Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒളിച്ചോട്ടം 3

അവളുടെ നടപ്പ് കണ്ട് പാവം തോന്നിയ ഞാൻ അവൾ കൺ മുൻപിൽ നിന്ന് മായുന്നത് വരെ അവളെ നോക്കി കാറിൽ തന്നെ ഇരുന്നു.

പെട്ടെന്ന് മൊബൈൽ റിംഗ് ചെയ്യുന്നത് കേട്ട് പോക്കറ്റിൽ നിന്ന് എടുത്തു നോക്കിയ ഞാൻ ഡിസ്പ്ലേ യിൽ തെളിഞ്ഞ പേര് കണ്ട് ഒന്ന് അമ്പരന്നു.”അച്ഛൻ” കാളിംഗ് ….
എന്താന്ന് അറിയില്ല നേരെ നിന്ന് അച്ഛനോട് സംസാരിക്കുമ്പോൾ ഉണ്ടാകാറുള്ള പരിഭ്രമവും പേടിയും അച്ഛൻ ഫോണിൽ വിളിക്കുമ്പോഴും എനിയ്ക്ക് ഉണ്ടാകുന്നു.
ഞാൻ ഫോൺ എടുത്ത ഉടനെ ….

അച്ഛൻ: ഹലോ ആദി….
ഇപ്പോ എവിടെയാ നിങ്ങൾ ഉള്ളത്?

ഞാൻ: ഞങ്ങൾ ഒന്ന് പുറത്ത് പോയി ഇപ്പോ വന്നതേ ഉള്ളൂ അച്ഛാ
( ഞാൻ അൽപ്പം ബഹുമാനത്തിൽ അച്ഛനോട് പറഞ്ഞു)

അച്ഛൻ: നീ എന്താ അവിടെ എത്തിയ വിവരം വിളിച്ച് പറയാഞ്ഞത്?
അച്ഛൻ ഗൗരവത്തിൽ എന്നോട് ചോദിച്ചു )

ഞാൻ: അത് അച്ഛാ ഇന്നലെ ഞങ്ങൾ ഇവിടെ എത്തിയപ്പോൾ ഒരുപാട് വൈകി
ഇന്ന് വിളിക്കാൻ ഇരുന്നതാ പിന്നെ മറന്നു.

അച്ഛൻ: വീട്ടിൽ നിന്ന് മാറി നിന്ന് ഒരു ദിവസം ആയപ്പോഴെയ്ക്കും ഞങ്ങളെയൊക്കെ മറന്നോ നീ?
(അച്ഛൻ അൽപ്പം ഗൗരവ കലർന്ന ശബ്ദത്തിൽ പറഞ്ഞു)

ഞാൻ: അയ്യോ അച്ഛാ അങ്ങനെയല്ല ഇന്ന് അനുവിന് രാവിലെ നല്ല സുഖമില്ലായിരുന്നു പിന്നെ ഞാൻ മരുന്നൊക്കെ വാങ്ങി കൊണ്ട് വന്ന് കൊടുത്തതിനു ശേഷമാ ഒന്ന് കുറഞ്ഞെ ….
( ഞാൻ അൽപ്പം ഇടറിയ ശബ്ദത്തിൽ പറഞ്ഞു )

അച്ഛൻ : എന്ത് പറ്റി അനു മോൾക്ക്?
(അച്ഛൻ അൽപ്പം പരിഭ്രമത്തിൽ ചോദിച്ചു)

ഞാൻ: പേടിക്കാനൊന്നൂല്ല അച്ഛാ
ഒരു വയറ് വേദന വന്നതാ, അതിനുള്ള ഗുളിക ഞാൻ വാങ്ങി കൊടുത്തതിൽ പിന്നെ ഇപ്പോ കുഴപ്പൂല.
(അച്ഛനോട് അനുവിന് പിരീയഡ് ആയതിന്റെ വേദനയാണെന്ന് പറയാൻ ചമ്മലായത് കൊണ്ടാണ് ഞാൻ വയറ് വേദന ആണെന്ന് പറഞ്ഞത്)

അച്ഛൻ: എന്ന നീ ഫോൺ ഒന്ന് അനൂ മോൾക്ക് കൊടുത്തെ….
( അനൂനെ അച്ഛൻ മോളെന്ന് വിളിച്ചത് കേട്ടപ്പോൾ മുതൽ എനിക്ക് എന്തൊ ചെറുതായിട്ട് അസൂയ തോന്നി തുടങ്ങി, എന്നെ എപ്പോഴും പേര് മാത്രേ വിളിക്കു അത് തന്നെ കാരണം)

ഞാൻ: അയ്യോ അച്ഛാ അവൾ റൂമിലോട്ട് പോയി ഇന്ന് വൈകീട്ട് ഞങ്ങൾ മലമ്പുഴ ഗാർഡനിൽ പോയിരുന്നു അവിടെ കുറേ നടന്ന് ക്ഷീണിച്ചത് കൊണ്ട് അനു ആദ്യം റൂമിലോട്ട് പോയി ഞാൻ കാറിൽ നിന്ന് ഇറങ്ങാൻ നിൽക്കുന്ന നേരത്താണ് അച്ഛൻ വിളിച്ചത്.

അച്ഛൻ: ആ… എന്നാൽ നീ അനു മോളോട് എന്റെ അന്വേഷണം പറഞ്ഞേക്ക്.
ഞാൻ വേറെ ഒരു കാര്യം പറയാൻ വേണ്ടിയാ വിളിച്ചെ.
കോഴിക്കോട് വീട് മതിയെന്ന് വിനോദിനോട് പറഞ്ഞല്ലെ നീ?.
ഇന്ന് വൈകീട്ട് ഞാൻ വിനോദിന് വിളിച്ചിരുന്നു. നിങ്ങൾക്കു പറ്റിയ ഒരു വില്ല അവിടെ ടൗണിൽ ഒരെണ്ണം പണി തീർന്ന് കിടപ്പുണ്ടെന്നാ പുള്ളി പറഞ്ഞത്.

ഒരു കാര്യം ചെയ്യ് നാളെ രാവിലെ തന്നെ നിങ്ങൾ കോഴിക്കോട്ടേയ്ക്ക് തിരിച്ചോ അഡ്വാൻസ് ആയി ഒരു 40 ലക്ഷം നിന്റെ കൈയിലുള്ള ആ ചെക്കിൽ എഴുതി കൊടുക്ക് ബാക്കി പേയ്മെന്റ് ഞാൻ അക്കൗണ്ട് ട്രാൻസ്ഫറായി ചെയ്ത് കൊടുത്തോളാം. വില്ലയുടെ ഫോട്ടോസ് ഞങ്ങളെല്ലാരും കണ്ടു. എല്ലാർക്കും ഇഷ്ടമായിട്ടും ഉണ്ട്.

അപ്പോ നാളെ അവിടെ എത്തിയിട്ട് വിളിയ്ക്ക്. ഞാൻ ഫോൺ ദേ അമ്മേടെ കൈയ്യിൽ കൊടുക്കാം.

The Author

🄺🄰🅅🄸🄽 🄿 🅂

"സാങ്കൽപികമാണെങ്കിലും എന്റെ എഴുത്തിലുള്ളതെല്ലാം ഞാൻ ആഗ്രഹിച്ച പോലൊരു ജീവിതം തന്നെയായിരുന്നു"
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025