Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഓണപ്പുലരി V2

 

“””നീയിവിടെ ഇരിക്കുവായിരുന്നോ… ഞാൻ നിന്നെയെവിടെയൊക്കെ നോക്കി…?””””.. എന്റെ അരികിലേക്ക് വന്നു ഊഞ്ഞാലിൽ കയറി ഇരിക്കുന്നതിന്റെ ഇടയിൽ അവൾ ചോദിച്ചു.

 

കുളിയൊക്കെ കഴിഞ്ഞു പതിവ് ടീഷർട്ടും ഹാഫ് സ്‌കിർട്ടും ആണ് അവളുടെ വേഷം. കണ്ടാൽ തന്നെയറിയാം അവൾക്ക് നല്ല ക്ഷീണം ഉണ്ടെന്ന്.

 

“””ഞാൻ വിചാരിച്ചു നീ കിടന്നെന്ന്…!””””.. അവളുടെ ചോദ്യം കേട്ട് മുഖം ഉയർത്തി നോക്കികൊണ്ട് ഞാൻ പറഞ്ഞു.

 

“”””ഏയ്‌… ഇന്ന് നമ്മളൊന്നും സംസാരിച്ചില്ലല്ലോ… ആദ്യായിട്ട് അല്ലെ ഇങ്ങനെ… അപ്പൊ നിന്നോട് കുറച്ചു നേരം സംസാരിച്ചിട്ട് ഉറങ്ങാം എന്ന് കരുതി…””””.. അവൾ ചെറുചിരിയോടെ പറഞ്ഞു.

 

“””നിന്റെ കല്യാണം കഴിഞ്ഞാൽ നമ്മള് തമ്മിൽ കാണുന്നത് തന്നെ വല്ലപ്പോഴും ആവൂലെടി…!””””… ഞാൻ അവളെ നോക്കി തമാശയോടെ പറഞ്ഞു.

 

അത് കേട്ടതും അവളുടെ മുഖം ഒന്ന് വാടി.അവൾ വല്ലായിമയോടെ എന്നെ നോക്കി.

 

“”””പേടിക്കണ്ടടി പെണ്ണെ… എനിക്ക് നിന്നെ കാണാതെ ഇരിക്കാനൊന്നും പറ്റില്ല.എന്നും നിന്റെ ഓഫീസിൽ വന്ന് ഞാൻ കണ്ടോളാം…!”””””.. അവളുടെ കഴുത്തിലൂടെ കൈചൂറ്റി എന്നിലേക്ക് അടുപ്പിച്ചുകൊണ്ട് ഞാൻ ചെറുചിരിയോടെ അവളോട് പറഞ്ഞു.

 

“”””അന്ന് അമ്മ പറഞ്ഞത് പോലെ നിനക്ക് എന്നെ കെട്ടായിരുന്നില്ലെടാ…?”””””…. അവൾ പതിഞ്ഞ സ്വരത്തിൽ എന്നോട് അരുളി.

 

അത് കേട്ടതും എന്റെ ഹൃദയം പതിന്മടങ് വേഗത്തിൽ തുടിക്കാൻ തുടങ്ങി. ശരീരം മുഴുവൻ ഒരു വിരവൽ ബാധിച്ചു.

അതെ നിമിഷം അവളുടെ ഫോൺ റിംഗ് ചെയ്യാൻ തുടങ്ങി.

 

“””എടാ സഞ്ജയ്‌ ആണ്….””””.. അവൾ ഫോണിലേക്ക് നോക്കികൊണ്ട് എന്നോട് പറഞ്ഞു.

 

“””ആ ചെല്ലടി… നീ സംസാരിക്ക്.. ഞാൻ കെടക്കാൻ പോവാ… നല്ല ക്ഷീണം “”””… ഞാൻ ചിരിയോടെ പറഞ്ഞുകൊണ്ട് അവിടെന്ന് എഴുന്നേറ്റ് എന്റെ റൂമിലേക്ക് നടന്നു.

 

“അവൾക്ക് ഇനി എന്നേക്കാൾ ഇമ്പോര്ടന്റ്റ്‌ സഞ്ജയ്‌ ആവും. അല്ല അങ്ങിനെ അല്ലെ വേണ്ടത് അവർ ഒരുമിച്ചു ജീവിക്കാൻ ഉള്ളതല്ലേ….അങ്ങിനെ തന്നെയാ വേണ്ടത്…!” പെട്ടന്ന് അവൾ എന്നിൽ നിന്നും അകന്നപ്പോലെ തോന്നിയപ്പോൾ എന്റെ മനസ്സ് എന്നെ പറഞ്ഞു സമാധാനിപ്പിച്ചു.

 

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025