Kambikuttan Malayalam

Sex stories Kambikuttan kambikathakal

പതിനെട്ടാം പട്ടയിലെ കള്ളും കുടങ്ങൾ..

പതിനെട്ടാം പട്ടയിലെ കള്ളും കുടങ്ങൾ.. 

Pathinettam Pattayile Kallum Kudangal

 

“……….പെണ്ണങ്ങുവളർന്നു… കെട്ടിച്ചുവിട്ടാൽ ഒരു കൊച്ചിനെ പെറാനായി ..
അല്ലെ ദാസേട്ടാ… “

വര്ഷങ്ങള്ക്കു ശേഷം വീണ്ടും ആ നാട്ടിൻപുറത്തെത്തിയ സന്തോഷത്തിൽ, ടാക്സിയിൽ നിന്നിറങ്ങി, വീടിന്റെ പടിക്കെട്ടുകൾ ചാടിക്കയറി, ഷോൾഡറിൽ തൂങ്ങിയിരുന്ന ബാക് പാക്ക് ഇറയത്തേക്കെറിഞ്ഞ് അമ്മായിയെ ഇറുക്കെ കെട്ടിപ്പിടിച്ചുനിൽക്കേ, ഇറയത്തെ ചാരുകസേരയിൽ മലർന്നിരുന്ന ദാസമ്മാവൻ അമ്മായിയുടെ കമന്റ് കേട്ട് പൊട്ടിച്ചിരിക്കുകയായിരുന്നു….

“……….പോ അമ്മായി…
അയ്യേ!!…. “

കവിളുകൾ നാണത്താൽ തുടുപ്പിച്ച് ബാഗുമെടുത്ത് വീടിനകത്തേക്കോടുമ്പോൾ, ദാസമ്മാമന്റെയും റാണിമ്മായിയുടെയും ചിരി ഉമ്മറത്തുനിന്ന് ഉയർന്നു കേൾക്കാമായിരുന്നു…

ബാഗ്, തട്ടിൻപുറത്ത്, എനിക്കായി ഒരുക്കിവെച്ചിരുന്ന ഒറ്റമുറിയിൽ കൊണ്ടുവെച്ച്, ചുരിദാർ മാറ്റി ഷോർട്സും ടി ഷർട്ടും ധരിച്ച് പുറത്തിറങ്ങുമ്പോൾ, ഒരുപാട് ഓർമ്മകളുടെ മണമുള്ള ആ പഴയവീട്ടിൽ വീണ്ടുമെത്തിയതിന്റെ വല്ലാത്ത എക്സൈറ്റ്മെന്റിലായിരുന്നു ഞാൻ..

വര്ഷം മൂന്നായിരിക്കുന്നു…… അവസാനമായി ഇവിടെ വന്നിട്ടിപ്പോ..

തറവാട്ടിലായിരുന്നപ്പോൾ എല്ലാ വെക്കേഷനും ഇവിടെയായിരുന്നു..
കൂടെയുള്ള, ചിറ്റപ്പന്റേം വലിയച്ഛന്മാരുടേം മക്കളൊക്കെ സിറ്റികളിലുള്ള അവരുടെ മറ്റു ബന്ധുവീടുകളിലേക്ക് പൊയ്ക്കൊണ്ടിരുന്നപ്പോൾ, എനിക്കു മാത്രം എന്നും, ഇവിടെ വന്നു നിൽക്കാനായിരുന്നു പ്രിയം…

എട്ടേക്കറോളം പരന്നു കിടക്കുന്ന തെങ്ങിൻ തോപ്പും, അതിനിടയിലുള്ള കശുമാവിൻ തോട്ടങ്ങളും, ഇളം കാറ്റടിക്കുമ്പോഴേക്കും തല തല്ലിയാടുന്ന കമുക് മരങ്ങളും, ഉന്തിക്കൊണ്ടു നടക്കാവുന്ന ഡീസൽ മോട്ടർ ഉപയോഗിച്ച് നനകൂട്ടാനായി പറമ്പിന്റെ പലയിടങ്ങളിലായി കുഴിച്ചിരിക്കുന്ന കുളങ്ങളും….

ശരിക്കും…
ഇവിടം പണ്ടേ സ്വർഗ്ഗമായിരുന്നു…

The Author

സിമോണ

I was built this way for a reason, so I'm going to use it. - Simone Biles
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025