Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒളിച്ചോട്ടം 3

എടുക്കണം. പുതിയ ഫോൺ ചാർജിൽ ഇട്ട ശേഷം ഉപയോഗിച്ചാൽ മതിയെന്ന് പറഞ്ഞത് കാരണം പെണ്ണ് എന്റെ ഫോൺ വാങ്ങി കയ്യിൽ പിടിച്ചിട്ട് ചെടികളുടെയൊക്കെ പിക്ചർ എടുക്കുന്നുണ്ടായിരുന്നു.

“ആദി വാ ഇനി നമ്മുക്ക് കുറച്ച് സെൽഫി എടുക്കാം” പെണ്ണ് എന്നെ കൈയ്യിൽ പിടിച്ച് പൂക്കൾ പിറകിൽ കാണുന്ന വിധം നീക്കി നിറുത്തിയിട്ടു എന്നോട് ചേർന്ന് നിന്നു എന്റെ തോളിൽ അവൾ തല ചെരിച്ചു വച്ച് പല പോസിൽ മുഖത്ത് എക്സ്പ്രഷൻ ഇട്ട് സെൽഫി എടുക്കാൻ തുടങ്ങി.
ഫോണിൽ നോക്കിയപ്പോൾ സമയം 7.15 കഴിഞ്ഞിട്ടുണ്ട്. ഗാർഡനിൽ കുറച്ച് ദൂരം ഞങ്ങൾ നടന്നിട്ട് അവിടെ കണ്ട ഒരു ഇരുമ്പിന്റെ ചെയറിൽ ഇരുന്നു.
” പകൽ സമയം വന്നിരുന്നെങ്കിൽ ഇവിടെയൊക്കെ കുറച്ചു നേരം കൂടുതൽ നടക്കായിരുന്നു അല്ലേ ആദി?”
അനു ഫോണിൽ എടുത്ത പിക്ചേഴ്സ് നോക്കുന്നതിനിടെ പറഞ്ഞു.
” പകൽ വന്നിരുന്നെങ്കിൽ നമ്മുക്ക് ബോട്ടിംഗിനും, പിന്നെ റോപ്പ് വേയിലൊക്കെ കേറായിരുന്നു. ഇതിപ്പോ നമ്മൾ വന്നപ്പോ തന്നെ വൈകിയില്ലെ?”
ഞാൻ അൽപ്പം നിരാശയിൽ പറഞ്ഞു.

” ഇവിടെ എത്ര മണി വരെയാ ആദി വിസിറ്റിംഗ് ടൈം?”
പെണ്ണ് എന്റെ തോളിൽ ചേർന്നിരുന്നു കൊണ്ട് ചോദിച്ചു.

” 8 മണി വരെ ഉള്ളൂ സമയം അത് കഴിഞ്ഞ് ഇവിടെ നിൽക്കുന്നവരെയൊക്കെ കഴുത്തിന് പിടിച്ച് പുറത്താക്കും” ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

“അയ്യോ, എന്നാ വന്നേ ആദി നമുക്ക് കുറച്ച് പിക്ചേഴ്സ് കൂടി എടുക്കാം
ഇനി അധികം സമയം ഇല്ലാലോ”
പെണ്ണ് ഇരുമ്പിന്റെ ചെയറിൽ നിന്ന് എഴുന്നേറ്റിട്ട് എന്റെ കൈയ്യിൽ പിടിച്ച് വലിച്ചിട്ട് പറഞ്ഞു.
ഞാൻ അവളോടൊപ്പം എഴുന്നേറ്റ് നടന്നു. ഗാർഡനിൽ ലൈറ്റുകൾ തെളിഞ്ഞിട്ടുണ്ടെങ്കിലും ടൈൽ പാകിയ വാക്ക് വേയിൽ കൂടി നടക്കുമ്പോൾ വെളിച്ചം പല ഭാഗത്തും എത്താത്തത് പോലെ തോന്നി.

ഒടുവിൽ കുറച്ച് നടന്നപ്പോൾ അത്യാവശ്യം വെളിച്ചം ഉള്ള പുൽതകിടി ഉള്ള ഭാഗത്ത് അനൂനെ ഒറ്റക്ക് നിർത്തി ഞാൻ അവളുടെ കുറച്ച് ഫോട്ടോസ് എടുത്തു. അവൾ എന്നേയും അവിടെ നിർത്തി കൊണ്ട് മൊബൈലിൽ ഫോട്ടോ എടുത്തു.
കുറച്ച് നേരം അവിടെ ഫോട്ടോ എടുത്തും വർത്തമാനം പറഞ്ഞു സമയം പോയതറിഞ്ഞില്ല സമയം നോക്കിയപ്പോൾ 8 മണി ആകുന്നു.
അങ്ങനെ ഗാർഡനിലെ കാഴ്ച കാണൽ അവസാനിപ്പിച്ച് ഞങ്ങൾ രണ്ടാളും കാറിനടുത്തേയ്ക്ക് നടന്നു.
മലമ്പുഴ ഗാർഡനിൽ നിന്ന് ഏകദേശം പത്തിരുപത് മിനിറ്റ് കൊണ്ട് ഞങ്ങൾ പാലക്കാട് ടൗണിൽ എത്തി.
അവിടെ കണ്ട ശ്രീചക്ര വെജിറ്റബിൾ ഹോട്ടലിൽ കയറി ചോറ് കഴിച്ച ഞങ്ങൾ റിസോർട്ടിലേയ്ക്ക് പുറപ്പെട്ടു.

റിസോർട്ടിലെ കാർ പാർക്കിംഗിൽ എത്തിയ ഉടനെ അനു എന്നോട്:
“ആദി കോട്ടെജിന്റെ ആക്സസ്സ് കാർഡ് തന്നെ എനിക്കു വേഗം പോയി കിടക്കണം. നടുവൊക്കെ നന്നായി വേദനിക്കുണു.”

പോക്കറ്റിൽ നിന്ന് കാർഡ് എടുത്തു അവളുടെ കൈയ്യിൽ കൊടുത്തിട്ട് ഞാൻ പറഞ്ഞു.
“എന്റെ അനു ഞാൻ അപ്പോഴെ പറഞ്ഞതല്ലേ ഇന്നത്തെ ദിവസം അധികം നടന്നാൽ നിനക്ക് അത് ശരിയാകില്ലാന്ന്. ഇനിയിപ്പോ ഇത് പറഞ്ഞിട്ട് എന്താ കാര്യം”

ഞാൻ പറഞ്ഞത് കേട്ട് ഇഷ്ടപ്പെടാതിരുന്ന പെണ്ണ് എന്റെ മുഖത്ത് നോക്കി കൊഞ്ഞനം കുത്തി കൊണ്ട് കാറിൽ നിന്നിറങ്ങി നടുവിന് കൈയ്യും കൊടുത്ത് കോട്ടെജിലേയ്ക്ക് നടന്നു.

The Author

🄺🄰🅅🄸🄽 🄿 🅂

"സാങ്കൽപികമാണെങ്കിലും എന്റെ എഴുത്തിലുള്ളതെല്ലാം ഞാൻ ആഗ്രഹിച്ച പോലൊരു ജീവിതം തന്നെയായിരുന്നു"
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025