Kambikuttan Malayalam

Sex stories Kambikuttan kambikathakal

മൃഗം 18

“അതെ ഇക്ക. ഇക്ക പോയാല്‍ ഞാന്‍ ആ ജോലിക്ക് കയറും. ഇനി ഒരിക്കലും, പട്ടിണി കിടന്നു ചാകേണ്ടി വന്നാലും ഞാന്‍ എന്റെ ശരീരം വില്‍ക്കില്ല. മലിനപ്പെട്ടതാണ് എങ്കിലും, ഇനി ഇത് ഞാനെന്റെ ഇക്കയ്ക്ക് വേണ്ടി പരിശുദ്ധമായി സൂക്ഷിക്കും.” കണ്ണുകള്‍ തുടച്ചുകൊണ്ട് അവള്‍ പറഞ്ഞു.
“ജയിലില്‍ എന്റെ ഒപ്പമുള്ളവര്‍ അവിടെ നിന്നും ഇറങ്ങിയാല്‍ വലിയ ഒരു കൊള്ള നടത്താന്‍ എന്നെയും കൂട്ടിയിരിക്കുകയാണ്. എന്റെ തടവുശിക്ഷ തീരുന്നതിനും അടുത്തടുത്തായി ശിക്ഷ തീരുന്ന മൂന്നാലുപേര്‍ ചേര്‍ന്നാണ് പരിപാടി ഇട്ടിരിക്കുന്നത്. അപ്പോഴത്തെ മനസ് വച്ച് ഞാന്‍ അവരോടു സമ്മതം മൂളിയതുമാണ്. ഒരു ബാങ്ക് കൊള്ള. ഒരു പണി കൊണ്ട് ഒരു ജീവിതകാലം മൊത്തം കഴിയാനുള്ള പണമാണ് അവരുടെ ലക്‌ഷ്യം. അതിനി ഞാന്‍ ചെയ്യില്ലെന്ന് മാത്രമല്ല, അവന്മാര്‍ക്ക് റിലീസ് കിട്ടുമ്പോള്‍ അക്കാര്യം ഞാന്‍ പോലീസില്‍ അറിയിക്കുകയും ചെയ്യും. ഇനിയുള്ള ജീവിതം എനിക്കും നിനക്കും നമുക്ക് ജനിക്കാന്‍ പോകുന്ന കുഞ്ഞിനും വേണ്ടി ഉള്ളതാണ്” അസീസ്‌ ഒരു ദീര്‍ഘനിശ്വാസത്തോടെ അവളെ നോക്കി.
“ജനിക്കാന്‍ പോകുന്ന കുഞ്ഞോ? അങ്ങനെ ഒരു ചിന്ത ഇപ്പോഴെങ്കിലും ഇക്കയ്ക്ക് ഉണ്ടായല്ലോ..എത്ര നാളായി ഞാന്‍ കൊതിക്കുന്നതാണ് ഈ വയറ്റില്‍ ഒരു കുഞ്ഞിനെ ചുമക്കാന്‍..ഒരു കുഞ്ഞുണ്ടായിരുന്നു എങ്കില്‍, എന്റെ ഈ ശരീരം ഒരിക്കലും കളങ്കപ്പെടില്ലായിരുന്നു..ഒരിക്കലും” മീന വിതുമ്പി.
അസീസ്‌ അവളുടെ കൈയില്‍ പിടിച്ച് തന്റെ നെഞ്ചിലേക്ക് വലിച്ചിട്ടു. പിന്നെ അവളുടെ അഴുക്കു പിരണ്ട മുഖത്ത് തെരുതെരെ ചുംബിച്ചു.
“ഇന്ന്..ഇന്നാണ് അതിനു പറ്റിയ ദിവസം. ജയിലില്‍ ഒരു ഡോക്ടര്‍ ഉണ്ട്. അങ്ങേരു പറയുന്നത് നമ്മുടെ മനസ് നന്നയിരിക്കുന്ന സമയത്ത് മാത്രമേ കുഞ്ഞിനെ ഉണ്ടാക്കാനായി ബന്ധപ്പെടാവൂ എന്നാണ്. ഒരുപക്ഷെ പടച്ചോന്‍ ഇത്ര നാളും എനിക്ക് അങ്ങനെയൊരു താത്പര്യം തരാഞ്ഞത് ഈ ഒരു ദിവസത്തിനു വേണ്ടി ആയിരിക്കും. ഇന്ന് നമ്മള്‍ രണ്ടും മനസുകൊണ്ട് മാറിയ ആളുകളാണ്. ഇന്ന് നമ്മള്‍ ഒന്നാകും..ഒന്നാകണം” അവന്‍ അവളെ ശക്തമായി ആലിംഗനം ചെയ്ത് ആ ചുണ്ടുകള്‍ വായിലാക്കി. മീന വേഗം പിടഞ്ഞു മാറി.
“കൊതിയന്‍..എനിക്കൊന്നു കുളിക്കണം..എന്നിട്ട് മതി..” നാണത്തോടെ അവള്‍ പറഞ്ഞു.
“അങ്ങനെ നീ തന്നെ കുളിക്കണ്ട; നമ്മള്‍ രണ്ടാളും ഒരുമിച്ചു കുളിക്കും. എന്റെ മുത്തിനെ ഞാന്‍ കുളിപ്പിച്ച് തരും….” അവന്‍ അവളുടെ കവിളില്‍ തലോടിക്കൊണ്ട് പറഞ്ഞു.
“പിന്നെ..ഞാനൊരു കാര്യം പറയട്ടെ” ഒരു നവവധുവിനെപ്പോലെ നാണിച്ചു പൂത്തുലഞ്ഞു നഖം കടിച്ചുകൊണ്ട് ചോദിച്ചു.
“പറ പെണ്ണെ”
“നമുക്ക് ഒരു സിനിമയ്ക്ക് പോകണം..ഇന്നല്ല..നാളെ”
“അത്രേ ഉള്ളോ..എന്റെ മുത്തിന് ഏത് സിനിമ കാണണം എന്ന് പറഞ്ഞാല്‍ മതി. നമുക്ക് പോയി കാണാം. നാളെ രാത്രി പുറത്ത് നിന്നും ആഹാരം കഴിച്ച് ഒരു നല്ല സിനിമയും കണ്ടിട്ട് വരാം എന്താ”
അവള്‍ തലയാട്ടി.
“സിനിമയൊക്കെ നാളെയല്ലേ..എനിക്കിപ്പോള്‍ ഒട്ടും ക്ഷമയില്ല..ഇന്ന് നിന്നെ ഞാന്‍…” അവന്‍ ആര്‍ത്തിയോടെ ചാടി എഴുന്നേറ്റു. മീന ചിരിച്ചുകൊണ്ട് കുളിമുറിയിലേക്ക് ഓടി.

The Author

Master

Stories by Master
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025