Kambikuttan Malayalam

Sex stories Kambikuttan kambikathakal

പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 21

______/_______/_______/_______

എല്ലാവരും ഉറങ്ങാനുള്ള തയ്യാറെടുപ്പിൽ ആണ്. കുറേ ദിവസം ആയില്ലേ ഓട്ടവും പാച്ചിലും ഒക്കെ ആയിട്ട് ക്ഷീണിക്കുന്നു. ഒരു കുളിയും കഴിഞ്ഞ് വന്ന് ഞാനും അളിയനും അച്ഛനും കൂടി ഹാളിൽ ഇരുന്ന് സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ചേച്ചി ഒരുഗ്ലാസ് പാലും പിന്നെ ഒരു കവറും ഒക്കെയായി മുകളിലേക്ക് പോകുന്നുണ്ട്. തുഷാര നേരത്തേ റൂമിൽ കയറിയിട്ടുണ്ട്. ഞങ്ങളുടെ സംസാരം നീണ്ട് പോകുമെന്നായപ്പോൾ ചേച്ചി ആണ് അളിയനെ വന്ന് വിളിച്ചത്. അച്ഛനോടും പോയി കിടക്കാൻ പറഞ്ഞിട്ട് അവൾ അളിയനേയും കൂട്ടി അവളുടെ റൂമിലേക്ക് പോകാൻ ഒരുങ്ങി. പിന്നെയും അവിടെ തന്നെ ഇരിക്കുന്ന എന്നെ കണ്ടിട്ട് അമ്മയാണ് എന്നോട് ” മുറിയിലേക്ക് പോടാ അമലൂട്ടാ, ആ പെണ്ണ് അവിടെ ഒറ്റയ്ക്കല്ലേ ഉള്ളൂ” എന്ന് പറഞ്ഞത്.

ഞാൻ കതക് തുറന്ന് മുറിയിലേക്ക് പ്രവേശിച്ചതും കട്ടിലിൽ ഇരിക്കുകയായിരുന്ന തുഷാര എഴുന്നേറ്റ് നിന്ന് എന്നെ നോക്കി ചിരിച്ചു. എന്താ ഐശ്വര്യം പെണ്ണിന്റെ മുഖത്ത്. രാവിലെ ഇട്ടിരുന്ന മേക്കപ്പ് ഒക്കെ പോയപ്പോൾ ആണ് പെണ്ണിന് അഴക് കൂടിയത്. കുളിച്ചൊരുങ്ങി സെറ്റ് സാരിയുടുത്ത്, നെറ്റിയിൽ സിന്ദൂരവും ചാർത്തി, താലി മാലയും ഇട്ട് സുന്ദരിയായി എന്റെ മുന്നിൽ നിൽക്കുന്ന തുഷാരയെ കണ്ടപ്പോൾ വല്ലാത്ത സന്തോഷം തോന്നി. അൽപ്പം കുനിഞ്ഞ് നിന്ന് അവളുടെ വളയിട്ട കൈകൾ ടീപ്പോയി ലക്ഷ്യമാക്കി നീട്ടി. നോക്കുമ്പോൾ നേരത്തെ ചേച്ചി കൊണ്ടുവന്ന പാല് ഒരു ഗ്ലാസ്സിൽ അവിടെ ഇരിപ്പുണ്ട്. അതിന് അടുത്തായി ഒരു കൊട്ട നിറയെ പഴങ്ങളും വച്ചിട്ടുണ്ട്. അപ്പൊ ഈ സിനിമയിൽ ഒക്കെ കാണുന്നതുപോലെ ഇതൊക്കെ ഉള്ളതാണല്ലേ എന്നാണ് ഞാൻ ചിന്തിച്ചത്. പാൽ ഗ്ലാസ് എടുത്ത് അവൾ എനിക്ക് നേരെ നീട്ടി. ആ മുഖത്തെ നാണവും ചെറു പുഞ്ചിരിയും തുഷാരയെ കൂടുതൽ സുന്ദരിയാക്കി. അവൾ നീട്ടിയ ഗ്ലാസ് സന്തോഷത്തോടെ വാങ്ങി ഞാൻ ടേബിളിൽ തന്നെ വച്ചു.

: എന്റെ മുത്തേ… നീ ആദ്യം ഒന്ന് ഇവിടെ ഇരിക്ക്. പാലൊക്കെ നമുക്ക് പതിയെ കുടിക്കാം…

അവളുടെ കൈകളിൽ പിടിച്ച് ഞാൻ രണ്ടുപേർക്ക് ഇരിക്കാവുന്ന സോഫയിൽ ഇരുത്തി. അടുത്ത് ചേർന്നിരുന്ന് ഞാൻ തുഷാരയുടെ കണ്ണുകളിലേക്ക് തന്നെ നോക്കിയിരുന്നു.

: എന്താ ഏട്ടാ ഇങ്ങനെ നോക്കുന്നേ… ആദ്യായിട്ട് കാണുവാണോ

: ഉം…. ശരിക്കും. ഇങ്ങനെ ആദ്യമായിട്ട് അല്ലെ കാണുന്നേ.
ഒരു താലി കഴുത്തിൽ വന്നപ്പോ പെണ്ണിന്റെ ലുക്ക് ആകെ മാറി.

: ഉം…. ചുമ്മാ പറയല്ലേ

: അല്ലെടി… സത്യം.
പിന്നെ… എങ്ങനുണ്ട്, വീടൊക്കെ ഇഷ്ടപ്പെട്ടോ..

: അടിപൊളി… വീട്ടുകാരെയും ഇഷ്ടായി..
അമ്മായിടെ വീട് സൂപ്പർ ആണല്ലേ… അത് പുതിയ വീട് ആണോ.

: ആഹ് … അത് ഇപ്പൊ അടുത്ത് എടുത്തതാ… അത്ര പുതിയതല്ല.. ഒരു 5 വർഷം എന്തോ ആയെന്ന് തോന്നുന്നു.

: ഉം…. പാല് കുടിക്കുന്നില്ലേ… തണുത്ത് പോകും

: സത്യം പറഞ്ഞാൽ എനിക്ക് പാല് ഇഷ്ടമല്ല.. നിനക്ക് നിർബന്ധം ആണെങ്കിൽ കുടിക്കാം…

: ശരിക്കും……
എനിക്കും ഇഷ്ടമല്ല… ഞാൻ ചായ തന്നെ പാൽ ഒഴിക്കാതെയാ അധികവും കുടിക്കുന്നത്…

The Author

wanderlust

രേണുകേന്ദു Loading....
Discover the huge collection of Malayalam sex stories online. Enjoy daily updates of new Malayalam Kambikathakal and Kambikuttan tales © 2025