Kambikuttan Malayalam

Sex stories Kambikuttan kambikathakal

നിശ 2

“സോറി, ഞാൻ വിഷമിപ്പിച്ചു അല്ലേ” അവൾ പറഞ്ഞു.

“വിഷമം ഉണ്ടാരുന്നു. ഇപ്പൊ ഇല്ല.” ഞാനും പറഞ്ഞു.

“നിങ്ങളോട് ഒരുപാട് നന്ദി ഉണ്ട്. എന്റെ അച്ഛനെ കാണാൻ വേണ്ടി ആണ് ഞാൻ ഈ സ്കൂളിൽ വീണ്ടും വന്നത്. ഇവിടെ വരാൻ ഞാൻ എന്തോരം കഷ്ടപ്പെട്ടു. അവസാനം ഇന്ന് തന്നെ അച്ഛനെ കാണാൻ പറ്റിയല്ലോ. നിങ്ങളോട് ഒരുപാട് ചോദിക്കാൻ ഉണ്ട്. സമയം പോലെ ചോദിക്കാം.അപ്പൊ താങ്ക്സ്. പോട്ടെ ” അവൾ പോകാൻ ഇറങ്ങി.

വെളിയിൽ ഇറങ്ങിയപ്പോ അവനും അവിടെ നില്പുണ്ട്. “ടീ” ഞാൻ അവളെ വിളിച്ചു അവിടെ നിർത്തി. അവളുടെ വലത് കൈ നിവർത്തി.

“നിനക്ക് ചോദിക്കാൻ ഉള്ളത് എന്താണ് എന്ന് എനിക്ക് അറിയാം. നീ രണ്ടാമത് ഇവിടെ വരുന്നതിനു മുൻപ് തന്നെ ഞങ്ങൾ നിന്നെ പറ്റി അറിഞ്ഞതാണ്. അതെന്ത് തന്നെ ആയാലും ഞങ്ങളിലൂടെ വേറെ ആരും ഇവിടെ അറിയില്ല സത്യം” ഞാൻ ഞങ്ങളുടെ രണ്ടിന്റേം കൈ എടുത്ത് അവളുടെ കൈയിൽ വച്ചു.

അവൾ ഒന്ന് ചിരിച്ചു. കയ്യിൽ അമർത്തി പിടിച്ചു. എന്നിട്ട് ഒന്നും പറയാതെ നടന്നു.

ഞങ്ങൾ രണ്ടും തനിച്ചായി. ” ഇനി നിനക്കും ഒരു പെണ്ണിനെ നോക്കാം എന്തെ.. ” ഞാൻ അവനെ ആക്കി പറഞ്ഞു.

“എനിക്കും ഉണ്ടട പുല്ലേ ഒരു ഇഷ്ടം. പക്ഷേ അതു എന്റെ അമ്മായിടെ മോളാ..അവളോട് എങ്ങനെ പറയും എന്ന് അറിയില്ല.. അവൾ എന്നെ ചേട്ടനെ പോലാ കാണുന്നത് എങ്കിൽ എല്ലാം തീർന്നില്ലേ.. വീട്ടിലും അറിയും..” അവൻ പറഞ്ഞു.

“നീ ഒരു വാക്ക് എന്നോട് പറഞ്ഞില്ലാലോ പട്ടി. ഏതവളായാലും എന്റെ ചെറുക്കനെ കൊണ്ട് ഞാൻ കെട്ടിച്ചിരിക്കും, സത്യം പോരെ” ഇത്തവണ ഞാൻ അവന്റെ തോളിൽ കടിച്ചു കൊണ്ട് പറഞ്ഞു.

അപ്പൊ തന്നെ എനിക്കും കിട്ടി നല്ല അസ്സൽ കടി ഒന്ന് തിരിച്ചും. ഞാൻ എന്റെ അശ്വതി നടന്നു നീങ്ങുന്നത് നോക്കി നിന്നു.

