Kambikuttan Malayalam

Sex stories Kambikuttan kambikathakal

പതിനെട്ടാം പട്ടയിലെ കള്ളും കുടങ്ങൾ..

എന്നാലും മനസ്സിൽ ഇപ്പോഴും പ്രിയം ഈ നാടിനോടും നാട്ടുകാരോടുമാണെന്നു മാത്രം…

നിരപ്പായ മിറ്റത്തുനിന് താഴേക്ക് ചാടിയിറങ്ങി പറമ്പിലേക്ക് നടക്കുമ്പോൾ, തുടുത്ത കശുമാങ്ങയുടെ ഗന്ധം മൂക്കിലേക്കടിച്ചുകയറുന്നുണ്ടായിരുന്നു..

ആദ്യം എങ്ങോട്ടു നടക്കണം????
കണ്ണടച്ചൊന്ന് വട്ടം കറങ്ങി കണ്ണുതുറന്നു നോക്കിയപ്പോൾ നിൽപ്പിന്റെ ദിശ തെക്കോട്ടായിരുന്നതിനാൽ പാട്ടുംപാടി മെല്ലെ അങ്ങോട്ടുവെച്ചുപിടിച്ചു…

“……….വക്കനടിക്കടാ….
ഡാ അടിച്ചു പൊട്ടിക്കടാ അവന്റെ…”

പറമ്പിലൂടെ ലേശമൊന്ന് ചുറ്റിക്കറങ്ങുന്നതിനിടയിൽ, തെക്കേ അതിരിനപ്പുറത്തുള്ള കണ്ടത്തിനരികിൽ നിന്നൊരു ബഹളം കേട്ടാണ് ഞാൻ പതിയെ അതിരിനടുത്തൊട്ടൊന്ന് പതുങ്ങിയത്…..

“……….ഈ മൈരൻ…
നിന്നെ എന്തുട്ടിനാ മൈരേ കൊള്ളുന്നേ…”

കട്ട തെറി കാതിലലച്ചപ്പോൾ അല്പമൊന്ന് പുളിച്ചു…
എന്നാലും ആകാംക്ഷ വിടാത്തതിനാൽ, അതിരിലുള്ള വേലിക്കലെത്തി പുറത്തേക്ക് എത്തിനോക്കി…

മൂന്നു ചിടുങ്ങു പിള്ളേർ ഗോലി കളിക്കുന്നതാണ്…
മുട്ടേന്നു വിരിഞ്ഞിട്ടില്ല…
അവന്റെ വായീന്നു വരുന്നത് പച്ച തെറിയാണെന്നു മാത്രം…

വേലിക്കരികിൽ മേലോട്ടുയർന്ന എന്റെ തല വെട്ടം കണ്ടതും അവന്മാരൊന്നു പരുങ്ങി..

“……….മ്മ്??? എന്താ അലമ്പ്??”
അവന്മാരുടെ പരുങ്ങൽ കണ്ടപ്പോ എനിക്കും രസം പിടിച്ചു…

“……….ഒന്നുല്ലേച്ചി… ചുമ്മാ…
ഗോലി…. ”
അതിലൊരുത്തൻ തന്റെ കയ്യിലിരുന്ന താരതമ്യേന വലിപ്പം കൂടിയ ഗോലി ഉയർത്തിക്കാട്ടി…

“……….മ്മ്…. അതിനാണോ ഇമ്മാതിരി വഷളത്തരം വിളിച്ചു പറഞ്ഞിരുന്നത്???”

The Author

സിമോണ

I was built this way for a reason, so I'm going to use it. - Simone Biles
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025