Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാനും എന്റെ ഇത്താത്തയും 15

ഞങ്ങളെ കണ്ടു ചിരിക്കാൻ പ്രയാസപ്പെടുന്ന അവളെ വാപ്പച്ചി സമാധാനിപ്പിച്ചതും, അവൾ വാപ്പച്ചിയെ കെട്ടിപ്പിടിച്ചു കൊണ്ട് കരഞ്ഞു. ഡോക്ടർ വന്നതും ഹാർട്ട് അറ്റാക്ക് ആണെന്ന് പറഞ്ഞു.

 

ചെറിയ ഒരു ഓപ്പറേഷൻ വേണമെന്ന് ഏകദേശം രണ്ടു ലക്ഷം കെട്ടണെമെന്ന് പറഞ്ഞതും ഞാൻ വാപ്പച്ചിയെ നോക്കി. വാപ്പച്ചി ചെക്ക് മതിയാകുമോ ? എന്ന് ചോദിയ്ക്കാൻ പറഞ്ഞു. ക്യാഷ് തന്നെ വേണമെന്ന് പറഞ്ഞതും വാപ്പച്ചി അവരോടു ഒരു മണിക്കൂറിനുള്ളിൽ ക്യാഷ് കൊണ്ട് വരുമെന്ന് പറഞ്ഞതും സത്യത്തിൽ ഞാൻ ഞെട്ടി. ഓപ്പറേഷൻ തുടങ്ങാൻ വേണ്ടിയുള്ള എല്ലാ നടപടികളും റെഡി ആയി എന്നും ഞങ്ങളോട് ഓപ്പറേഷൻ തീയേറ്ററിന് മുന്നിലേക്ക് വന്നോളാനും പറഞ്ഞു.

 

വാപ്പച്ചി സജിനയെയും കൂട്ടി അങ്ങോട്ട് നടന്നു . വാപ്പച്ചിയും അവളും ഇരിക്കുമ്പോൾ എനിക്കു ചെറിയ അസൂയ തോന്നിയോ? എന്നോട് കാണിക്കാത്ത സ്നേഹം ഇന്ന് രാവിലെ ഷാനിയോടും ഇപ്പോൾ ഇതാ സജിനയോടും കാണിക്കുന്നു. പക്ഷേ ഒരു വാപ്പയുടെ കരുതലാണ് അതെന്നു മനസ്സിലാക്കാൻ എനിക്ക് അധികം സമയം വേണ്ടി വന്നില്ല, വാപ്പച്ചിയെ തേടി ആ ഹോസ്പിറ്റലിൽ എത്തിയവർ ചില്ലറക്കാരല്ല എന്നും, അവർ കൊണ്ട് വന്ന ഭക്ഷണം കുറച്ചെങ്കിലും സജിനയെ കൊണ്ട് കഴിപ്പിക്കാൻ വാപ്പച്ചി പെടുന്ന പാടും എന്നെ അത്ഭുതപ്പെടുത്തി.

 

വാപ്പച്ചീടെ അടുത്ത് നിന്നും മാറാതെ അവർ നിൽക്കുന്നത് കണ്ടപ്പോൾ എനിക്ക് എന്തോ പന്തിക്കേട്‌ തോന്നി, സജിനയെ ഭക്ഷണം കഴിപ്പിച്ചു കഴിഞ്ഞു വാപ്പച്ചി എണീറ്റതും അവിടെ ക്ലീൻ ആക്കാൻ ഞാൻ ചെന്നപ്പോഴേക്കും വന്നവരിൽ ആരൊക്കയോ അത് ചെയുന്നു. വിട്ടു നിൽക്കുന്ന എന്നെ കണ്ണ് കാണിച്ചു വാപ്പച്ചി വിളിച്ചപ്പോൾ ഞാൻ വേഗം ചെന്ന്, അവിടെ സജിനയുടെ അടുത്ത് ഇരിക്കാൻ പറഞ്ഞു. ഞങ്ങളുടെ അടുത്ത് നിന്ന് പണം അടക്കാൻ പോകുന്ന വാപ്പച്ചിയെ ആദ്യമായാണ് ഇത്രയും ഗൗരവത്തിൽ ഞാൻ കാണുന്നത്, വന്നവരുടെ കൈയിലുള്ള പൊതി പണമാണ് എന്ന് എനിക്ക് മനസ്സിലായി.

 

ഞാൻ ഇക്കയെ വിളിച്ചു സജിനയോടു സംസാരിക്കാൻ പറഞ്ഞു. സജിന സംസാരിക്കുന്നതിനു പകരം കരയുകയായിരുന്നു, ഇക്ക എന്തൊക്കയോ സംസാരിക്കുന്നുണ്ട് പക്ഷേ സജിന ഒന്നിനും മറുപടി പറയുന്നില്ല . സജിന ഫോൺ എനിക്ക് തന്നു, ഞാൻ സജിനയുടെ വീട്ടിലേക്കു വിളിക്കാൻ പറഞ്ഞു. അവൾ വിളിച്ചു, പക്ഷേ ഒന്നും സംസാരിച്ചില്ല എനിക്ക് ഫോൺ തന്നതും ഞാൻ അവളുടെ ഉമ്മച്ചിയെ സമാധാനിപ്പിച്ചു.

കുറച്ചു കഴിഞ്ഞതും താഴെ നിന്ന് ഉറക്കനെ ഉള്ള സംസാരങ്ങൾ കേട്ടതും ഞാൻ മീതെ നിന്നും താഴേക്കു നോക്കുമ്പോൾ ഒരാളെ വന്നവരുടെ കൂട്ടത്തിൽ ഉള്ള രണ്ടുപേർ എടുത്തു പെരുമാറുന്നു . രണ്ടു മിനിറ്റു കഴിഞ്ഞതും വാപ്പച്ചി മുകളിലേക്ക് വന്നപ്പോൾ , എന്തായിരുന്നു സംസാരം എന്ന് ചോദിച്ചെങ്കിലും വാപ്പച്ചി മറുപടി ഒന്നും പറയാതെ അവളുടെ അടുത്തേക്ക് നടന്നു. രണ്ടു മിനിട്ടു കഴിഞ്ഞു കാണും വന്നതിൽ രണ്ടു പേര് കൂടെ വന്നു വാപ്പച്ചിയുടെ അടുത്ത് നിന്നു. സത്യത്തിൽ എന്റെ മനസ്സിൽ ഒരു പാട് ചോദ്യങ്ങൾ കടന്നു പോയി.

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025