Kambikuttan Malayalam

Sex stories Kambikuttan kambikathakal

നിശ 2

ഉച്ച കഴിഞ്ഞ് കുറച്ചായി. അവൾ മറ്റേ കുട്ടിക്ക് ഒപ്പം ഹൈ സ്കൂൾ ഭാഗത്ത് ഉണ്ടായിരുന്നു. അനീഷ്‌ ചെന്ന് അവളെ വിളിച്ചു. കൂടെ ഞാൻ ഉണ്ടായിരുന്നില്ല. നീ വന്നേ.. അത്യാവശ്യം ആണ്. എന്ന് പറഞ്ഞു അവളെ വിളിച്ചു കൊണ്ട് സ്കൂളിന്റെ വെളിയിൽ നിന്ന എന്റെ അടുത്ത് വന്നു. അടുത്ത് വന്ന ശേഷം ആണ് മാറി നിന്ന എന്നെ അവൾ കണ്ടത്.

ദേഷ്യപ്പെട്ടു തിരിഞ്ഞ് നടക്കാൻ തുടങ്ങിയ അവളുടെ വലതു കൈയിൽ ഞാൻ പിടിച്ചിട്ട് ഞാൻ മുന്നിൽ നടന്നു. അവൾ അത് തീരെ പ്രതീക്ഷിച്ചില്ല. ഒന്നും പറയാതെ എന്റെ പിന്നാലെ വന്ന അവൾ ഞാൻ ഷീല ചേച്ചിടെ കടയുടെ അവിടേക്ക് ആണ് പോകുന്നത് എന്ന് കണ്ടപ്പോ കൈ വിടുവിക്കാൻ നോക്കിയെങ്കിലും ഞാൻ വീണ്ടും മുന്നോട്ട് നടന്നു. ഷീല ചേച്ചിടെ കടയുടെ വശത്ത് കൂടെ ചെറിയ ഇടുക്ക് വഴിയിൽ കുറച്ച് നടന്നാൽ കാണുന്ന കെട്ടിടം ഹോട്ടൽ ആണ്. അതിന്റെ മുൻവശം മെയിൻ റോഡിലേക്ക് ആണെങ്കിലും പിള്ളേരെല്ലാം പോകുന്നത് ഈ വഴിയേ ആണ്. മുന്നിൽ ഉള്ളവർ കാണാതെ അതുവഴി ഹോട്ടലിന്റെ സൈടിലൂടെ അകത്തു കയറാം എന്നതാണ് അതിന് കാരണം. ആ വഴി തിരിഞ്ഞപ്പോൾ എവിടെ പോകുന്നു എന്ന് ധാരണ ഇല്ലത്തെ അവൾ പിന്നാലെ വീണ്ടും വന്നു. ഹോട്ടലിൽ കയറുന്ന വാതിലിനു അടുത്ത് ചെന്നിട്ട് ഞാൻ കൈ വിട്ടു. അവൾ എന്തങ്കിലും പറയുന്നതിനോ, തിരിച്ചു പോകുന്നതിനോ മുന്നേ ഞാൻ അവളോട്‌ സംസാരിക്കാൻ തുടങ്ങി.

“നിന്നോട് സോറി പറയാൻ ആണ് കൊണ്ടുവന്നത് എന്നാരിക്കും നീ കരുതിയെ. സത്യമായിട്ടും തെറ്റ് ചെയ്തിട്ടില്ല എന്ന് പൂർണ ബോധ്യം ഉള്ളത് കൊണ്ട് ഞാൻ സോറി പറയില്ല. അതിന്റെ ആവശ്യം ഇല്ല. ഇപ്പൊ നിന്നെ കൊണ്ടുവന്നത് നിനക്ക് ഒരു സമ്മാനം തരാൻ വേണ്ടിയാണ്. എന്റെ ഊഹം ശരിയാണ് എങ്കിൽ നീ ഈ സ്കൂളിൽ തിരിച്ചു വന്നതിന് കാരണം ആണ് സമ്മാനം. അകത്തേക്ക് ചെല്ല്.” ഞാൻ കൈ അകത്തേക്ക് ചൂണ്ടി പറഞ്ഞു.