പിന്നെ അങ്ങോട്ട്‌ ഞങ്ങളുടെ ദിവസങ്ങൾ ആയിരുന്നു. ചിലപ്പോൾ ഒക്കെ ഞങ്ങളെ തനിച്ചാക്കി അവൻ ഒഴിഞ്ഞു തരാൻ തുടങ്ങി.. ഓരോ നിമിഷവും ഞങ്ങൾ കൂടുതൽ അടുത്തു. ദിവസങ്ങൾ കടന്ന് പോയത് അറിഞ്ഞില്ല..അവയ്ക്കു വേഗത വളരെക്കൂടുതൽ ആണെന്ന് തോന്നിച്ചു. എല്ലാവരും ടൂർ പോകണം എന്ന് പറഞ്ഞപ്പോ ആ ടൂറിൽ വച്ച് അവളെ വീണ്ടും പ്രൊപ്പോസ് ചെയ്യണം എന്ന് ഞാൻ തീരുമാനിച്ചു. ക്ലാസ്സിൽ ഞങ്ങൾ തമ്മിൽ ഇഷ്ടത്തിൽ ആണെന്ന് സംസാരം ഉണ്ടായിരുന്നെങ്കിലും ഞാനോ അവളോ അത് തിരുത്താനോ സമ്മതിക്കാനോ പോയില്ല. അനീഷിനോട് എന്റെ അമൽ, എന്റെ ചെക്കൻ എന്നൊക്കെ എന്നെ അഭിസംബോധന ചെയ്യും എങ്കിലും ഇഷ്ടമാണ് എന്ന് അവൾ നേരിട്ട് പറഞ്ഞിട്ടില്ലായിരുന്നു അതുവരെ. ആ സമയത്താണ് എല്ലാം തകിടം മറിയാൻ തുടങ്ങിയത്.

അവളുടെ അച്ഛൻ ഇടക്ക് സ്കൂളിൽ വന്ന് അവളെ കാണാറുണ്ടായിരുന്നു. ഒരു ദിവസം സ്കൂൾ വിട്ട സമയത്ത് അവളെ കാണാൻ അദ്ദേഹം വന്നു. ബസ് സ്റ്റോപ്പിൽ വച്ച് സംസാരിച്ചുകൊണ്ടിരുന്നപ്പോളാണ് അടുത്ത് കൊണ്ടുവന്ന് കാർ നിർത്തിയത്. അവളുടെ അമ്മയും പുതിയ ഭർത്താവും ആയിരുന്നു അത്. ഇറങ്ങിയ പാടെ അവളെ റോഡിൽ കുട്ടികളുടെയും ടീച്ചേഴ്സിന്റെയും നാട്ടുകാരുടെയും മുന്നിൽ ഇട്ട് തല്ലി. നിലത്ത് വീണ അവളെ അവിടെ ഇട്ടും തല്ലി. അച്ഛൻ പിടിച്ചു മാറ്റാൻ ശ്രമിച്ചെങ്കിലും പുതിയ ഭർത്താവ് വന്ന് തടഞ്ഞത് കൊണ്ട് അയാൾക്കും ഒന്നും ചെയ്യാൻ പറ്റിയില്ല. നാട്ടുകാരിൽ ചിലർ സംസാരിച്ചു എങ്കിലും അമ്മയാണ് എന്ന് പറഞ്ഞതോടെ അവരും പിൻവാങ്ങി. അവസാനം പഠിപ്പിക്കുന്ന ടീച്ചേർസ് ഇടപെട്ടാണ് ആ അംങ്കം അവസാനിപ്പിച്ചത്. വേണു മാഷിനെ കാണാൻ പോയ ഞങ്ങൾ കേട്ടറിഞ്ഞു ചെന്നപ്പോളേക്കും അവളെ കാറിൽ കയറ്റി കൊണ്ടുപോയിരുന്നു.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025