൂ..മാനം മര്യാദയ്ക്ക് ജീവിച്ചിരുന്ന എന്നെ ഒരു…ഒരു നശിച്ചവളാക്കി മാറ്റിയത് അവന്മാരാണ്. ഇയാള്‍ ജയിലില്‍ പോയപ്പോള്‍ തനിച്ചായ എന്നെ അവന്മാര്‍…” ആ സ്ത്രീ പകയോടെ അസീസിനെ നോക്കി. അവന്റെ മുഖം നിര്‍വികാരമായിരുന്നു.
“ഇയാള്‍ക്ക് നക്കാപ്പിച്ച മതി. അതിനു വേണ്ടി അവന്മാരുടെ കാലുവരെ ഇങ്ങേരു നക്കും. നാണമില്ലാത്ത മനുഷ്യന്‍. ആ കൊച്ചു പറഞ്ഞത് പോലെ ചെയ്യ്‌ മനുഷ്യാ..ചത്തു മോളില്‍ ചെല്ലുമ്പോള്‍ പടച്ചോന്റെ കണ്ണില്‍ ഒരു നല്ല കാര്യമെങ്കിലും നിങ്ങളുടെ പേരില്‍ കണ്ടോട്ടെ..എത്ര പെണ്ണുങ്ങളെ അവന്മാര്‍ ഇതുപോലെ നശിപ്പിച്ചിട്ടുണ്ട് എന്ന് അറിയാമോ..അറിയണമെങ്കില്‍ എന്റെ കൂടെ വാ..ഞാന്‍ കാണിച്ചു തരാം” അവര്‍ കിതച്ചുകൊണ്ട് പറഞ്ഞു.
വാസുവും ഡോണയും അവരെ അത്ഭുതത്തോടെ നോക്കി. അസീസ്‌ പക്ഷെ നിര്‍വികാരനായി ഇരിക്കുകയായിരുന്നു.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025