ദേഹത്ത് തൊടില്ല.
: അപ്പൊ ഞാൻ സമ്മതിക്കണം എന്നാണോ നീ പറയുന്നത്
: എന്റെ പ്ലാനിൽ അങ്ങനൊന്നില്ല.. ഇനി നിനക്ക് ആഗ്രഹം ഉണ്ടെങ്കിൽ നിങ്ങൾ എന്ത് വേണേലും ആയിക്കോ
: പോടാ പട്ടി… അവനെ അകത്ത് കയറ്റണം എന്ന് പറഞ്ഞപ്പോൾ തന്നെ എന്റെ പാതി ജീവൻ പോയി. പിന്നെ നീ പറയുമ്പോൾ ചെയ്യാതിരിക്കാനും പറ്റില്ല.
: അല്ലെങ്കിലും നിന്നെ മറ്റൊരാൾ തൊടുന്നത് എനിക്ക് ഇഷ്ടമല്ല… ഞാൻ നിന്നെ ചൂടാക്കാൻ പറഞ്ഞതല്ലേ.
: എടാ നീ എന്റെ കുടുംബം തകർക്കുമോ… ഏട്ടൻ എങ്ങാൻ അറിഞ്ഞാൽ ചിലപ്പോ എന്നേക്കാൾ മുന്നേ അയാൾ പോയി ചാവും. ആള് ഒരു പാവമാണ്. എന്നോട് ഭയങ്കര സ്നേഹവും ആണ്.
: എന്റെ ലീ.. ഞാനല്ലേ പറയുന്നത് ആരും അറിയില്ല. നിനക്കും അറിയണ്ടേ ഈ ചതിയുടെയൊക്കെ പിന്നിൽ ആരായിരുന്നു, എന്തിനായിരുന്നു എന്നൊക്കെ..
: അത് എന്തായാലും അറിയണം. എനിക്ക് വേണ്ടിയല്ലേ നീ ഇത്രയും അനുഭവിച്ചത്. അപ്പൊ ഞാൻ എങ്ങനെ ഇവരുടെ ലിസ്റ്റിൽ വന്നു എന്നൊക്കെ എനിക്കും അറിയണം.
: അതൊക്കെ നിനക്ക് ഞാൻ വിശദമായി കാണിച്ചുതരും. ഇതിന്റെ പുറകിൽ നടക്കുന്ന കളികൾ ഒക്കെ എനിക്ക് അറിയാം. പക്ഷെ ഞാൻ അത് നിന്നോട് പറഞ്ഞാൽ ചിലപ്പോ നീ വിശ്വസിക്കില്ല, അതുകൊണ്ട് നമുക്ക് ഒരുമിച്ച് അതൊക്കെ നേരിട്ട് കാണാം. ഇപ്പൊ നീ എന്നോട് കൂടുതൽ ഒന്നും ചോദിക്കരുത്. ഒരു കാര്യം ഞാൻ ഉറപ്പുതരാം. നിനക്ക് ഒരു ദോഷവും സംഭവിക്കില്ല.
: അത് കേട്ടാൽ മതി. എനിക്ക് നിന്നെ വിശ്വാസം ആണ്. നീ എപ്പോഴാ വരുന്നത്
: മിക്കവാറും അടുത്ത ആഴ്ച തന്നെ ഉണ്ടാവും. എന്തായലും ദിലീപ് നിന്റെ ഫ്ലാറ്റിൽ എത്തുമ്പോൾ ഞാൻ ദുബായിൽ ഉണ്ടാവും. നിനക്ക് എന്ത് സഹായം വേണമെങ്കിലും എന്നെ വിളിച്ചാൽ മതി. നിനക്ക് ചുറ്റും എന്റെ കണ്ണുകൾ എപ്പോഴും ഉണ്ടാവും.
: എന്ന ശരി മോനെ… ഉച്ചയ്ക്ക് കഴിക്കാനുള്ള ഫുഡ് ഉണ്ടാക്കട്ടെ..
: ശരിയെടി.. ഞാൻ ടിക്കറ്റ് എടുത്തിട്ട് അറിയിക്കാം.
—-/—–/—–/——
ലീന ഗൾഫിൽ എത്തിയതോടുകൂടി എന്റെ ഉത്തരവാദിത്തങ്ങൾ വർധിച്ചു. ഇനി ദിലീപിനെ കളത്തിലേക്ക് ഇറക്കണം. എന്തായാലും കുറച്ച് ദിവസം കഴിയട്ടെ. ലീന ദുബൈയിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ട് വരുന്നതേ ഉള്ളു. എന്നിട്ട് മതി പണികൾ തുടങ്ങാൻ. എല്ലാത്തിനെയും തീർക്കുന്നത് അങ്ങനെ ഏതെങ്കിലും ഒരു ദിവസം ആയാൽ പോര. അതിനും വേണം ഒരു പ്രത്യേകത. അതൊക്കെ കണക്ക് കൂട്ടിയാണ് ദിലീപിന്റെ യാത്ര വൈകിപ്പിക്കുന്നത്. എങ്കിലും ഇനി അധികം നാൾ ഇല്ല. വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രം.
