Kambikuttan Malayalam

Sex stories Kambikuttan kambikathakal

പരമുവും ഭൂതവും

സ്ത്രീ : ” അതെ…… നിങ്ങൾ?…. ”

ഞാൻ : ” ആന്റി ഞാൻ പൂജയുടെ ക്ലാസ്സിൽ പഠിക്കുന്നതാ ”

സ്ത്രീ : ” ആഹാ…. മോൻ കയറി ഇരിക്ക്…. ഞാൻ പൂജയുടെ അമ്മയാ കേട്ടോ. അവൾ മുകളിലാ ഞാൻ വിളിക്കാം ”

ആന്റി പൂജയെ നീട്ടി വിളിച്ചു : ” എടി….. താഴോട്ട് വാ….. ദേ നിന്റെ ഫ്രണ്ട് വന്നിരിക്കുന്നു. ”

ആന്റി എന്നോട് അവിടെ ഒരു സോഫയിൽ ഇരിക്കാൻ പറഞ്ഞു.

ആന്റി : ” മോനെ അവൾ ഇപ്പൊ വരും അപ്പോളേക്കും ആന്റി എന്തെങ്കിലും കുടിക്കാൻ എടുക്കാമെ. മോന്റെ പേര് എന്താ ”

ഞാൻ ഒന്ന് മടിച്ചു നിന്നിട്ട് പറഞ്ഞു : ” പരമു ”

ആന്റിയുടെ നെറ്റി ഒന്ന് ചുളിഞ്ഞു. ഈ ഇരുപത് വയസ്സുള്ള ചെക്കന്റെ പേര് പരമുവോ…… എന്തായാലും അവരുടെ അസ്വസ്ഥത ഞാൻ കാണുന്നതിന് മുൻപ് അവര് മാറ്റി. അവര് ചിരിച്ചു കൊണ്ട് അടുക്കളയിലേക്ക് പോയി.

കോണിപ്പടി ഇറങ്ങി വന്ന പൂജ എന്നെ കണ്ട് നിന്നു. അവൾ എന്നെ തുറിച്ചു നോക്കി. അവൾ എന്നോട് ഇറങ്ങി പോകാൻ പറയുമോ എന്ന് ഞാൻ ഭയന്നു.

പൂജ : ” എന്താ പരമു പതിവില്ലാതെ ”

ഞാൻ : ” അത് പൂജയോട് ഒരു കാര്യം പറയാൻ….. ”

പൂജ : ” അതൊക്കെ സ്വപ്നം കണ്ട് ബുക്കിൽ എഴുതി വച്ചു കോളേജ് മുഴുവൻ പാട്ട് ആക്കിയല്ലോ ഇനി എന്തോന്ന് പറയാൻ ”

എനിക്ക് ആകെ അസ്വസ്ഥത തോന്നി. അവളുടെ ചോദ്യത്തിൽ എന്നോടുള്ള പുച്ഛവും ദേഷ്യവും ഉണ്ടായിരുന്നു.

ഞാൻ : ” അതല്ലെടോ. എന്റെ ഭാഗം താനൊന്ന് കേൾക്കണം ”

പൂജ : ” ഇനി എന്താണ് ഞാൻ കേൾക്കേണ്ടത്. കോളേജിൽ പിള്ളേർക്ക് എന്നെ കളിയാക്കാൻ ഇപ്പൊ വേറെ ഒന്നും വേണ്ട. എല്ലാ ദിവസവും എന്റെ തൊലി ഉരിയുകയാ കൂട്ടുകാരികൾ. ആകെ സമാധാനം വീട്ടിൽ ഇരിക്കുമ്പോളാ. അതുംകൂടി കളയല്ലേ പരമു. പരമു എത്രയും പെട്ടെന്ന് ഇവിടുന്ന് പോയി താ ”

ഞാൻ ആകെ വിഷമിച്ചു. ഒരാൾ അയാളുടെ വീട്ടിൽ നിന്ന് ഇറങ്ങി പോകാൻ പറഞ്ഞാൽ പിന്നെ അവിടെ ഇരിക്കുന്നത് നാണക്കേടാണ്. ഞാൻ പോകാൻ വേണ്ടി എഴുന്നേറ്റു.

പക്ഷെ അപ്പോളേക്കും ഒരു ഗ്ലാസിൽ ചായയുമായി അവളുടെ അമ്മ അങ്ങോട്ട്‌ വന്നു.

ആന്റി : ” അല്ല പോകുവാണോ ചായ കുടിച്ചിട്ട് പോകാം മോനെ ”

ഞാൻ ചായ വാങ്ങി. അവളുടെ അമ്മ അവിടെ നിക്കുന്നത് കൊണ്ട് ഇപ്പോൾ അവൾ ഒന്നും പറയില്ല എന്നൊരു ധൈര്യം എനിക്കുണ്ട്.

ഞാൻ : ” പൂജ ഒന്ന് പുറത്തേക്ക് വന്നേടോ ”

അമ്മ നിക്കുന്നത് കൊണ്ട് അവൾ മറുത്ത് പറയാതെ എന്റെ ഒപ്പം പുറത്തേക്ക് വന്നു. ഞാൻ പതിയെ ചായ കുടിച്ചു കൊണ്ട് അവരുടെ മുറ്റത്ത് കൂടി നടന്നു. അവളുടെ അമ്മ കേൾക്കില്ല എന്നുറപ്പുള്ള അത്രയും ദൂരം ഞാൻ നടന്നു. പൂജ എന്റെ ഒപ്പം വന്നു. ഒരു മരത്തിന്റെ മുകളിലേക്ക് കൈ ചൂണ്ടി ഞാൻ എന്തോ ചോദിക്കുന്ന പോലെ വെറുതെ ആക്ഷൻ കാണിച്ചു. അവളുടെ അമ്മയെ കാണിക്കാൻ ആണ്.

The Author

Jon Snow

King in the north
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025