Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാൻ

ഒരു ദീർഘ നിശ്വാസത്തോടെ ‘അമ്മ പറഞ്ഞു.
“അവൾക്ക് ഇത് മതിയെന്ന് നിർബന്ധം പിടിച്ചാൽ ഞാൻ എന്ത് ചെയ്യാനാണ്.”
ദേവിക എന്റെ നേരെ ചോദ്യം തൊടുത്തു.
“നിന്റെ അഭിപ്രായം എന്താ?”
ഞാൻ അവളുടെ മുഖത്തേക്ക് നോക്കി. വളരെ പ്രതീക്ഷയോടെയാണ് അവൾ എന്നെ നോക്കിയത്.
“നമുക്ക് ഇതിലും നല്ലൊരു ബന്ധം കിട്ടില്ലേ ദേവു.”
അവൾ പെട്ടെന്ന് എന്റടുത്ത് വന്ന് കൈയും പിടിച്ച് അവളുടെ റൂമിലേക്ക് നടന്നു.
എന്നെ അവളുടെ ബെഡിലേക്ക് ഇരുത്തി അരികിലായി ഇരുന്നുകൊണ്ട് അവൾ പറഞ്ഞു.
“ഞാൻ ഒരുപാട് സ്നേഹിച്ച് പോയടാ ചേട്ടനെ.”
“ദേവു.. പറയത്തക്ക ഒരു സാമ്പത്തിക ചുറ്റുപാടുണ്ടോ? നല്ലൊരു ജോലിയുണ്ടോ അവന്.”
“എനിക്കൊരു ജോലി ഉണ്ട്., ചേട്ടനും ചെറിയൊരു ജോലി ഉണ്ട്.. അതുപോരെ ഞങ്ങൾക്ക് സുഖമായി ജീവിക്കാൻ?”
“ഒരുപാട് യാത്ര ചെയ്യണമെന്നത് നിന്റെ സ്വപ്നം ആയിരുന്നല്ലോ. അയ്യാളെ കെട്ടിയാൽ അത് നടക്കുമോ?”
“ആ സ്വപ്നങ്ങളേക്കാൾ സന്തോഷം ചേട്ടനോടൊപ്പം ജീവിക്കാൻ കഴിഞ്ഞാൽ എനിക്ക് കിട്ടുമെന്ന് തോന്നുന്നു.”
അവളെ പറഞ്ഞ് പിന്തിരിപ്പിക്കാം എന്നുള്ള പ്രധീക്ഷ എനിക്ക് നഷ്ട്ടപ്പെട്ട് തുടങ്ങിയിരുന്നു.
“എനിക്ക് ചേട്ടനെ തന്നെ കെട്ടണം..”
“എന്താ നിനക്കിത്ര വാശി ഇതിൽ.”
കുറച്ച് നേരത്തേക്ക് അവൾ ഒന്നും മിണ്ടിയില്ല. എന്നിട്ട് ശബ്‌ദം താഴ്ത്തി പറഞ്ഞു.
“ഞാൻ ഇപ്പോൾ വെർജിൻ അല്ല..”
ഒരു ഞെട്ടലോടെയാണ് ഞാൻ അത് കേട്ടത്.
“എന്താ നീ പറഞ്ഞത്?”
“ഞാൻ രാജീവേട്ടനുമായി സെക്സ് ചെയ്തിട്ടുണ്ട്.”
എന്റെ മനസ്സിൽ ആകെ ഇരുട്ട് കയറി. ദേവുവിൽ നിന്നും അങ്ങനെ ഒന്ന് ഞാൻ പ്രധീക്ഷിച്ചിരുന്നില്ല.
“ഏതോ ഒരു സാഹചര്യത്തിൽ അറിയാതെ…”
അവൾ വാക്കുകൾ പൂർത്തിയാക്കുന്നതിന് മുൻപ് എന്റെ കൈ അവളുടെ കവിളിൽ പതിഞ്ഞു.
അടിയുടെ ശബ്‌ദം കേട്ട് ‘അമ്മ പെട്ടെന്ന് തന്നെ വാതിക്കൽ വന്ന് നോക്കി.
കവിൾ പൊത്തികൊണ്ട് അവൾ അമ്മയോട് പറഞ്ഞു.
“‘അമ്മ പൊയ്ക്കൊള്ളൂ.. ഇത് ഞാൻ ഇവനിൽ നിന്നും പ്രധീക്ഷിച്ചത്.. അല്ല എനിക്ക് കിട്ടേണ്ടത് തന്നെയാണ്.”
പക്ഷെ ‘അമ്മ അവിടെ നിന്നും പോയില്ല. ഞങ്ങളെ തന്നെ നോക്കി അവിടെ നിന്നു.

The Author

ne-na

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025