Kambikuttan Malayalam

Sex stories Kambikuttan kambikathakal

പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 21

: ഹേയ്…. ചുമ്മാ ഓരോ വേണ്ടാതീനം പറയല്ലേ…
അതൊക്കെ മാറും. കുറച്ച് ദിവസം കഴിയുമ്പോൾ അവൾ എല്ലാം മറക്കും. പഴയ ഷി ആയി തിരിച്ചു വരും… അമ്മായി വെറുതേ ടെൻഷൻ ആവല്ലേ.

: ഇല്ല അമലൂട്ടാ…. അവളെ വാശി നിനക്ക് അറിയാഞ്ഞിട്ടാ.
ഇനി മംഗലാപുരത്തേക്ക് പോകുന്നില്ല എന്നാ പറഞ്ഞത്.
അതൊന്നും എനിക്ക് പ്രശ്നമല്ല.. എന്റെ പഴയ മോളായിട്ട് തിരിച്ചുകിട്ടിയാൽ മതിയായിരുന്നു.
അവളുടെ നല്ല ഭാവിക്ക് വേണ്ടിയാണ് ഞാൻ നിന്റെ മുൻപിൽ ഒരു തെറ്റായ തീരുമാനം എടുത്തത്. പക്ഷെ അതിപ്പോ എന്റെ മോളുടെ ജീവിതം തന്നെ ഇല്ലാതാക്കുകയാണല്ലോ എന്ന് ഓർക്കുമ്പോ എനിക്ക് തന്നെ എന്നോട് വെറുപ്പ് തോന്നുന്നെടാ അമലൂട്ടാ… ഈ പാപം ഒക്കെ ഞാൻ എങ്ങനാ കഴുകി കളയുക…
രമേഷേട്ടന് ആണെങ്കിൽ ഒരു സമാധാനവും ഇല്ല അവിടെ. എല്ലാം ഇട്ടെറിഞ്ഞ് നാട്ടിലേക്ക് വന്നാലോ എന്ന പറയുന്നത്..

: അതൊക്കെ ശരിയാവും. ഞാൻ വിളിക്കാം മാമനെ. രണ്ട് ദിവസം കഴിയട്ടെ ഷിൽനയോടും ഞാൻ സംസാരിക്കാം. അമ്മായി അവളുടെ കൂടെ തന്നെ ഉണ്ടാവണം എപ്പോഴും. ഒരുമിച്ച് കിടന്നാൽ മതി.

പിന്നെ.. നാണക്കേട് ഒന്നും തോന്നണ്ട, അവളെ കെട്ടിപിടിച്ച് ഒന്ന് കരഞ്ഞു പറഞ്ഞാൽ മതി. അവളെ മനസ് എനിക്ക് അറിയാം. അമ്മ വേദനിക്കുന്നത് ഒട്ടും താങ്ങാൻ പറ്റില്ല ഷിക്ക്. അതുകൊണ്ട് അമ്മായി ഉള്ള് തുറന്നൊന്ന് സംസാരിച്ചാൽ മതി അവളോട്. എല്ലാം ശരിയാവും.
ഇനി അധികം നിന്നാൽ ശരിയാവില്ല, ഞാൻ ഇറങ്ങാം… വാ അവളെ ഒന്ന് കണ്ടിട്ട് പോകാം…
…………………..

ഞാൻ  : കഴിഞ്ഞില്ലേ രണ്ടാളുടെയും സംസാരം…. വാ പോണ്ടേ..

ഷി  : ഉം…. ഏട്ടന് തിരക്കായി കാണും…ഉം..ഉം…

ഞാൻ : ഒന്ന് പോടി അവിടുന്ന്…. നീ പെട്ടന്ന് ഒന്ന് ഉഷാറായി വന്നേ.
നിന്നെ ഓർത്തിട്ട് എന്റെ അമ്മായി ആകെ ചത്തപോലെ ആയല്ലോ…നാളെമുതൽ ചാടി ചാടി നിൽക്കണം കേട്ടോ…

തുഷാര : അതെന്നെ…. മോളേക്കാൾ ക്ഷീണം ഉണ്ട് അമ്മയ്ക്. കണ്ടാൽ അമ്മായി ആണ് ക്ഷീണായി വീണതെന്ന് തോന്നും…

അമ്മായി : കുറേ ദിവസം ആയില്ലേ മോളേ…. കല്യാണത്തിന്റെ ഓട്ടം ആയിരുന്നില്ലേ.. ഇന്ന് രാവിലെ മുതൽ ആശുപത്രിയിലും.
രണ്ടുദിവസം നന്നായി ഒന്ന് ഉറങ്ങിയാൽ എല്ലാം ശരിയാവും..

തുഷാര : അമ്മായി പേടിക്കണ്ട, രാവിലെ ഞാൻ ഇങ്ങോട്ട് വരാം. നിങ്ങൾ രണ്ടാളും നന്നായി ഉറങ്ങിക്കോ..

ഷി : എന്ന ശരിയെടി…. ഇനിയും വൈകിയാൽ ചിലപ്പോ ഏട്ടന് പ്രാന്ത് പിടിക്കും..
ഏട്ടാ…. നാളെ എനിക്ക് കുറച്ച് ഇളനീർ വാങ്ങി കൊണ്ട്‌ തരുമോ..

ഞാൻ : അതിനെന്താ…. നീ ഇപ്പൊ നന്നായി ഒന്ന് ഉറങ്ങ്. ബാക്കി എല്ലാം നമുക്ക് നാളെ നോക്കാം.
ആട്ടെ… രണ്ടാളും എന്തെങ്കിലും കഴിച്ചിരുന്നോ…?

The Author

wanderlust

രേണുകേന്ദു Loading....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025