Kambikuttan Malayalam

Sex stories Kambikuttan kambikathakal

പതിനെട്ടാം പട്ടയിലെ കള്ളും കുടങ്ങൾ..

ഞാൻ, ഇറയത്തുനിന്ന്, പടിക്കെട്ടുകൾ ചാടിയിറങ്ങി മിറ്റത്തേക്കും..

“……….എടി… പിന്നേയ്…
വൈകിട്ടത്തിക്ക് ചെമ്മീൻ മാങ്ങയിട്ട് വെക്കട്ടെ???
അതോ മാമനെക്കൊണ്ട് ഇറച്ചി വാങ്ങിപ്പിക്കണോ??”

മിറ്റത്ത് അങ്ങിങ്ങായി വീണുകിടന്നിരുന്ന, പഴുത്തു പാകമായ കുടംപുളിയിൽനിന്ന്, ഒരെണ്ണം പെറുക്കി പൊളിച്ച് കാമ്പ് വായിലിട്ട് നുണഞ്ഞിറക്കുന്നതിനിടയിൽ അമ്മായിയുടെ ചോദ്യം കേട്ട് ഞാനൊന്ന് നിന്നു…

“……….എനിക്ക് ചാളക്കൂട്ടാൻ മതി…
അതില്ലെങ്കി പിന്നെ എന്തുട്ടെങ്കിലും വെച്ചോ… ”
അമ്മായീടെ ചാളക്കൂട്ടാന്റെ കാര്യം ഓർത്തതും വായിൽ വെള്ളമൂറി…

“……….ഇങ്ങനൊരു ചാള പ്രാന്തി…
നിന്നെ വല്ല മീൻകാർക്ക് കെട്ടിച്ചു കൊടുക്കണം… ”
അകത്തുനിന്ന് പിറുപിറുപ്പ് കേട്ടപ്പോൾ ചിരിച്ചുകൊണ്ട് മെല്ലെ പറമ്പിലേക്ക് നടന്നു…..

ഹോ… നിങ്ങളോടു പറഞ്ഞില്ല ല്ലേ…
മറന്നു ട്ടോ…

എന്റെ പേര് മാളു…
മാളവിക അനന്ത്..

നേരത്തെ പറഞ്ഞതുപോലെ, കഴിഞ്ഞ മൂന്നുവർഷങ്ങളായി, ബോംബെയിലെ ഫ്ലാറ്റിൽ, തീർത്തും പുരോഗമനവാദികളായ അച്ഛനോടും അമ്മയോടുമൊപ്പം കഴിഞ്ഞിട്ടും, ഈ നാടിനേം ഇവിടത്തെ ജനങ്ങളേം ഇപ്പോഴും മനസ്സിലിട്ട് ഓമനിച്ചു ജീവിക്കുന്ന ഒരു ന്യൂ ജെൻ പഴഞ്ചൻ…

ഇത്രയും പറഞ്ഞതുകൊണ്ട് ഞാൻ വെറുമൊരു പഴങ്കഞ്ഞിയാണെന്ന് ധരിക്കല്ലേ…
അത്യാവശ്യം എന്റെ പ്രായത്തിലുള്ള ഒരു ബോംബെക്കാരി പെങ്കൊച്ചിനുണ്ടാവേണ്ട കന്നം തിരിവുകളൊക്കെ എന്റെ കയ്യിലും ഉണ്ട്…

The Author

സിമോണ

I was built this way for a reason, so I'm going to use it. - Simone Biles
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025