Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഓണപ്പുലരി V2

 

“””കിച്ചുസേ എനിക്ക് ഒറക്കം വരണടി…””””.. ഇനിയും അവളുടെ മുന്നിൽ പിടിച്ചു നിൽക്കാൻ എനിക്ക് സാധിക്കില്ല എന്ന് തോന്നിയതിനാൽ അവളെ ഒഴുവാക്കാനായി ഞാൻ പറഞ്ഞു.

 

ഉള്ളിൽ അലതല്ലുന്ന സങ്കടത്തിന്റെ സമുദ്രത്തെ അവൾ കാണരുത് എന്നെനിക്കുണ്ട്.

 

“””സത്യ…നീ… നീയെന്നെ ഒഴുവാക്കെണോ..?””””.. നിറമിഴികളോടെ വിതുമ്പിക്കൊണ്ട് അവൾ എന്നെ നോക്കി ചോദിച്ചു.

 

“””ഞാനെന്തിനാ കിച്ചൂസേ നിന്നെയൊഴുവാക്കുന്നെ..?”””.. അവളുടെ നിറഞ്ഞ മിഴികളെ കണ്ടില്ലന്നു നടിച്ചുകൊണ്ട് ഞാൻ ചോദിച്ചു.

 

“”””ഇനി കുടിക്കരുത് കേട്ടോ…”””… അവൾ എന്റെ കവിളിൽ തലോടികൊണ്ട് പറഞ്ഞു.

 

“”””ഉറപ്പില്ലടി… ചിലപ്പോ കുടിച്ചെന്നിരിക്കും….”””.. ഞാൻ അവളുടെ കൈ മുഖത്ത് നിന്നും എടുത്തു മാറ്റികൊണ്ട് പറഞ്ഞു.

 

“”വേണ്ട… എനിക്കത് ഇഷ്ട്ടല്ല…!.. എന്റെ സത്യ ഇനി കുടിക്കില്ല…!””””… അവൾ വാശിയോടെ എന്നോട് വാദിച്ചു.

 

“””””എനിക്കിഷ്ടമാണ്….”””””.. ഞാൻ ഗൗരവത്തിൽ അവളോട് പറഞ്ഞു.

 

“””അതെന്താ.. നീ ഞാമ്പറഞ്ഞ.. അനുസരിക്കില്ലേ…?””””.. അവൾ പുരികം ഉയർത്തി എന്നെ നോക്കി ചോദിച്ചു.

 

“””നിനക്ക് അനുസരിപ്പിക്കാനും അനുസരിക്കാനും ഇപ്പൊ ഒരാൾ ഇല്ലേ. സൊ എന്നെ വിട്ടേക്ക്….””””… ഞാൻ അൽപ്പം ദേഷ്യത്തോടെ പറഞ്ഞു.

 

“”””എന്റെ സത്യ ഞാമ്പറഞ്ഞാൽ അനുസരിക്കും. ഇനി നീ കുടിക്കില്ല… എനിക്കത് ഉറപ്പാണ്…!”””””… അവൾ അതും പറഞ്ഞു ആത്മവിശ്വാസത്തോടെ എന്നെ നോക്കി.

 

“”””ഞാൻ കുടിക്കും….”””””… ഞാൻ മനഃപൂർവം അവളുമായി ഒരു ഉടക്ക് ഉണ്ടാക്കാനായി അവളെ വാശികയറ്റി.

 

“”””ശരി… നീ കുടിച്ചോ.. പക്ഷെ ഇനി എന്നാണോ നീ മദ്യപിക്കില്ല എന്ന് പറഞ്ഞു എന്നെ പിടിച്ചു സത്യം എടുന്നോ.. അന്ന് വരെ ഞാൻ ഒരു തുള്ളി വെള്ളം പോലും കുടിക്കല്ല..!”””””.. അവൾ എന്നെ നോക്കി കടുപ്പത്തിൽ പറഞ്ഞു. ശേഷം റൂമിൽ നിന്നും പുറത്തേക്ക് വേഗത്തിൽ നടക്കാൻ ഒരുങ്ങിയതും ഞാൻ അവളുടെ കൈയിൽ പിടിച്ചു നിർത്തി.

 

ശേഷം ഞാൻ ബെഡിൽ നിന്നും എഴുന്നേറ്റ് അവളുടെ കൈയും പിടിച്ചു മദ്യക്കുപ്പിയും എടുത്തു ബാത്റൂമിൽ ചെന്ന് അത് ക്ലോസെറ്റിലേക്ക് കമിഴ്ത്തി കളഞ്ഞു.ആ നിമിഷം അവളുടെ ചുണ്ടിൽ എന്നും നിറകൊള്ളുന്ന ആ നറുപുഞ്ചിരി വിരിഞ്ഞു.

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025