അകത്തേക്ക് അവൾക്ക് പിന്നാലെ കയറിയ ഞാൻ ഒരു പൊട്ടിക്കരച്ചിൽ ആണ് ആദ്യം കേട്ടത്. പഠിക്കാൻ കഴിവുള്ള അവൾ ഇവിടെ സ്കൂളിൽ തിരികെ വന്നെങ്കിൽ അതിന് കാരണം അവൾക്ക് അവളുടെ അച്ഛനെ കാണാൻ വേണ്ടി ആകണം എന്ന് എനിക്ക് തോന്നി. അതുകൊണ്ടാണ് ഞാനും അവനും കൂടെ അവളുടെ വീട്ടിൽ ചെന്ന് അച്ഛനെ കണ്ട് അവൾ ഇവിടെ ഉണ്ടന്നും ബർത്ത് ഡേ ആയത് കൊണ്ട് സർപ്രൈസ് കൊടുക്കാം എന്നും പറഞ്ഞു സമ്മതിപ്പിച്ചു ഇപ്പൊ ഇവിടെ ഹോട്ടലിൽ കൊണ്ടുവന്നത്. അച്ഛനെ കണ്ടതും ഓടി ചെന്ന് കെട്ടി പിടിച്ചു അവൾ. നല്ല ഡ്രസ്സ്‌ ഇട്ട് മദ്യപിക്കാതെ എത്തണം എന്ന് ഞങ്ങൾ പുള്ളിയോട് പറഞ്ഞിരുന്നു. അവൾക്കരികിൽ എന്തായാലും അയാൾ വൃത്തി ആയാണ് വന്നത്.

അച്ഛനും മോളും പിന്നെ കരച്ചിലായി, കഥ പറച്ചിലായി, ഭക്ഷണം വാരി കൊടുക്കലായി.. ആകെ സ്നേഹമയം. എല്ലാം പാവം ഞാൻ കണ്ടുകൊണ്ട് ഇരുന്നു. പിരിക്കാൻ തോന്നിയില്ലെങ്കിലും കുറച്ചു അധികം സമയം ആയപ്പോ ഞാൻ ചെന്ന് അവളെ വിളിച്ചു. സ്കൂൾ ടൈമിൽ വെളിയിൽ വരാൻ ഞങ്ങൾക്ക് പെർമിഷൻ ഇല്ല. ഇറങ്ങാ നേരം അവൾക്ക് അയാൾ ഒരു പൊതി കൊടുത്തു. എന്നിട്ട് യാത്ര പറഞ്ഞു ഇറങ്ങി. ഒരു ചെറിയ ചുമന്ന പൊതിക്കുള്ളിൽ ചെറിയ മനോഹരമായ ഒരു സ്വർണ മാല ആരുന്നു അത്. അവരുടെ സ്ഥലം മാധവേട്ടൻ വാങ്ങിയിരുന്നു.. ആ പൈസ കൊണ്ടാകും വാങ്ങിയത്.

വന്ന വഴി തന്നെ തിരിച്ചു ഞങ്ങൾ ഇറങ്ങി. സന്തോഷം കൊണ്ട് അവൾ അപ്പോളും കരയുന്നുണ്ടാരുന്നു. ഷീല ചേച്ചിടെ കടയുടെ സൈഡിൽ ഉയർത്തി കെട്ടിയ ഇടുക്ക് വഴിയിൽ എത്തിയപ്പോ മുന്നിൽ നടന്ന ഞാൻ നിന്നു അതു കണ്ട അവളും നിന്നു.

“സത്യമായും നിന്റെ id കാർഡ് ആണ് ഞാൻ അന്ന് നോക്കിയത്. അതിൽ കണ്ടതാ നിന്റെ ഡേറ്റ് ഓഫ് ബർത്ത്. അതുകൊണ്ടാ നിന്റെ അച്ഛനെ തന്നെ സർപ്രൈസ് ആയി നിന്റെ മുന്നിൽ കൊണ്ടുവന്നത്.” ഞാൻ പറഞ്ഞു നിർത്തി.

ഞാൻ പോക്കറ്റിൽ നിന്ന് ചെറിയ ഒരു വർണ കടലാസിൽ പൊതിഞ്ഞ ചെറിയ പെട്ടി എടുത്ത് അവൾക്ക് കൊടുത്തു. അവൾ അത് പതിയെ തുറന്നു. കണ്ണിൽ

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025