Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഒളിച്ചോട്ടം 3

” അച്ഛനും അമ്മേം ഫോണിൽ വിളിച്ചിരുന്നു. നീ എവിടെയാണെന്ന് അവര് രണ്ടാളും ചോദിച്ചു” ഞാൻ അവളുടെ പുറത്ത് തഴുകി കൊണ്ട് പറഞ്ഞു.

“എന്നിട്ട് അച്ഛൻ എന്താ പറഞ്ഞെ?”
പെണ്ണ് എന്റെ നെഞ്ചിൽ നിന്ന് മുഖമുയർത്തിയിട്ട് എന്റെ മുഖത്തോട്ട് അവളുടെ നോട്ടം പായിച്ചിട്ട് ആകാംക്ഷയോടെ ചോദിച്ചു

” നമ്മുക്ക് കോഴിക്കോട് വീട് റെഡിയാക്കിയിട്ടുണ്ടെന്ന് പറയാനാ വിളിച്ചെ, നാളെ രാവിലെ തന്നെ നമ്മളോട് അങ്ങോട്ടെയ്ക്ക് പുറപ്പെട്ടോളാൻ പറഞ്ഞു.”
ഞാൻ അവളുടെ മുടിയ്ക്കിടയിലൂടെ വിരലോടിച്ചു കൊണ്ട് പറഞ്ഞു.

” വീട് വാടകയ്ക്കാണോ ആദി എടുക്കുന്നത്?” പെണ്ണ് വീടിന്റെ കാര്യം എങ്ങനെയാണെന്ന് അറിയാതെ ചോദിച്ചു.

“എന്റെ അനു കുട്ടി പൊന്നില്ലം വീട്ടിലെ പ്രതാപൻ സ്വന്തം മോനെയും അവന്റെ ഭാര്യയെയും വേറെ സ്ഥലത്ത് വാടക വീട് എടുത്തു താമസിപ്പിക്കുന്നുമെന്ന് നിനക്ക് തോന്നുന്നുണ്ടോ?” ഞാൻ പറഞ്ഞതിന് അനു എന്ത് മറുപടി പറയുമെന്ന് അറിയാൻ അവളെ നോക്കിക്കൊണ്ടിരുന്നു.

“അങ്ങനെ ചോദിച്ചാ എന്ക്കറീല്ല ആദി നിന്റെ അച്ഛൻ എന്താ ചെയ്യുകയെന്ന് ” ഞാൻ പറഞ്ഞത് ഒന്നും മനസ്സിലായില്ലെന്ന മട്ടിൽ അനു മറുപടി പറഞ്ഞു.

“എന്റെ അനു കുട്ടി നമ്മുക്കവിടെ അടിപൊളി ഒരു വില്ല അച്ഛൻ വില പറഞ്ഞ് ഉറപ്പിച്ച് വച്ചിട്ടുണ്ട്. ടൗണിൽ നിന്ന് 6 കിലോമീറ്ററേ കാണൂ നമ്മുടെ പുതിയ വില്ലയിലേയ്ക്ക്” ഞാൻ ചിരിച്ചു കൊണ്ട് അവളോട് പറഞ്ഞു.

ഞാൻ വില്ലയുടെ കാര്യം പറഞ്ഞത് കേട്ട് അമ്പരന്ന അനു എന്നെ സന്തോഷം കൊണ്ട് കുലുക്കിയിട്ട് പറഞ്ഞു.
“ആദി അങ്ങനെ നമ്മുക്കും ഒരു വീടായല്ലെ? എനിക്കിപ്പോഴും അങ്ങ്ട് വിശ്വസിക്കാൻ പറ്റണില്ല. അവിടെ നമ്മൾ രണ്ടാളും മാത്രം ആയി നല്ല രസമായിരിക്കും”

“ഉവ്വ … ജീവിതം കാലം മൊത്തം നീയല്ലേ എന്റെ കൂടെ ഉണ്ടാകുന്നെ വലിയ രസമൊന്നും കാണില്ല” ഞാൻ പെണ്ണിനെ ഒന്ന് ദേഷ്യം പിടിപ്പിക്കാനായി പറഞ്ഞു കൊണ്ട് ചിരിച്ചു.

ഞാൻ പറഞ്ഞത് കേട്ട് ദേഷ്യം വന്ന പെണ്ണ് എന്റെ കൈയ്യിൽ നല്ല പിച്ച് തന്നിട്ട് പറഞ്ഞു.
“ഈശ്വരാ ജീവിതകാലം മൊത്തം ഈ അര വട്ടുള്ളതിനെ ഞാനും സഹിക്കണമല്ലോ” അനു എനിക്കിട്ട് ഒന്ന് താങ്ങി പറഞ്ഞ് കൊണ്ട് ചിരിച്ചു.

ബെഡിൽ കിടന്ന് തമാശ പറഞ്ഞും പരസ്പരം കളിയാക്കിയും എപ്പോഴൊ ഞങ്ങൾ രണ്ടാളും ഉറങ്ങി.

രാവിലെ അനു വന്ന് വിളിച്ചുണർത്തിയപ്പോഴാണ് ഞാൻ ഉറക്കത്തിൽ നിന്ന് എണീറ്റത്.

“ആദി വേഗം കുളിച്ച് റെഡിയാക് നമ്മുക്ക് പോകണ്ടെ നമ്മുടെ പുതിയ വീട്ടിലേയ്ക്ക്” ബെഡിൽ കണ്ണ് തിരുമി കൊണ്ട് എഴുന്നേറ്റിരുന്ന എന്റെ തോളിലേയ്ക്ക് തോർത്ത് കൊണ്ട് വന്നിട്ട് കൊണ്ട് പെണ്ണ് പറഞ്ഞു. കക്ഷി രാവിലെ തന്നെ പുതിയ വീട്ടിലേയ്ക്ക് പോകുന്നതിന്റെ സന്തോഷത്തിലാണ്.

പെണ്ണ് രാവിലെ തന്നെ എഴുന്നേറ്റ് കുളിച്ചൊരുങ്ങി ഒരു വയലറ്റ് ഫ്രോക്ക് ഇട്ട്, കണ്ണൊക്കെ എഴുതി നല്ല സുന്ദരിയായി നിൽപ്പുണ്ട്. റൂമിലെ കണ്ണാടിയ്ക്ക് മുൻപിൽ നിന്ന് മുടി ഈരി ഒതുക്കയാണ് കക്ഷി.

The Author

🄺🄰🅅🄸🄽 🄿 🅂

"സാങ്കൽപികമാണെങ്കിലും എന്റെ എഴുത്തിലുള്ളതെല്ലാം ഞാൻ ആഗ്രഹിച്ച പോലൊരു ജീവിതം തന്നെയായിരുന്നു"
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025