Kambikuttan Malayalam

Sex stories Kambikuttan kambikathakal

പരമുവും ഭൂതവും

ഞാൻ. പഠിക്കാൻ കൊള്ളില്ല, സ്പോർട്സിൽ കൊള്ളില്ല, പെൺപിള്ളേർക്ക് എന്നെ ഇഷ്ടമല്ല, ബുദ്ധി ട്യൂബ്ലൈറ്റ്…., ഇപ്പോ ദേ രണ്ട് പെണ്ണുങ്ങൾ എന്റെ പുരുഷത്വത്തെ അപമാനിച്ചു വിട്ടു. അതിന്റെ കൂടെ സ്വന്തം വീട്ടുകാരുടെ ഭാഗത്ത്‌ നിന്നും പുച്ഛം.

ജീവനൊടുക്കുക. അതെ ആത്മഹത്യാ ചെയ്യുക. അത് മാത്രമാണ് ഇനി എനിക്ക് ചെയ്യാൻ ഉള്ളത്. എങ്ങനെ മരിക്കും. ഞാൻ തല പുകഞ്ഞ് ആലോചിച്ചു.

വിഷം കഴിക്കാം എന്ന് വിചാരിച്ചാൽ അത് വാങ്ങാനുള്ള കാശ് പോലും ഇല്ല. തൂങ്ങി ചാവാൻ ആണെങ്കിൽ കയർ ഇല്ല.
വീടിന്റെ മോളിലേക്ക് വലിഞ്ഞു കയറിയിട്ട് ചാടാം. പക്ഷെ ചത്തില്ലെങ്കിൽ ഒടിഞ്ഞ കാലുമായി തെറിവിളി കേട്ട് കിടക്കേണ്ടി വരും.

വീടിന്റെ പുറകിൽ ഒരു പഴയ പൊട്ടക്കിണർ ഉണ്ട്. അതിലേക്ക് ചാടുക തന്നെ. അതാണ് മരിക്കാൻ എളുപ്പവഴി. ഞാൻ എല്ലാ ധൈര്യവും സംഭരിച്ച് വീടിന്റെ പുറകിലേക്ക് നടന്നു.

കിണർ ഉണ്ടായിരുന്ന സ്ഥലം ആകെ കാടു പിടിച്ചു കിടക്കുകയാണ്. ഒന്നും കാണാൻ വയ്യ. കിണർ എവിടെയാണോ എന്തോ.

ഇരുട്ടിൽ തപ്പി നടന്ന ഞാൻ കാട്ടിൽ എന്തോ തിളങ്ങുന്നത് കണ്ടു. വല്ലാത്ത ഒരു സ്വർണ്ണ തിളക്കം. അതെന്താണെന്ന്
നോക്കാൻ ഞാൻ അങ്ങോട്ട്‌ ചെന്നു. എന്തോ പഴയ പിച്ചള പാത്രം വല്ലതും ആണോ….

ഞാൻ നോക്കുമ്പോ എന്തോ ലോഹം തന്നെയാണ്. ഞാൻ അത് കൈകൊണ്ട് എടുത്തു. ഇതെന്തോന്ന് അലാവുദീന്റെ അത്ഭുത വിളക്കോ. ഷേപ്പ് അതുപോലെ ഉണ്ട്. ഞാൻ അതിലെ മണ്ണ് തൂത്തു കളഞ്ഞു.

പക്ഷെ പെട്ടെന്ന് അതിൽ നിന്ന് പുക വരാൻ തുടങ്ങി !!!!!

ഞാൻ പേടിച്ച് അത് നിലത്തേക്ക് ഇട്ടു. പേടി കൊണ്ട് ഞാൻ രണ്ടടി പുറകോട്ടു മാറി.

പുക കൂടി കൂടി വന്നു. നല്ല വെള്ള പുക. അത് അങ്ങനെ അങ്ങനെ ഒരു രൂപം ആയി മാറുന്നു.

” ആാാാ…… ആാാ….. അയ്യോ…… എന്റെ പൊന്നച്ചനോ……. ഓടിവരണേ……… ” ഞാൻ വലിയ വായിൽ നിലവിളിച്ചു.

പുകയ്ക്ക് ഇപ്പോൾ രൂപം വ്യക്തമായി. ഒരു തൊപ്പി വച്ച് ഊശാൻ താടി ഒക്കെ ഉള്ള ഒരു മുഖം…….

മുഖം : ” ഹെബിക്ബാത്ര…… !!!!! ”

അത്രയേ ഞാൻ കേട്ടൊള്ളു അലറി കരഞ്ഞ എന്റെ ബോധം പോയി.

ബോധം വരുമ്പോൾ പുക അവിടെ തന്നെ ഉണ്ട്.

പുക : ” ഹെബിക്ബാത്ര …….. ”

ഞാൻ : ” ആ…..ആാാ…. ആാാ…. ആരാ….. ”

പുക : ” ഓഹ് മലയാളം….. ഞാൻ ഭൂതം !!!!!!! ”

തുടരും

The Author

Jon Snow

King in the north
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025