Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഞാനും എന്റെ ഇത്താത്തയും 15

 

വാപ്പച്ചി ആരാണ്? ഞാനും ഉമ്മച്ചിയും അറിയാത്ത ഒരു വാപ്പച്ചി ഉണ്ടോ ? വാപ്പച്ചിക്ക് ഇത്രയും പണവുമായി വന്ന ആളുകൾ ആരൊക്കെയാണ്? വാപ്പച്ചി ഞങ്ങളിൽ നിന്നും എന്തെങ്കിലും മറക്കുന്നുണ്ടോ ? അവിടെ നിന്ന് പത്തു മിനിട്ടു കഴിഞ്ഞപ്പോൾ ഒരു കൂട്ടം ആളുകൾ വേറെ വരുന്നു, അത് ഹോസ്പിറ്റലിന്റെ ആളുകൾ ആണെന്ന് പിന്നീട് അവരുടെ സംസാരത്തിൽ നിന്നും എനിക്ക് മനസ്സിലായി. വാപ്പച്ചി പണമടക്കാൻ ചെന്നപ്പോൾ പി. ആർ. ഓ എന്തോ തരികിട പറഞ്ഞെന്നും അവനെ ആണ് വാപ്പച്ചിയുടെ കൂടെ പോയ നല്ലവരായ ഉണ്ണികൾ പെരുമാറിയതെന്നും എനിക്ക് മനസ്സിലായി.

 

വാപ്പച്ചിയോടു സോറി പറയുന്നു. സത്യത്തിൽ ഇതൊക്കെ കണ്ടു അന്തം വിട്ടു നിൽക്കുകയാണ് ഞാനും സജിനയും എന്നതാണ് സത്യം. റൂം റെഡി ആണെന്ന് പറഞ്ഞപ്പോൾ വാപ്പച്ചി എന്നോട് അവിടേക്കു ചെന്ന് കീ വാങ്ങി വരാൻ പറഞ്ഞു. ഞാൻ അവന്മാരുടെ കൂടെ പോകുമ്പോൾ അവർ എന്തൊക്കയോ പറയുന്നുണ്ടായിരുന്നു, അതിൽ എനിക്ക് മനസ്സിലായത് അവനു അടി കിട്ടിയത് മാത്രമല്ല അവന്റെ പല്ലു ഇളകിയതും അവർക്കിഷ്ടപ്പെട്ടെന്നാണ്. കൊള്ളാം, വാപ്പച്ചിയുടെ കൂടെ ഉള്ളവർ കിടു ആണെന്ന് മനസ്സിൽ പറഞ്ഞാണ് ഞാൻ അവരുടെ പിന്നിൽ നടന്നത്.

 

എന്തായാലും മണിക്കൂറുകൾക്കു ശേഷം സർജറി കഴിഞ്ഞു രണ്ടു ബ്ലോക്ക് ഉണ്ടായിരുന്നു എന്നും പറഞ്ഞു ഡോക്ടർ, റൂമിൽ വെയിറ്റ് ചെയ്താൽ മതിയെന്നും മൂന്ന് മണിക്കൂറിനു ശേഷം ഐ.സി.യൂ വിലേക്ക് മാറ്റും എന്ന് പറഞ്ഞു നടന്നകന്നു. ഡോകട്ർ പറഞ്ഞതും കൊണ്ട് വാപ്പച്ചി എന്നോട് അവളെ കൂട്ടി വീട്ടിലേക്കു പോകാൻ പറഞ്ഞെങ്കിലും അവൾ സമ്മതിച്ചില്ല. എന്തായാലും അതുവരെ വാപ്പച്ചിയുടെ കൂടെ ഉണ്ടായിരുന്നവർ യാത്ര പറഞ്ഞു പോയി, പോകുമ്പോൾ വാപ്പച്ചിയുടെ കൈയിൽ ഒരു കാറിന്റെ കീ കൊടുത്താണ് പോയത്. ഞങ്ങൾ റൂമിലേക്ക് പോയി.

 

ആബി വിളിച്ചപ്പോൾ ഞാൻ അവളോട് കാര്യങ്ങൾ പറഞ്ഞു. റൂമിൽ എത്തിയതും അവൾ ഒന്ന് ഫ്രഷ് പ്രാർത്ഥനക്കുള്ള മുറിയിലേക്ക് പോയി അപ്പോഴേക്കും വാപ്പച്ചി കുളിച്ചു വന്നു, എന്നോട് അവർ കൊണ്ട് വന്ന വണ്ടിയിൽ ഒരു കവർ ഉണ്ട് എടുത്തു വരാൻ പറഞ്ഞു. വാപ്പച്ചി കീ തന്നപ്പോൾ മഹീന്ദ്രയുടെ വണ്ടിയാണ് എന്നെനിക്കു മനസ്സിലായി. ഞാൻ പാർക്കിംഗ് ചെന്ന് കീ അമർത്തി നോക്കുമ്പോൾ ഇരുട്ടിൽ കിടന്നൊരാൾ ലൈറ്റ് കാണിച്ചെന്നെ വിളിച്ചു. അവനെ കണ്ടതും എന്റെ മനസ്സിൽ സന്തോഷം അലതല്ലി.

 

സ്കോർപിയോ, എന്റെ മോഹ വണ്ടിയാണ് ഞാൻ ഡോർ തുറന്നു കവർ എടുത്തു മുകളിലേക്ക് നടന്നു. തിരിച്ചു വന്നിട്ട് അവനെ ഒന്ന് ഓടിച്ചു നോക്കണം

The Author

Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025