സിബ്ബ് ഇല്ലാത്തതിനാൽ സേഫ്റ്റിപിൻ കുത്തി പൂട്ടിയിരുന്ന അവന്റെ നിക്കറിന്റെ മുന്നിലേക്ക് നോക്കി ഒന്ന് ഭീഷണിപ്പെടുത്തിയപ്പോ, ഭയന്ന മുഖത്തോടെ അവൻ നിലം തൊടാതെ പായുന്നതുകണ്ടു….
കൂടെ നിന്നിരുന്ന രണ്ടിനേം ഒന്നുകൂടി ഇരുത്തിനോക്കിയിട്ട് പതിയെ തിരികെ പറമ്പിലേക്ക് കയറി…
“……….എന്നാലും എങ്ങന്യാവും ആ ഗോലി ഒറ്റയടിക്ക് പൊട്ടിയത്???”
മനസ്സിൽ അപ്പോഴും ആശയക്കുഴപ്പമായിരുന്നു…
“……….അമ്മായി പറഞ്ഞപോലെ ഞാൻ ഇത്രയ്ക്കൊക്കെ വളർന്നാ???”
പതിയെ രണ്ടുകയ്യും ഒന്നുയർത്തി മസിലിന്റെ വലിപ്പമൊന്നു ടെസ്റ്റ് ചെയ്ത് അഭിമാനപൂർവം ഞാൻ പറമ്പിൽ തെണ്ടൽ തുടർന്നു…
ചുറ്റിത്തിരിഞ്ഞ്, കശുമാവിൽ പൊത്തിപിടിച്ചുകയറി രണ്ടു മാങ്ങയും പൊട്ടിച്ചുതിന്ന് തിരികെ വീട്ടിൽ കയറുമ്പോഴേക്ക് സന്ധ്യയോടടുത്തിരുന്നു..
“……….പോയി മേല് കഴുകിക്കൊടി മാളൂട്ടി..
ഇറയത്തെ കുളിമുറീല് വെള്ളം കോരി വെച്ചിട്ടുണ്ട്…
തോർത്തും സോപ്പും കുളിമുറീല് കാണും…
മിറ്റത്തുള്ളതിൽ പോവണ്ട… അതിന് ഇപ്പളും മേൽക്കൂരയൊന്നും ഇല്ല…
മാമൻ ചാള വാങ്ങിക്കൊണ്ടന്ന്ണ്ട്… അമ്മായി അതിന്റെ പണി നോക്കട്ടെ ട്ടാ…
നിനക്ക് മുളകിട്ട് വറ്റിച്ചാ പോരേ…”
അടുക്കളയിൽ നിന്ന് അമ്മായീടെ പറച്ചിൽ കേട്ടപ്പോത്തന്നെ വായിൽ വെള്ളമൂറിയിരുന്നു…
“……….മതി മതീ……”
ഓടിച്ചെന്ന് അമ്മായിയെ കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുത്തു….
“നല്ലമ്പോണം പുളിയിട്ടോ ട്ടാ….”
“……….ശെടാ…..
ഇക്കണക്കിന് നെനക്ക് വയറ്റിലായാൽ ബോംബെലിക്ക് ഞാൻ കിലോക്കണണക്കിന് പുളി കൊടുത്തയയ്ക്കണ്ടി വരൂലോടി…
അല്ലെങ്കെ ഇങ്ങനിണ്ടോ ഒരു പുളിതീറ്റ…”
അമ്മായീടെ കഷ്ടം വെക്കൽ കണ്ടപ്പോൾ ചിരിച്ചോണ്ട് ഇറയത്തെ ബാത്റൂമിലേക്കോടി..
ഐസ് തോൽക്കുന്ന വെള്ളത്തിൽ വിസ്തരിച്ചൊന്ന് മേലുകഴുകി അടുക്കളയിലെത്തിയപ്പോഴേക്കും അമ്മായി ചാള നന്നാക്കി അടുപ്പത്ത് കയറ്റിറയിരുന്നു…
