ഉടലെടുക്കുകയിരുന്നു……
കുറേനേരം സിസിലിയങ്ങനെ ചിന്തിച്ചുകൊണ്ട് മനസ്സിൽ സ്വയം : ദിലീപിനെ വിളിച്ച് ഞാനെങ്ങനെ ഈ കാര്യം പറയും?
ഇനി അഥവാ ദിലീപിനോട് എല്ലാം പറയാതിരുന്നാൽ ,,,,,
ഒരു പക്ഷെ പോലീസ് സ്റ്റേഷനിൽ വെച്ച് ജോസ് തന്നെ ഉമ്മ വെച്ചൂന്നുള്ളതൊക്കെ പറയുമ്പോള്,,,,,,
ദിലീപെന്തായിരിക്കും ന്റീശോയെ അപ്പോൾ കാണിക്കുക,,,,,,,
ഇനി ദിലീപിനോടൊന്നും പറയണ്ടാന്ന് വെച്ചാലും
ഇവിടെ ഈ ഹോസ്പിറ്റലില്ലുള്ളവർ
ഈ കേസുമായി മുന്നോട്ട് പോകാൻ എന്നെ നിർബന്ധിക്കില്ലേ,,,,,,,
ഞാനവരോടും അപ്പോളെന്താ പറയാ,,,,,,………
ആലോചിക്കുംതോറും സിസിലിക്ക് തല പെരുക്കുന്നത് പോലെ തോന്നി……. അതുകൊണ്ട് തന്നെ കുറെ നേരം അവളങ്ങനെ തലകുമ്പിട്ട് സ്വസ്ഥമായി ഇരുന്നുറങ്ങി…………. കുറെ നേരത്തെ ആ ഉറക്കത്തിനു ശേഷം അവളുടെ മനസ്സിൽ പെട്ടന്നൊരു ഐഡിയ ഉദിക്കുന്നു……
തന്റെ ഈ കാര്യം ചേച്ചിയെ വിളിച്ച് പറയാമെന്ന്…… ചേച്ചിക്കാണേൽ ജോസ് തന്നെ ഉപദ്രവിക്കാൻ നോക്കുന്നതും അറിയാം…….
അതുകൊണ്ട് ചേച്ചീനെ വിളിച്ച് കാര്യങ്ങൾ പറഞ്ഞാൽ ചേച്ചി തന്നെ ഏതെങ്കിലും തരത്തിൽ സഹായിക്കുമെന്ന് സിസിലിക്കു തോന്നി ……..
ഒടുവിൽ ഏറെ നേരത്തെ ചിന്തകൾക്ക് ശേഷം സിസിലി മൊബൈൽ എടുത്ത് എലിസബത്തിനെ കോൾ ചെയ്യുന്നു……..
ഈ സമയത്ത് സെലിനെ പ്രവേശിപ്പിച്ച ഹോസ്പിറ്റലിന്റെ ഐ സി യു യൂണിറ്റിന്റെ പുറത്തുള്ള ഇരുമ്പ് കസേരകളുടെ ഏറ്റവും പിന്നിലുള്ള വരിയിൽ ദിലീപ് (ഞാൻ ) കസേരയിൽ കാലുകൾ രണ്ടും നീട്ടിവെച്ച് സുഖമായി ചാരി ഉറങ്ങുന്നു……..
ആ സമയത്താണ് മൊബൈൽ റിങ് ചെയ്യുന്ന ശബ്ദം ഞാൻ കേൾക്കുന്നത്…… പെട്ടന്ന് ഞെട്ടി ഉണർന്നുകൊണ്ട് ഞാനെന്റെ പോക്കെറ്റിലുള്ള മൊബൈൽ എടുത്ത് നോക്കുമ്പോൾ,,,, അത് നിശബ്ദമായി ഇരിക്കുന്നത് കാണുന്നു…….
ആ സമയത്ത് വീണ്ടും മൊബൈൽ റിങ് ചെയ്യുന്ന ശബ്ദം കേട്ട് ഞാൻ മുന്നിലേക്ക് നോക്കുമ്പോൾ,,,,,,
വർഗീസ് മാപ്പിളയുടെ തോളിൽ ചാരി കിടക്കുന്ന എലിസബത് തൊട്ടടുത്തുള്ള കസേരയിൽ വെച്ചിട്ടുള്ള തന്റെ ഹാൻഡ് ബാഗ് കയ്യെത്തിച്ചു നീട്ടിയെടുക്കുന്നു….
പിന്നീടാ ഹാൻഡ് ബാഗിന്റെ ഉള്ളിലൂടെ കയ്യിട്ട് തന്റെ മൊബൈൽ എടുക്കുന്നു…….
മൊബൈൽ എടുക്കുന്ന എലിസബത് മൊബൈൽ സ്ക്രീനിലേക്ക് ഒന്ന് നോക്കികൊണ്ട് സ്ക്രീനിന്റെ പച്ചബട്ടൻ അമർത്തി,,,, ഫോൺ തന്റെ ചെവിയുടെ ഭാഗത്തോടായി ചേർത്തു പിടിക്കുന്നു……
ചെവിയിൽ ചേർത്തുപിടിച്ച ഫോണിലൂടെ എലിസബത്ത് കരഞ്ഞുകൊണ്ട് :
സിസില്യേയ്,,,,,,
നീയിത് കണ്ടില്ലേടീ,,,,,,
എന്റെ മോള് കിടക്കണത്,,,,,
ഞാനിതെങ്ങനെ സഹിക്കുവെടീ,,,,,,,,
