Kambikuttan Malayalam

Sex stories Kambikuttan kambikathakal

പെൺപുലികൾ 6

ഞാൻ : ” ആ അമ്മയെ വിളിക്ക് എനിക്ക് വയ്യ ചേച്ചിയുടെ അടി കൊള്ളാൻ. ”

വല്യമ്മ : ” ശരി വല്യമ്മ വിളിച്ചു പറയാം മോന് കരയാതെ. പക്ഷെ ഒരു കാര്യം….. ”

ഞാൻ : ” എന്ത് കാര്യം”

വല്യമ്മ : ” അവൾ നിന്നെ ഇത്രേം ദ്രോഹിച്ചില്ലേ. ഒരു തവണ എങ്കിലും ജയിക്കണം എന്ന് നിനക്ക് വാശി ഇല്ലേ. നീ പ്രിയേടെ മോന് അല്ലേ. അവളുടെ വീറും വാശിയും നിനക്ക് ഇല്ലേ മോനെ. ”

ഞാൻ തലകുനിച്ചു നിന്നു. വല്യമ്മ രണ്ട് കൈകൊണ്ടും എന്റെ മുഖം പിടിച്ചുയർത്തി.

വല്യമ്മ : ” നിന്നെ കൊണ്ടു പറ്റും നിന്റെ അമ്മയുടെ എല്ലാ കഴിവും നിനക്കുണ്ട്. മിനിഞ്ഞാന്ന് 23 പോയിന്റ് ഉണ്ടായിരുന്നല്ലോ അവൾക്ക് ഇന്നലെ നീ അത് വെറും 7 ആക്കി കുറച്ചില്ലേ. ”

ഞാൻ : ” വല്യമ്മേ അത് മാത്രം അല്ല പ്രശ്നം. രാത്രിയിൽ ചേച്ചി ഭയങ്കര ക്രൂര സ്വഭാവം ആണ്. എന്നെ ഇന്നലെ കുറെ വേദനിപ്പിച്ചു ”

വല്യമ്മ : ” മോനു നീ വല്യമ്മ പറയുന്നത് കേൾക്ക്. നീ ഇന്നലെ മുഴുവൻ പ്രതിരോധിക്കാൻ നോക്കി. കേവലം രണ്ട് ദിവസത്തെ പരിചയം ഉള്ള ഒരാളും അവളോട്‌ ഇങ്ങനെ പിടിച്ചു നിൽക്കില്ല. നീ ഇന്നലെ മുഴുവൻ ചെയ്തത് പ്രതിരോധം മാത്രമാ. ജയിക്കാൻ അത് പോര.
ജയിക്കണം എങ്കിൽ അങ്ങോട്ട് ആക്രമിക്കണം. ”

എനിക്ക് എന്തോ വല്യമ്മ പറയുന്നത് കേട്ടിട്ട് എന്തോ ആത്മവിശ്വാസം വന്നു. വല്യമ്മയുടെ വാക്കുകൾ എന്റെ മനസ്സിൽ കിടന്ന് അലയടിച്ചു. പ്രതിരോധം പോരാ ആക്രമിക്കാൻ കൂടി ശ്രമിക്കണം. ഞാൻ ഇതുവരെ ഇത് ആലോചിച്ചു നോക്കിയില്ല. ഞാൻ എങ്ങനെ എങ്കിലും ചേച്ചിയുടെ കയ്യിൽ നിന്ന് രക്ഷപ്പെടാൻ മാത്രമാണ് നോക്കിയത്. എനിക്ക് ഇപ്പോളാണ് മനസിലായത് ഞാൻ അങ്ങോട്ട് ചേച്ചിയെ ഒന്നും ചെയ്യാൻ നോക്കിയിട്ടില്ല. അപ്പോളേക്കും വല്യമ്മ എന്റെ കണ്ണൊക്കെ തുടച്ചു. ഞാൻ കരച്ചിൽ ഒക്കെ നിർത്തി. എനിക്ക് ധൈര്യം വരുന്നത് പോലെ തോന്നി.

അപ്പോളാണ് ഞാൻ ഒരു കാര്യം ശ്രദ്ധിച്ചത്. ചേച്ചി അടുക്കളയുടെ വാതിലിൽ നിന്ന് ഒളിച്ചു നിന്ന് എത്തി നോക്കുന്നു. ഞങ്ങൾ പറയുന്നത് ഒക്കെ ചേച്ചി കേട്ടുകൊണ്ട് നിൽക്കുകയാണ്. ചേച്ചിയുടെ മുഖത്ത് ആകെ ഒരു സങ്കടം ആണ്. എനിക്ക് മനസിലായില്ല. ചേച്ചി എന്തിനാണ് വിഷമിക്കുന്നത്. എന്നോട് ഇത്രയും ക്രൂരത കാട്ടിയ ചേച്ചി ഇപ്പൊ എന്തിനാ വിഷമിക്കുന്നത്. ഞാൻ സൂക്ഷിച്ചു നോക്കിയപ്പോൾ ചേച്ചി ചെറുതായ് കരയുന്നുണ്ട്. എനിക്ക് അപ്പോൾ ആണ് രാത്രി ചേച്ചി എന്റെ അടുത്ത് ഇരുന്ന് കരഞ്ഞ കാര്യം ഓർമ്മ വന്നത്. അത് സ്വപ്നം ആണോ എന്ന് സംശയം ആയിരുന്നു. ചേച്ചിക്ക് ശെരിക്കും എന്നോട് സ്നേഹം ഉണ്ടോ.

ഞാൻ നോക്കുന്നു എന്ന് കണ്ടതും ചേച്ചി ഭിത്തിയുടെ മറ്റേ വശത്തേക്ക് മാറിക്കളഞ്ഞു. എന്നിട്ട് രണ്ടു സെക്കന്റ്‌ കഴിഞ്ഞ് ചേച്ചി അടുക്കളയിലേക്ക് കയറി വന്നു. കണ്ണീർ ഒക്കെ തുടച്ചു കളഞ്ഞിട്ടാണ് ചേച്ചിയുടെ വരവ്. മുഖത്ത് ദേഷ്യം ഉണ്ട് പക്ഷേ ഞാൻ സൂക്ഷിച്ചു നോക്കിയപ്പോൾ മനസിലായി ചേച്ചി ദേഷ്യം അഭിനയിക്കുകയാണ്.

The Author

Jon Snow

King in the north
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025