Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒളിച്ചോട്ടം 3

ബെഡിൽ ഉറക്കച്ചടവോടെ എഴുന്നേറ്റ് അവളെ തന്നെ നോക്കിയിരിക്കുന്ന എന്റെ അടുത്തേയ്ക്ക് അനു ചിരിച്ചു കൊണ്ട് വന്നിട്ട് എന്റെ കൈയ്യിൽ പിടിച്ച് വലിച്ചു കൊണ്ട് പറഞ്ഞു:
“എന്റെ ആദി നീ എന്നെ നോക്കിയിരിക്കാതെ വേഗം പോയി കുളിച്ചൊരുങ്ങി വന്നേ നമ്മുക്ക് രാവിലെ തന്നെ പോവണ്ടേ”

“ദാ ഞാൻ വേഗം റെഡിയായിട്ട് വരാം അപ്പോഴെയ്ക്കും നീ നമ്മുടെ സാധനങ്ങളൊക്കെ പായ്ക്ക് ചെയ്ത് വയ്ക്ക്” ഞാൻ ബെഡിൽ നിന്നും എഴുന്നേറ്റ് ഉടുത്തിരുന്ന ലുങ്കി മുണ്ട് മുറുക്കി ഉടുക്കുന്നതിനിടെ അനുവിനോട് പറഞ്ഞു.

ഞാൻ പറഞ്ഞത് കേട്ടതോടെ അനു ഷെൽഫിൽ ഇരുന്നിരുന്ന ട്രോളി ബാഗിലേയ്ക്ക് പുറത്ത് മാറ്റി ഇട്ടിരുന്ന ഡ്രസ്സുകളൊക്കെ മടക്കി എടുത്തു വയ്ക്കാൻ തുടങ്ങി. ഞാൻ അവൾ ചെയ്യുന്നത് നോക്കി കൊണ്ട് ബാത്ത് റൂമിലേയ്ക്ക് നടന്നു.

കുളിയും പല്ലു തേപ്പും ഒക്കെ തീർത്ത് പത്തിരുപത് മിനിറ്റിനുള്ളിൽ ഞാൻ പുറത്തിറങ്ങി.
പുറത്തിറങ്ങിയപ്പോൾ ഞാൻ കാണുന്നത് അനു അവളുടെ പുതിയ ഫോണ്ണിൽ എന്തോ നോക്കി കൊണ്ടിരിക്കുന്നതാണ്. എന്നെ കണ്ടതോടെ പെണ്ണ് ചിരിച്ചിട്ട് പറഞ്ഞു.
“കുളിച്ചു സുന്ദരനായല്ലോ എന്റെ ആദി”

“അനു കുട്ടി നീയിന്ന് ഒടുക്കത്തെ ഗ്ലാമറാണല്ലോ ഇപ്പോ നിന്നെ കണ്ടാൽ ശരിക്കും രാശ്മിക മന്ദാന ലുക്ക് ഉണ്ട്”
ഞാൻ പെണ്ണിനെ ഒന്ന് സുഖിപ്പിക്കാനായി പറഞ്ഞു.

“ശരിക്കും” പെണ്ണ് ചിരിച്ചു കൊണ്ട് എന്റെ അടുത്തേയ്ക്ക് വന്നിട്ട് എന്റെ കവിളിൽ പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞു.

“അനു കുട്ടി ആ ട്രോളി ബാഗ് എവിടെ?
ഞാൻ ഇടാനുള്ള ഡ്രസ്സ് എടുക്കട്ടെ”
ഞാൻ ട്രോളി ബാഗ് ഷെൽഫിൽ നോക്കി കൊണ്ട് ചോദിച്ചു.

“ആദി നിനക്ക് ഇടാനുള്ള ഡ്രസ്സ് ദേ ഞാനെടുത്ത് കട്ടിലിൽ വച്ചിട്ടുണ്ട്” പെണ്ണ് കട്ടിലിലേയ്ക് ചൂണ്ടി കാണിച്ച് കൊണ്ട് പറഞ്ഞു.

ഒരു വെള്ള ഫുൾ സ്ലീവ് ഷർട്ടും ഒരു ബ്ലാക്ക് ജീൻസും ആണ് അവൾ എനിക്കിടാനായിട്ട് കട്ടിലിൽ എടുത്ത് വെച്ചത്. ഞാൻ ഡ്രസ്സ് എടുത്തിട്ടിട്ട് കണ്ണാടിയുടെ മുൻപിൽ ചെന്ന് നിന്ന് എന്റെ മുടി ചീകി ഒതുക്കി കഴിഞ്ഞ് അനൂന്റെ നേരെ തിരിഞ്ഞു നിന്ന് കൊണ്ട് ചോദിച്ചു
“എങ്ങനെയുണ്ടെ ഡാ സെറ്റ് അല്ലേ?”

ഞാൻ ചോദിച്ചതിന് മറുപടി ആയി അവൾ ചിരിച്ചു കൊണ്ട് കൊള്ളാമെന്ന് കൈ കൊണ്ട് ആംഗ്യം കാണിച്ചു.

പുറപ്പെടാനായി എടുത്ത് വെച്ച സാധനങ്ങൾ കോട്ടെജിന്റെ മുൻ വശത്തെ ഡോർ തുറന്ന് പുറത്ത് വച്ചിട്ട് ഡോർ ലോക്ക് ചെയ്ത ശേഷം
എടുത്ത് വെച്ച സാധനങ്ങൾ അനു കൈയ്യിലും ട്രോളി ബാഗ് ഞാൻ തറയിലൂടെയും വലിച്ചു കൊണ്ട് ഞങ്ങൾ റിസപ്ഷനിലേയ്ക്ക് നടന്നു.
അവിടെ എന്നെ കാത്ത് മാനേജർ വിനോദേട്ടൻ നിൽപ്പുണ്ടായിരുന്നു.
എന്നെ കണ്ടതോടെ പുള്ളി ചിരിച്ചു കൊണ്ട് എന്റെ അടുത്തേയ്ക്ക് വന്നിട്ട് പറഞ്ഞു.
“ഹായ് ആദി ഗുഡ് മോർണിംഗ്
ഇന്നലെ തന്റെ ഫാദർ വിളിച്ചിരുന്നു എന്നെ വില്ലയുടെ ഡിറ്റെയിൽസ് അറിയാനായിട്ട്. ഞാൻ ബ്രോഷറും പിക്ചറും എല്ലാം അയച്ചു കൊടുത്തിരുന്നു.”

ഞാനും ചിരിച്ചു കൊണ്ട് വിനോദിനോട് പറഞ്ഞു.

The Author

🄺🄰🅅🄸🄽 🄿 🅂

"സാങ്കൽപികമാണെങ്കിലും എന്റെ എഴുത്തിലുള്ളതെല്ലാം ഞാൻ ആഗ്രഹിച്ച പോലൊരു ജീവിതം തന്നെയായിരുന്നു"
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025