” താങ്ക്സ് … തന്നെ പോലൊരു സുന്ദരിക്കുട്ടി അത് ഇങ്ങനെ പുകഴ്ത്തുമ്പോ കേള്‍ക്കാനൊരു സുഖമുണ്ട് കേട്ടോ .. സത്യമല്ലെങ്കിലും”
” ഞാന്‍ സത്യം പറഞ്ഞതാണ് സാര്‍ ..” പറഞ്ഞു കഴിഞ്ഞാണ് അനുവിന് പറയേണ്ടിയിരുന്നില്ല എന്ന് തോന്നിയത് .. സാര്‍ വേറെന്തെങ്കിലും രീതിയില്‍ എടുത്താലോ ..കൂടുതല്‍ അടുക്കാനോ മറ്റോ
” എങ്കിലിറങ്ങാം അനു ..കഴിക്കണ്ടേ ‘ റോജിയവന്റെ ലാപ്‌ബാഗും എടുത്തു ഇറങ്ങിയപ്പോള്‍ അനുവും അനുഗമിച്ചു .റെസ്റ്റോറന്റില്‍ അവന്‍റെ അഭിമുഖമായി ഇരുന്നു കഴിക്കുമ്പോള്‍ അനു അവനെ നോക്കാതിരിക്കാന്‍ പരമാവധി ശ്രമിച്ചു .. നാണമായിരുന്നു അവള്‍ക്ക്
” എടൊ … ഇങ്ങനെ നാണിച്ചിരുന്നാല്‍ മീറ്റിംഗ് കുളമാകും കേട്ടോ … ഓഫീസ് കാര്യങ്ങള്‍ വേറെ … പേര്‍സണല്‍ വേറെ … താന്‍ കലക്കൂന്നറിയാം …എന്നാലും ഒന്നോര്‍മ്മിപ്പിച്ചന്നെ ഉള്ളൂ .കേട്ടോ “
അനു ഒന്നും മിണ്ടിയില്ല
“ഓഫീസും വീട്ടു കാര്യവും ..രണ്ടും തമ്മില്‍ കൂട്ടി കലര്‍ത്തരുത് ..പേര്‍സണല്‍ വിഷയങ്ങള്‍ ഉണ്ടെങ്കില്‍ അതോഫീസില്‍ വരുമ്പോള്‍ കാണിക്കരുത് … അത് പോലെ തന്നെ ഓഫീസിലെ ദേഷ്യവും ഒക്കെ വീട്ടിലും … അത് ജീവിതം കുളമാക്കും
” ഇറ്റ്സ് ഓക്കേ സാര്‍ … ” പിന്നെ അനു പറഞ്ഞ കാര്യങ്ങളും മറ്റും ശ്രദ്ധയോടെ കേട്ടു സംശയങ്ങള്‍ ചോദിക്കുമ്പോഴും മറ്റും അവളവന്റെ മുഖത്ത് തന്നെ നോക്കിയെങ്കിലും ഇടക്കിടക്ക് നോട്ടം വഴിമാറാന്‍ തുടങ്ങി … അവന്‍റെ മീശയും മൂക്കും കണ്ണും ചുണ്ടും ഒക്കെ വീണ്ടും അനുവിന്റെ സംസാരം പതറിച്ചു.
