കർമങ്ങൾ ചെയ്യാൻ ഇല്ലേ
: എന്റെ അമ്മേ … ഇവിടെ ചെയ്യുന്ന കർമങ്ങളെക്കാൾ ഒക്കെ വലുത് ചെയ്യാൻ ആണ് ഞങ്ങൾ പോകുന്നത്. മാമനും തുഷാരയും പ്രാണൻ വെടിഞ്ഞ ആ മണ്ണിൽ വച്ച് വേണം അവർക്ക് കർമങ്ങൾ ചെയ്യാൻ. അതിനുള്ള എല്ലാ ഏർപ്പാടും ഞാൻ അവിടെ ഒരുക്കിയിട്ടുണ്ട്.
ഈ ഒരു വാചകത്തിൽ അമ്മയും അമ്മായിയും വീണു എന്ന് വേണം പറയാൻ. ഞാൻ പറഞ്ഞത് ശരിയാണെന്ന് അവർക്കും തോന്നിയിട്ടുണ്ടാവണം. രണ്ടുപേരും പൂർണ മനസോടെ ഞങ്ങളുടെ കൂടെ യാത്രയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങി.
—————
എയർപോർട്ടിലേക്ക് വിഷ്ണു ആണ് വണ്ടിയുമായി വരുന്നത്. കാലത്തുതന്നെ ഓമനേച്ചി വീട്ടിൽ വന്നു. ഇത്രയും നാൾ വീട്ടിൽ തന്നെ ഇരുന്നിരുന്ന അമ്മയും അമ്മായിയും പോകാനായി ഒരുങ്ങി നിൽക്കുന്നത് കണ്ടപ്പോൾ അവർക്കും നല്ല സന്തോഷം തോന്നി. കഴിഞ്ഞ ഒരു വർഷമായിട്ട് അവരാരും അമ്മയോ അമ്മായിയോ പുറത്ത് ഇറങ്ങുന്നത് കണ്ടിട്ടില്ല. അയൽവക്കത്തും മറ്റു സുഹൃത്തുക്കളോടും ഒക്കെ യാത്ര പറഞ്ഞ് ഞങ്ങൾ ഇറങ്ങി.
അങ്ങനെ നീണ്ട ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ആ മണ്ണിൽ കാലുകുത്തി. മുൻപ് ഇവിടെ വന്നത് പണിയെടുക്കാൻ ആയിരുന്നെങ്കിൽ ഇത് പണികൊടുക്കാനുള്ള വരവാണ്. ഞാൻ വീണ്ടും ദുബായിലേക്ക് ചേക്കേറിയ വിവരം ശത്രുക്കളെ അറിയിച്ചുകൊണ്ട് തന്നെയാണ് ഈ വരവ്. പക്ഷെ ഒരു വെത്യാസം മാത്രം. അവരുടെ കണ്ണിൽ ഇത് പഴയ അമൽ മോഹൻ അല്ല, പഴയതൊന്നും ഓർമ്മയില്ലാത്ത നിഷ്കളങ്കനായ അമലാണ്. എയർപോർട്ടിൽ നിന്നും നേരെ അളിയന്റെ ഫ്ലാറ്റിലേക്ക്. രാത്രി ഭക്ഷണമൊക്കെ കഴിഞ്ഞ് നേരത്തെ ഉറങ്ങി എല്ലാവരും.
കാലത്തുതന്നെ പ്രദീപേട്ടൻ വിളിച്ചു പറഞ്ഞതുപ്രകാരം എന്റെ പഴയ കാർ ഫ്ലാറ്റിൽ എത്തിച്ചിട്ടുണ്ട്. പഴ സഹപ്രവർത്തകരെ ഒക്കെ കാണുവാനായി ഞാൻ വീണ്ടും ഒന്ന് ഓഫിസിലേക്ക് യാത്രതിരിച്ചു. ജോലിയിൽ പ്രവേശിക്കുവാൻ അല്ല വരുന്നത് എന്നറിഞ്ഞിട്ടും എനിക്കായി നല്ലൊരു സ്വീകരണം അവിടെ ഒരുക്കിയിരുന്നു. പഴയ കാര്യങ്ങൾ ഒന്നും ഓർമയില്ലാത്ത പുതിയൊരു അമലായ എന്നെ സഹതാപത്തോടെ നോക്കി നിൽക്കുകയാണ് എല്ലാവരും. അല്പംസമയം അവരുടെ കൂടെ ചിലവഴിച്ച് തിരിച്ച് ഫ്ലാറ്റിലേക്ക് തന്നെ പോയി. ഷിൽനയെയും അമ്മായിയേയും കൂട്ടി മാമൻ താമസിച്ചിരുന്ന വീടുവരെ ഒന്ന് പോയി. വരുന്ന വഴി നിർമലേട്ടനെയും കണ്ട് അച്ഛന്റെ ഓഫിസിലും കയറിയിട്ടാണ് വന്നത്. രണ്ട് ദിവസം കഴിഞ്ഞ് പ്രദീപേട്ടനും ചിത്രയും ദുബായിൽ എത്തുമെന്ന് പറഞ്ഞിട്ടുണ്ട്. എന്നിട്ട് വേണം കാര്യങ്ങൾ ഒക്കെ വേഗത്തിൽ ആക്കാൻ.
വൈകുന്നേരം ആയപ്പോഴേക്കും ലീനേച്ചിയും വൈശാഖ് ഏട്ടനും വീട്ടിലേക്ക് വന്നു. നാട്ടുകാരെയൊക്കെ ദുബായിൽ വച്ച് കാണാൻ പറ്റിയതിലുള്ള സന്തോഷം ഉണ്ട് രണ്ടുപേർക്കും. രാത്രി എല്ലാവരും ഒരുമിച്ച് ഭക്ഷണം കഴിച്ചാണ് പിരിഞ്ഞത്. സമയം കിട്ടുമ്പോൾ അവരുടെ ഫ്ലാറ്റിലേക്ക് വരണമെന്ന് പറഞ്ഞിട്ടാണ് അവർ
