Kambikuttan Malayalam

Sex stories Kambikuttan kambikathakal

നിശ 2

നിന്ന് കുടു കൂടെ വെള്ളം ചാടുന്നത് ആണ് പിന്നെ ഞാൻ കണ്ടത്. അവളുടെ അച്ഛന്റെ ആൽബത്തിൽ അവൾക്ക് ഏറ്റവും പ്രിയപ്പെട്ട അവൾ അച്ഛനോടൊപ്പം നിക്കുന്ന ഫോട്ടോ ആയിരുന്നു അതിനുള്ളിൽ. ഒപ്പം “എനിക്ക് ഏറ്റവും പ്രിയപ്പെട്ട അമ്മുവിന് പിറന്നാൾ ആശംസകൾ” എന്നൊരു ചെറിയ കാർഡും. വീട്ടിൽ പോയപ്പോ ഞാൻ അതിൽ നിന്നും എടുത്തതാണ്. അവൾ അത് നെഞ്ചോടു ചേർത്ത് വച്ച് പൊട്ടി കരഞ്ഞു.

“ഹാപ്പി ബർത്തഡേ ഡിയർ അമ്മുക്കുട്ടി”

ഞാൻ സാവധാനം പറഞ്ഞു നിർത്താൻ സമ്മതിച്ചില്ല ആ വഴിയിൽ വച്ച് അത് സംഭവിച്ചു. ഇരു വശത്തുകൂടെയും കയ്യിട്ടു കെട്ടിപിടിച്ച് അവൾ എന്റെ മാറിലേക്ക് വീണു കരഞ്ഞു. ഞാൻ പതിയെ അവളുടെ പുക ചുരുളുകൾ പോലുള്ള മുടിയിൽ തഴുകി ആശ്വസിപ്പിച്ചു. ഏതോ ഗന്ധർവ്വ ലോകത്ത് പാറി പറക്കുന്ന അനുഭൂതി ആരുന്നു എനിക്ക്. ഒരു വേള എന്നെ പുണർന്നു നിൽക്കുന്ന അവളുടെ ശിരസിൽ എന്റെ സ്നേഹ ചുംബനം അർപ്പിക്കാൻ ആയി ചുണ്ടുകൾ താഴ്ത്താവേ ആണ് അനീഷ്‌ പിറകിൽ നിന്ന് വിളിച്ചത്.

“കഴിഞ്ഞെങ്കിൽ പെട്ടന്ന് വാ ആള് വരുന്നു”

അവൻ വിളിച്ചു പറഞ്ഞു. അവൾ അപ്പൊ തന്നെ എന്നെ വിട്ട് മാറി. ലോകത്ത് വിളിക്കാവുന്ന എല്ലാ തെറികളും ഞാൻ അവനെ മനസ്സിൽ വിളിച്ചു. പന്നിക്ക് ഒരു സെക്കന്റ്‌ കൂടെ കഴിഞ്ഞിട്ട് പറഞ്ഞാ പോരെ. റോഡിൽ കൂടെ വരുന്നവർക്ക് ഞങ്ങളെ കാണില്ല. പെട്ടന്ന് അവൻ ഓടി വന്നു അവളെ കൊണ്ട് ഹോട്ടലന്റെ അകത്തു കയറി. ഞാൻ നോക്കിയപ്പോ ദാ വേണു മാഷ് വേറെ ഒരു സാറിന്റെ കൂടെ വരുന്നു. അവനെ കാണാൻ വഴിയില്ല. ശബ്ദം കേട്ടാകണം അവൻ ഓടിയത്. ഷീല ചേച്ചിടെ കടയുടെ സൈഡിൽ നിൽക്കുന്ന എന്നോട് എന്താ നിക്കുന്നെ എന്ന് ചോദിച്ചെങ്കിലും ഷാർജ കുടിക്കാൻ വന്നതാണെന്ന് പറഞ്ഞു ഒഴിഞ്ഞു. അടുത്ത് എവിടേലും അവനും കാണാമെന്നു അറിയാമെങ്കിലും ചോദിച്ചില്ല. പകരം പെട്ടന്ന് ക്ലാസ്സിൽ പോകാൻ പറഞ്ഞുവിട്ടു. അപ്പുറത്തെ പെട്ടി കടയിൽ സിഗരറ്റു വലിക്കാൻ പോകുകയാണ്. അതാ വല്യ കുഴപ്പം ഇല്ലതെ ഊരാൻ പറ്റിയത്. ഞാൻ റോഡിൽ ഇറങ്ങിയപ്പോളേക്കും അവൻ അശ്വതിയേം കൊണ്ട് മുന്നിലെ വഴിയേ വന്നു. ഞങ്ങളെ കണ്ടില്ല എന്ന് ഉറപ്പിച്ചതോടെ ഞങ്ങൾ മൂന്നും അവിടെനിന്നും ഓടി.

ഞങ്ങൾ രണ്ടും നിന്നു. അവളോട് അനീഷ്‌ ആദ്യം പോയി കേറിക്കോ എന്ന് പറഞ്ഞു. അവൾ തിരിഞ്ഞു പോകുമ്പോ അവളുടെ കണ്ണിലെ ഭാവം എന്താണ് എന്ന് വിവരിക്കാൻ ആകുന്നില്ല. ഒരുതരം ലജ്ജയും സന്തോഷവും സങ്കടവും ദേഷ്യവും കലർന്ന ഭാവം. ഞാൻ അവൾ പോകുന്നത് നോക്കി നിന്നു.

“പന്ന പന്നി.. തെണ്ടി ചെറ്റേ… കള്ള കാമുകാ.. പണി പറ്റിച്ചല്ലോ നീ…” അവൻ എന്നെ കെട്ടി പിടിച്ചു കവിളിൽ കടിച്ചു.

എനിക്കും നാണം ആയിരുന്നു. എന്തായാലും അവൾ ഹാപ്പി ആയി. ആ കണ്ണിൽ പ്രണയം ഉണ്ടായിരുന്നുവോ അറിയില്ല.

കുറച്ച് കഴിഞ്ഞാണ് ഞങ്ങൾ ക്ലാസ്സിലേക്ക് ചെന്നത്. ഓഡിറ്റോറിയത്തിൽ സമ്മാന ദാനം ഒക്കെ നടക്കുന്നത് കൊണ്ട് ക്ലാസ്സിൽ ആരും ഇല്ല. ഞങ്ങളും ഓഡിറ്റോറിയത്തിലേക്ക് പോയി. പിന്നൽ ചെന്ന് മുന്നിൽ ഇരിക്കുന്ന തലകളിൽ ഏതാണ് അശ്വതി എന്ന എന്റെ അമ്മുന്റെ തല എന്ന് തപ്പിക്കൊണ്ട് ഇരുന്നപ്പോളാണ് ഓഡിറ്റോറിയത്തിന് വെളിയിൽ ഇറങ്ങുന്ന അവളെ കണ്ടത്. അനീഷിനോടൊപ്പം അവളുടെ അടുത്തേക്ക് പോയി.

“ടാ ഞാൻ പോവാ ” ക്ലാസ്സിൽ കയറി ബാഗ്‌ എടുത്തു അവള്പറഞ്ഞു. എന്നെ നോക്കുന്നത് കണ്ടാകും അവൻ ക്ലാസ്സിന് വെളിയിൽ ഇറങ്ങി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025