Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഓണപ്പുലരി V2

ഞാൻ കുപ്പി പൊട്ടിച്ചു മദ്യം ഗ്ലാസിലേക്ക് പകർന്നു ശേഷം വെള്ളം പോലും ചേർക്കാതെ ഒറ്റവലിക്ക് സാധനം അകത്താക്കി.

ഇന്ന് ഞാൻ ഉച്ചക്ക് ലീവ് ആക്കി. വെറുതെ അവിടെയും ഇവിടേയും ഒക്കെ അലഞ്ഞു തിരിഞ്ഞു നടന്നു. മനസ്സ് ശാന്തം അല്ലാത്തതിനാൽ ഒന്നിലും ശ്രദ്ധയ്ക്കാൻ സാധിക്കുന്നില്ല.വൈകുന്നേരം നേരത്തെ വീട്ടിൽ എത്തി. പതിവ് ചോദ്യങ്ങൾ ഒക്കെ ഉണ്ടായിരുന്നു എങ്കിലും ഞാൻ ഒന്നിനും മറുപടി പറയാതെ റൂമിൽ കയറി ഡോർ ലോക്ക് ചെയ്‌തു.രാത്രി എട്ടര കഴിഞ്ഞിട്ടും കിച്ചു വന്നിട്ടില്ല. അവൾ സഞ്ജയുടെ ഒപ്പം ആവും…!

കഴിഞ്ഞ കുറച്ചധികം രാത്രികളിൽ

നന്നായി ഒന്നുറങ്ങാൻ പോലും സാധിക്കുന്നില്ല.കണ്ണടച്ചാൽ കിച്ചുവിന്റെ മുഖം മാത്രം. ഉറങ്ങാനുള്ള വഴികൾ ഒരുപാട് ആലോചിച്ചു.അങ്ങിനെ ഒരുപാട് ആലോചിച്ചപ്പോൾ ആണ് മദ്യം എന്നാ ഉപായം എന്റെ മുന്നിൽ തെളിഞ്ഞത്.

ചടപടെന്ന് മൂന്നാല്ലണം അകത്താക്കി. പെട്ടന്ന് ഡോറിൽ തട്ട് കേട്ടു.

 

“””സത്യ ഡോർ തൊറക്ക്… ഇത് ഞാനാടാ… “””…

 

ഞാൻ വേഗം സാധനം മാറ്റി. ചിറിയും തുടച്ചു ചെന്ന് വാതിൽ തുറന്നു.

വാതിൽ തുറന്നതും കണ്ടത് എന്റെ മുന്നിൽ നിൽക്കുന്ന കിച്ചുവിനെയും സഞ്ജയെയും.

 

“”””എടാ… നിനക്ക് എന്ത് പറ്റി… അമ്മായി പറഞ്ഞു നീയിന്ന് നേരത്തെ എത്തിയെന്നു…””””… അവൾ റൂമിലേക്ക് കയറിക്കൊണ്ട് എന്നോട് സംശയത്തോടെ ചോദിച്ചു.

 

“”””ആ.. ഞാൻ ഉച്ചക്ക് ലീവ് ആക്കി…?””””… ഞാൻ അലസമായി മറുപടി പറഞ്ഞു.

 

“””അതെന്താ… നെനക്ക് വയ്യേ… ദേ മുഖമൊക്കെ വല്ലാതെയിരിക്കുന്നുണ്ടല്ലോ…?””””… അവൾ എന്റെ കഴുത്തിലും നെറ്റിയിലും തലോടികൊണ്ട് ചോദിച്ചു.

 

അവൾ എന്നെ സ്പർശിച്ച ആ നിമിഷം സഞ്ജയുടെ മുഖത്ത് മാറ്റങ്ങൾ ഇരച്ചെത്തി.

 

“””ഏയ്‌ ഒന്നുല്ലാടി… എനിക്കെന്തോ ഒരു മൂഡ് ഓഫ്‌ പോലെ അതാ പോന്നത്…””””.. ഞാൻ ആ വിഷയം അവിടെ അവസാനപ്പിക്കാനായി പറഞ്ഞു.

 

പിന്നെയെന്തോ അവൾ ആ വിഷയം വിട്ടു. കുറച്ചു നേരം ഞങ്ങൾ മൂന്ന് പേരും ഇരുന്ന് സംസാരിച്ച ശേഷം സഞ്ജയ്‌ യാത്ര പറഞ്ഞു ഇറങ്ങി.

 

ഞാൻ തിരികെ മുറിയിൽ വന്നു കുപ്പി എടുത്തു ഗ്ലാസിലേക്ക് മദ്യം പകരലും ഡോർ തുറന്ന് കിച്ചു അകത്തേക്ക് വരലും ഒരുമിച്ചു നടന്നു.

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025