Kambikuttan Malayalam

Sex stories Kambikuttan kambikathakal

ഓണപ്പുലരി V2

എന്നും അവൾ ഇങ്ങനെ തന്നെയാണ്. ഞാൻ എന്ത് പറഞ്ഞാലും ആദ്യം പറ്റില്ല എന്നൊക്കെ പറയുമെങ്കിലും അവസാനം അവൾ തന്നെ അത് ചെയ്യും. അത് പോലെ എന്റെ കാര്യം വേറെയാരും ചെയ്യുന്നത് പെണ്ണിന് ഇഷ്ടമല്ല..

 

അങ്ങനെ അവൾ ഷർട്ട് അയേൺ ചെയ്‌തു തന്നതും ഞാൻ റെഡിയായി താഴേക്ക് ഇറങ്ങി.

 

“””””പൂവാം…”””””…സ്റ്റെപ്സ് ഇറങ്ങി വന്ന ഞാൻ സോഫയിൽ ഇരിക്കുന്ന കിച്ചുവിനോട് ഉച്ചത്തിൽ വിളിച്ചു ചോദിച്ചു.

 

“”””നീയൊന്നും കഴിക്കണില്ലേ…?””””…എന്റെ ശബ്ദം കേട്ടതും അവൾ സോഫയിൽ നിന്നും എഴുന്നേറ്റ് എന്നെ നോക്കി ചോദിച്ചു.

 

“””വേണ്ട… ഇനിയും വൈകിയ നിനക്ക് വഴക്ക് കേക്കും…””””… എന്നും ഞാൻ കാരണം അവൾക്ക് വഴക്ക് കേൾക്കൽ പതിവാണ്. ഇന്നും അത് ആവർത്തിക്കാതെയിരിക്കാനായി ഞാൻ പറഞ്ഞു.

 

“”””അതൊന്നും സരൂല… നീ വാ നമുക്ക് കഴിക്കാം….””””… അവൾ അതും പറഞ്ഞു എന്റെ സമ്മതതിന് പോലും കാത്തുനിൽക്കാതെ കിച്ചണിലേക്ക് നടന്നു.

 

“”””എടീ….അവരൊക്കെയെവിടെ….???””””ഞാൻ ഡായിനിംഗ് ടേബിളിന്റെ അരികിലായി ചെയർ വലിച്ചിട്ടിരുന്നുകൊണ്ട് അവളോട് ചോദിച്ചു.

 

എന്റെയും അവളുടെയും അച്ഛന്റെയും അമ്മയുടെയും ഒരനക്കവും ഇല്ലാത്തത്തിൽ സംശയത്തോടെയാണ് ഞാൻ അവളോട് ചോദിച്ചത്.

 

“””എടാ പൊട്ടാ… അപ്പൊ അവരിന്നലെപറഞ്ഞതൊന്നും നെനക്ക് ഓർമ്മയില്ലേ…””””????….അവൾ കിച്ചന്റെ പുറത്തേക്ക് തലയിട്ട് എന്നെ നോക്കി അൽപ്പം ദേഷ്യത്തിൽ ചോദിച്ചു.

 

“”””എന്ത്…?””””…

 

“””എന്റെ ചെക്കാ…വേണു അങ്കിളിന് ആക്‌സിഡന്റ് ആയതും നാളെ എല്ലാരും കൂടി അങ്കിളിനെ കാണാൻ പോകുന്ന കാര്യമൊക്കെ ഇന്നലെ പറഞ്ഞപ്പോ നീ എന്ത് കിണ്ടി ആലോചിച്ചു ഇരിക്കുവായിരുന്നു…?””””.. അവൾ പുച്ഛചിരിയോടെ എനോട് തിരക്കി.

 

“””ഓ… ഞാനത് മറന്നു…!”””””… ഒരു വളിച്ച ചിരിയോടെ ഞാൻ അവൾക്ക് മറുപടി നൽകി.

ഞങ്ങളുടെ ഫാമിലി ഫ്രണ്ട് ആണ് വേണു അങ്കിൾ. കഴിഞ്ഞ ദിവസം അങ്കിളിന് ഒരു ചെറിയ ആക്‌സിഡന്റ്. അപ്പോൾ ഇവിടുന്ന് എല്ലാരും കൂടി അങ്കിളിനെ കാണാൻ പോകുന്ന കാര്യം ഇന്നലെ പറഞ്ഞതാണ്. പക്ഷെ എന്തുകൊണ്ടോ ഞാൻ അത് മറന്നു.

 

“”””നിനക്ക് പറ്റിയ പ്രൊഫഷൻ തന്നെയാ സത്യ നീ സെലക്ട്‌ ചെയ്‌തത്….””””.. അവൾ അൽപ്പം ഗൗരവത്തിൽ പറഞ്ഞു.

The Author

MR. കിംഗ് ലയർ

ഉള്ളിൽ അലയടിക്കുന്ന വിഷമങ്ങൾ മറക്കാൻ ഞാൻ ഇടുത്തണിഞ്ഞ കുപ്പായം ആണ് രാജനുണയൻ...
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025